മൈലേജിന്റെ കാര്യത്തില്‍ ഇപ്പോഴും പുലി നെക്‌സോണ്‍ തന്നെ! മഹീന്ദ്ര XUV 3XO-യുടെ ഇന്ധനക്ഷമത അറിയാം...

ഏതാനും ദിവസങ്ങളായി ടീസറുകളിലൂടെ വാഹനപ്രേമികളെ കൊതിപ്പിച്ച ശേഷം തിങ്കളാഴ്ച മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ മോഡലായ XUV 3XO-യുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോടകം മത്സരാര്‍ത്ഥികളാല്‍ തിങ്ങിനിറഞ്ഞ കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് ഈ മോഡല്‍ പോരാടാനിറങ്ങുന്നത്. XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ XUV 3X0-ക്ക് പേരില്‍ മാത്രമല്ല അടിമുടി മാറ്റങ്ങളാണ്.

അകത്തും പുറത്തും റിഫ്രഡ്ഡായ ഡിസൈനുകള്‍ കൊണ്ട് മൊഞ്ചാക്കിയതിനൊപ്പം പുതിയ സേഫ്റ്റി ഫീച്ചറുകളും ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ വില അറിഞ്ഞതോടെ മൈലേജ് എത്ര കിട്ടുമെന്നറിയാനാകും ഇനി ആകാംക്ഷ. അതിനെ കുറിച്ച് നമുക്ക് ചുവടെ വായിക്കാം. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ TGDi ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര XUV 3XO ലഭ്യമാകുക.

mahindra xuv 3xo

ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ 109 bhp പവറും 200 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അേതസമയം TGDi പതിപ്പ് 129 bhp പവറും 230 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 115 bhp പവറും 300 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റുകള്‍ക്കൊപ്പാ പുതിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ 1.5-ലിറ്റര്‍ ഡീസലാണ് അതിന്റെ ഏറ്റവും ഇന്ധനക്ഷമതയുള്ള എഞ്ചിന്‍ ഓപ്ഷന്‍. AMT ഗിയര്‍ബോകസുമായി ഘടിപ്പിച്ച ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 21.20 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. അതേസമയം മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം വരുന്ന ഇതേ എഞ്ചിന്‍ ലിറ്ററിന് 20.06 കി്േലമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

mahindra xuv 3xo centre console

1.2 ലിറ്റര്‍ ടര്‍ബോ പെട്രോ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ വരുമ്പോള്‍ ലിറ്ററിന് 18.89 കിലോമീറ്റര്‍ മൈലേജ് തരുമെന്ന് പറയപ്പെടുന്നു. അതേസമയം ഈ എഞ്ചിന്‍ ഓേട്ടാമാറ്റിക് ട്രാന്‍സ്മിഷനോടൊപ്പം വരുമ്പോള്‍ മൈലേജ് 17.96 kmpl ആയി കുറയുന്നു. TGDi പെട്രോള്‍ മാനുല്‍ ലിറ്ററിന് 20.10 കിലോമീറ്ററും ഓട്ടോമാറ്റിക് 18.20 കിലോമീറ്ററുമാണ് ഇന്ധനക്ഷമത നല്‍കുക.

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ പക്ഷേ സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി ഇപ്പോഴും ടാറ്റ നെക്‌സോണാണ്. നെക്‌സോണിന്റെ 1.5 ലിറ്റര്‍ ഡീസല്‍ AT വേരിയന്റ് ലിറ്ററിന് 24.08 കിലോമീറ്ററാണ് മൈലേജ് നല്‍കുന്നത്. പെട്രോള്‍ കോംപാക്റ്റ് എസ്‌യുവിക്ക് ഏറ്റവും ഉയര്‍ന്ന മൈലേജ് നല്‍കുന്നത് മാരുതി സുസുക്കി ഫ്രോങ്ക്‌സാണ്. ലിറ്ററിന് 22.89 കിലോമീറ്ററാണ് മാനുവല്‍ ഗിയര്‍ബോക്സുള്ള 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന ഇന്ധനക്ഷമത.

mahindra xuv 3xo rear view

ഫ്രോങ്ക്‌സിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ ടൈസറും സമാനമായ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടൈസറിന്റെ ഇന്ധനക്ഷമത കണക്കുകള്‍ ARAI ഇതുവരെ സാക്ഷ്യപ്പെടുത്തിയിട്ടില്ല. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ടൈസര്‍, ഫ്രോങ്ക്്‌സ്, ബ്രെസ എന്നിവ സിഎന്‍ജി പതിപ്പുകളും വില്‍ക്കുന്നുണ്ട്. ഇവയുടെ മൈലേജ് കിലോഗ്രാമിന് 30 കിലോമീറ്ററിന് അടുത്ത് വരും. .

പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട് തുടങ്ങിയ ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളായാണ് XUV 3XO എത്തുന്നത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, അലെക്സ സപ്പോര്‍ട്ട്, ഏഴ് സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ആറ്-സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, അഡ്രിനോക്സ് കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ലെതറെറ്റ് സീറ്റുകള്‍, പുതിയ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.

mahindra xuv 3xo interior

360-ഡിഗ്രി സറൗണ്ട് ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട്-വരി സീറ്റുകള്‍, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, റിയര്‍ എസി വെന്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (EPB), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് പോലുള്ള സംഗതികളും എസ്‌യുവിക്ക് ലഭിക്കുന്നു. സേഫ്റ്റി നോക്കുമ്പോള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്.

ഓൾ ഡിസ്‌ക് ബ്രേക്കുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ് ഡീയാക്റ്റിവേഷന്‍ സ്വിച്ച്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍. ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകള്‍. 7.49 ലക്ഷം മുതലാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. മോഡല്‍ മെയ് 15 മുതല്‍ ബുക്ക് ചെയ്യാം. മെയ് 26 മുതല്‍ ഡെലിവറി ആരംഭിക്കും.

More from DriveSpark

Article Published On: Tuesday, April 30, 2024, 13:42 [IST]
English summary
Mahindra xuv 3xo arai certified mileage figures out now all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X