മഹീന്ദ്രയുടെ ഇവിയും ICE എഞ്ചിനും ഒന്ന് മാറ്റുരച്ച് നോക്കിയാലോ, ഇലക്ട്രിക് കൂപ്പെ വാങ്ങാൻ മനസുണ്ടോ
മഹീന്ദ്രയുടെ ഏറെ കാത്തിരുന്ന രണ്ട് ഇവി മോഡലാണ് പുതിയതായി വിപണിയിൽ എത്തിയിരിക്കുന്നത്. അതിൽ പ്രധാനിയായ xev 9e -യും ഐസിഇ എഞ്ചിൻ മോഡലായ xuv 7oo -യും തമ്മിലൊരു താരതമ്യം ആയാലോ. 700 -യുടെ മോഡലിൻ്റെ ഇവി പകർപ്പായിട്ടാണ് xev 9e എത്തിയിരിക്കുന്നത്. അടിസ്ഥാന സിലൗറ്റ് മാത്രമേ സമാനമായിട്ടുളളു. മെക്കാനിക്കൽ, പ്ലാറ്റ്ഫോം, പവർട്രെയിൻ, ഫീച്ചറുകൾ, ക്യാബിൻ എന്നിവയുടെ കാര്യത്തിൽ, ഒരുപാട് വ്യത്യാസങ്ങളുണ്ട്. എക്‌സ്ഇവി 9ഇയിൽ ഇവി-നിർദ്ദിഷ്ട INGLO പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്. XEV 9e ഇലക്ട്രിക് എസ്‌യുവിയുടെ അടിസ്ഥാന മോഡലിൻ്റെ പ്രാരംഭ വില മാത്രമാണ് ഇപ്പോൾ മഹീന്ദ്ര നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
21.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില. XEV 9e-ന് നീളമുള്ള, ഒഴുകുന്ന കൂപ്പെ പോലെയുള്ള റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വശങ്ങൾ, 19 ഇഞ്ച് എയറോഡൈനാമിക് ആയി ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളിൽ റൈഡുകൾ എന്നിവയുണ്ട്, എന്നാൽ ഉപഭോക്താവിൻ്റെ താൽപ്പര്യ പ്രകാരം 20 ഇഞ്ച് തെരഞ്ഞെടുക്കാൻ സാധിക്കും. പിന്നിലേക്ക് നോക്കിയാൽ ചരിഞ്ഞ റൂഫ് ബൂട്ട് ലിഡിലേക്ക് ലയിക്കുകയാണ്.

XUV700 എസ്‌യുവിയുടെ എക്സ്ഷോറൂം വില നിലവിൽ 13.99 ലക്ഷം രൂപ മുതൽ 26.04 ലക്ഷം രൂപ വരെയാണ് വരുന്നത്. മഹീന്ദ്രയുടെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായി ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2021 ഓഗസ്റ്റ് 14-നാണ്. ഈ ബജറ്റിൽ ഏതൊരു വലിയ കുടുംബത്തിനും അനുയോജ്യമായ ഇത്രയും സ്റ്റൈലിഷായ പ്രീമിയം എസ്‌യുവി ഇന്ത്യൻ വാഹന വിപണിയിൽ വേറെ വാങ്ങാൻ കിട്ടില്ലെന്നതാണ് സത്യം.
പുതിയ മഹീന്ദ്ര XUV 9e-യുടെ ക്യാബിനിലേക്ക് കടന്നാൽ, അൽപ്പം പരിചിതമെന്ന് തോന്നിക്കുംവിധമാണ് എന്നാൽ പുതിയ EV-യുടെ ഡാഷ്‌ബോർഡിലുടനീളം വ്യാപിച്ചുകിടക്കുന്ന ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്തിൻ്റെ ആധിപത്യമുള്ളതുമായ ഒരു ക്യാബിൻ ആണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ മൂന്ന് 12.3 ഇഞ്ച് സ്‌ക്രീനുകൾ (യാത്രക്കാർക്കും ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റുകൾക്കുമുള്ള ടച്ച്‌സ്‌ക്രീനുകൾ) തിരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡിനായി വ്യത്യസ്ത നിറങ്ങളോടെയാണ് വരുന്നത് - റേഞ്ച്,എവരിഡേ,റേസ്.

XUV700 എസ്‌യുവിയുടെ ഡീസല്‍ വേരിയന്റില്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഇത് വൈവിധ്യമാര്‍ന്ന ഡ്രെവിംഗ് അനുഭവം സമ്മാനിക്കും.പുതിയ മഹീന്ദ്ര എസ്‌യുവികളെ പോലെ ഫീച്ചറുകളുടെ കാര്യത്തിലും XUV700 നിരാശപ്പെടുത്തില്ല. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ-മീ-ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോര്‍, ബൂട്ട്-ലിഡ് അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മഹീന്ദ്ര ഈ കാറില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയ കാര്‍ മോഡല്‍ കൂടിയാണ് XUV700.

XEV 9E -യുടെ സ്പേസിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഓരോ ഡോറുകളിലും കുപ്പി ഹോൾഡറുകളും നിക്ക്നാക്കുകളും മറ്റ് ദൈനംദിന അവശ്യവസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള അധിക സ്ഥലവും സജ്ജീകരിച്ചിരിക്കുന്നു. മുൻ സീറ്റുകൾക്കിടയിൽ അധിക സ്റ്റോറേജും ഉണ്ട്. കൂടാതെ, ഡാഷ്‌ബോർഡിൻ്റെ സെൻട്രൽ സ്‌പൈൻ വിഭാഗത്തിൽ രണ്ട് വയർലെസ് ഫോൺ ചാർജിംഗ് പാഡുകളും സ്റ്റോറേജ് ഏരിയയിൽ രണ്ട് USB-C ചാർജിംഗ് പോർട്ടുകളും ഉണ്ട്, ഇത് കൂടുതൽ സൗകര്യം നൽകുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








