ബെൻസിനോട് വരെ ഏറ്റുമുട്ടുന്ന ഇലക്ട്രിക് ഐറ്റവുമായി മഹീന്ദ്ര, XEV 9E ഇന്ത്യയിൽ അവതരിപ്പിച്ച് ബ്രാൻഡ്

ഇലക്ട്രിക് വാഹന വിപണി ഓരോ ദിവസം ചെല്ലുന്തോറും വളർന്ന് കൊണ്ടിരിക്കുകയാണ്. എല്ലാ വാഹന നിർമാതാക്കളും തങ്ങളുടേതായ മോഡലുകൾ അവതരിപ്പിച്ച് ഇവി വിപണി കൈപിടിയിലൊതുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയ്ക്ക് ഇപ്പോൾ നിലവിൽ ഒരു മോഡൽ മാത്രമാണ് വിപണിയിലുളളത് അത് XUV 4OO ആണ്. ഇപ്പോഴിതാ വിപണി മൊത്തത്തിൽ തങ്ങളുടെ അധീനതയിലെത്തിക്കാൻ കമ്പനി രണ്ട് മോഡലുകളുമായിട്ടാണ് എത്തിയിരിക്കുന്നത്. അതിൽ പ്രധാനിയായ XEV 9E എന്ന മോഡലിൻ്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കൂപ്പെ ഡിസൈനിലുളള XUV700 -യുടെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് മഹീന്ദ്ര XEV 9e എന്ന് വേണം പറയാൻ. ഡിസൈനിലേക്ക് വന്നാൽ മുൻവശത്ത് എസ്‌യുവിയുടെ സൈഡിലായി താഴേക്ക് നീണ്ടുകിടക്കുന്ന പൂർണ്ണ വീതിയുള്ള എൽഇഡി ലൈറ്റ്‌ബാർ-സ്റ്റൈൽ ഡിആർഎൽ XEV 9e ലുക്ക് വർധിപ്പിക്കുന്നുണ്ട്. പുതിയ ഹെഡ്‌ലാമ്പുകൾ, കൂപ്പെ-സ്റ്റൈൽ റൂഫ്, ബ്ലാക്ക് സൈഡ് ക്ലാഡിംഗ്, 20 ഇഞ്ച് അലോയ് വീലുകൾ, ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് വാഹനത്തിൻ്റെ മറ്റ് ഹൈലൈറ്റുകളായി എടുത്തു പറയേണ്ടത്.

ലേയേർഡ് ഡാഷ്‌ബോർഡിൻ്റെ മുകളിൽ നീളുന്ന മൂന്ന് സ്‌ക്രീനുകളാണ് വാഹനത്തിൻ്റെ ഇൻ്റീരിയറിലേക്ക് കയറുമ്പോൾ തന്നെ ശ്രദ്ധ ആകർഷിക്കുന്നത്. മഹീന്ദ്രയുടെ പുതിയ MAIA AI സജ്ജീകരണത്താൽ ഇത് പ്രവർത്തിക്കുന്നത്, ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ വ്യത്യസ്ത മോഡുകൾ വാഗ്ദാനം ചെയ്യുന്നവയാണ്. വയർലെസ് കണക്റ്റിവിറ്റിയും OTA അപ്‌ഡേറ്റുകളും ഇതിനൊപ്പം ലഭിക്കുന്നുണ്ട്.

16 സ്പീക്കറുകളും ഇമ്മേഴ്‌സീവ് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഉള്ള ഒരു ഹാർമോൺ കാർഡൺ സൗണ്ട് സിസ്റ്റവുമായിട്ടാണ് ഇൻഫോടെൻമെൻ്റ് യൂണിറ്റ് ബന്ധിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, ഡബിൾ വയർലെസ് ഫോൺ ചാർജറുകൾ, ഓഗ്‌മെൻ്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ലൈറ്റിങ്ങ് ഗ്ലാസ് റൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം എന്നിവയാണ് പുതിയ മഹീന്ദ്ര XUV 9e-യുടെ ഇൻ്റീരിയറിലെ പ്രധാന സവിശേഷതകൾ.

മഹീന്ദ്ര XEV 9e സിംഗിൾ മോട്ടോർ സെറ്റപ്പ് പിൻ ചക്രങ്ങൾക്ക് കരുത്ത് പകരുകയും പരമാവധി 281.6bhp ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നവയാണ്. മഹീന്ദ്ര XEV 9e 6.8 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ഇലക്ട്രിക് മോട്ടോറിന് 59kWh അല്ലെങ്കിൽ 79kWh ബാറ്ററി പാക്കുകൾ എന്നീ രണ്ട് തരത്തിലാണ് ലഭ്യമാകുന്നത്. ബാറ്ററി പായ്ക്ക് 175kW DC ഫാസ്റ്റ് ചാർജിംഗ് അനുവദിക്കുന്നു, ഇത് വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുന്നവയാണ്.

മഹീന്ദ്ര XEV 9e-യുടെ വിലയിലേക്ക് വന്നാൽ 21.9 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 2025 ഫെബ്രുവരി അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ BE 6E പോലെയുള്ള മഹീന്ദ്ര XEV 9e, മുംബൈ മാർക്കിൻ്റെ ഇൻ-ഹൗസ് വികസിപ്പിച്ച INGLO EV പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നു, ഇത് കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ അവതരിപ്പിച്ച XUV.e9 കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ പതിപ്പാണ്.

XUV 4OO -യുടെ കാര്യങ്ങൾ കൂടി നോക്കിയാൽ സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് എക്‌സ്‌യുവി400-ന് കരുത്ത് പകരുന്നത്. മഹീന്ദ്ര XUV400 ൻ്റെ പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ 147.5 bhp പരമാവധി പവറും 310 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നവയാണ്. ഇത് സിംഗിൾ സ്പീഡ് ഗിയർബോക്‌സ് മുൻ ചക്രങ്ങളിലേക്ക് അയയ്ക്കുന്നു. 39.4kWh ഹൈ-ഡെൻസിറ്റി ബാറ്ററി പാക്ക് ആണ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് നൽകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 26, 2024, 21:37 [IST]
English summary
Mahindra xev 9e launched with 59 kwh battery pack price starts at 18 90 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X