ലോഞ്ചിന് മുൻപേ ക്യാമറക്കണ്ണിൽ കുടുങ്ങി മഹീന്ദ്രയുടെ ഇവി, വൈറൽ ചിത്രങ്ങൾ കാണാം

ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചീത്തപേരൊന്നും കേൾപ്പിക്കാതെ മുന്നോട്ട് പോകുകയാണ് ഇന്ത്യൻ ബ്രാൻഡായ മഹീന്ദ്ര. ഈ മാസം 26 ന് മഹീന്ദ്ര തങ്ങളുടെ അടുത്ത ഇവി മോഡലുകൾ അവതരിപ്പിക്കുകയാണ്. എന്നാൽ ലോഞ്ചിന് മുൻപ് ക്യാമറക്കണ്ണിൽ പെടുന്നത് പുതിയ കാര്യമൊന്നുമല്ല. അത്തരത്തിൽ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയും ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. ഇലക്ട്രിക് എസ്‌യുവി സെഗ്മെൻ്റിൽ കമ്പനിയുടെ ഭാവി തന്നെ മാറ്റിയേക്കാവുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരിക്കും XEV 9e.

മോഡലുകളുടെ വിശദാംശങ്ങളിലേക്ക് വന്നാൽ 2024 നവംബർ 26 -ന് ചെന്നൈയിൽ നടക്കുന്ന അൺലിമിറ്റ് ഇന്ത്യ ഇവൻ്റിൽ മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ബോൺ ഇലക്ട്രിക് എസ്‌യുവികളായ BE 6e, XEV 9e എന്നിവ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. BE.05 കൺസെപ്റ്റിൽ നിന്ന് ഉരുത്തിരിഞ്ഞ BE 6e മോഡൽ. അതേ സമയം XEV 9e എന്നത് XUV.e9 കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കൺസെപ്റ്റ് മോഡലിന്റെ വളരെ വ്യത്യസ്തമായ കൂപ്പെ ടൈപ്പ് റൂഫ്‌ലൈനും നമുക്ക് കാണാം.

അടുത്തിടെ നിർമ്മാതാക്കൾ പങ്കുവെച്ച ഒരു പുതിയ ടീസർ വീഡിയോയിൽ, രണ്ട് e -എസ്‌യുവികളുടെയും എക്സ്റ്റീരിയർ ഡിസൈനും രൂപഭാവവും വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാം. ഇരു മോഡലുകളും മഹീന്ദ്രയുടെ ഫ്യൂച്ചർ ഡിസൈൻ ഫിലോസഫിയിലും ശൈലിയിലും പ്രമുഖമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും അപ്പ്റൈറ്റ് ഫ്രണ്ട് ഫാസിയയിൽ കണക്റ്റഡ് ലൈറ്റ് ബാറുകളും പോലുള്ള ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങൾ പ്രദർശിപ്പിക്കുന്നു.

അപ്പ്റൈറ്റായ ഫ്രണ്ട് വിൻഡ്ഷീൽഡ്, ചെറിയ ഓവർഹാംഗുകൾ, വിശാലമായ ഗ്രീൻഹൗസ് ഏരിയ എന്നിവയാൽ ഇരു മോഡലുകളും തങ്ങളുടെ സ്പോർട്ടി പ്രൊഫൈലുകൾ എടുത്തു കാണിക്കുന്നു. രണ്ട് എസ്‌യുവികളും കൺസെപ്റ്റ് മോഡലുകളിലുള്ളതു പോലെ തന്നെ ഹൈ റൈഡിംഗ് സ്റ്റാൻസ് നിലനിർത്തുന്നു, വലിയ എയ്‌റോ-സ്റ്റൈൽ അലോയ് വീലുകളും ബോൾഡ് വീൽ ആർച്ചുകളും ഉപയോഗിച്ച് തങ്ങളുടെ എസ്‌യുവി ക്യാരക്ടർ ശക്തിപ്പെടുത്തുന്നു.

ഇരു വാഹനങ്ങളുടേയും വിശാലമായ അളവുകൾ പ്രയോജനപ്പെടുത്തി, അവയിൽ പനോരമിക് സൺറൂഫുകൾ കമ്പനി ഉൾപ്പെടുത്തും. ഫ്ലാറ്റ് -ബോട്ടം സ്റ്റിയറിംഗ് വീൽ, ആംബിയൻ്റ് ലൈറ്റിംഗ് സംവിധാനം, യുണീക്ക് ട്രിപ്പിൾ സ്‌ക്രീൻ ലേയൗട്ട് എന്നിവ വാഹനങ്ങളുടെ പ്രീമിയം അപ്പീൽ വർധിപ്പിക്കുന്നു. സമർപ്പിതമായ INGLO സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, മഹീന്ദ്ര BE 6e, XEV 9e എന്നിവയ്ക്ക് രണ്ടിനും മുന്നിലും പിന്നിലും ഏറ്റവും അറ്റത്തായി സ്ഥാപിച്ചിരിക്കുന്ന വീലുകൾ വളരെ പ്രയോജനപ്പെടുന്നു.

ഫ്ലോറിന് താഴെയുള്ള സ്പെയ്സും ബാറ്ററി പ്ലെയ്‌സ്‌മെൻ്റും ഇത് ഒപ്റ്റിമൈസ് ചെയ്യുന്നു. ഈ ഡിസൈൻ ഇൻ്റീരിയർ റൂമും ഗണ്യമായ ബൂട്ട് കപ്പാസിറ്റിയും ഉറപ്പാക്കുന്നു. പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനുകൾ ഇരു മോഡലുകളും വാഗ്ദാനം ചെയ്യാനുള്ള സാധ്യത നിലവിലുണ്ട് എന്ന് നിസംശയം പറയാം.

മഹീന്ദ്ര BE 6e അടുത്തിടെ വിപണിയിൽ എത്തിയ കൂപ്പെ ടൈപ്പ് ടാറ്റ കർവ്വ് ഇവിയെ നേരിട്ടു വെല്ലുവിളിക്കാൻ കെൽപ്പുള്ളതാണ്, റിയർ വീലുകളിലേക്ക് 231 hp പവറും 380 Nm ടോർക്കും കൈമാറുന്ന വാലിയോ സോഴ്‌സ്ഡ് ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഫീച്ചർ ചെയ്യുന്നത്. 60 kWh പായ്ക്ക്, വലിയ 79 kWh പായ്ക്ക് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകൾ വാഹനങ്ങൾ വാഗ്ദാനം ചെയ്യും. രണ്ടാമത്തെ വലിയ ബാറ്ററി പായ്ക്കിന് 450 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 24, 2024, 19:00 [IST]
English summary
Mahindra xev 9e spy shots before launching images goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X