21.2 കി.മീ മൈലേജുള്ള ഈ കാര്‍ ഇന്ന് മുതല്‍ നിരത്തുകള്‍ നിറയും! വിലയറിഞ്ഞാല്‍ നിങ്ങളും ഷോറൂമിലേക്ക് ഓടും

ഈ അടുത്ത കാലത്ത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കിയ കാര്‍ മോഡലാണ് മഹീന്ദ്ര XUV 3XO (Mahindra XUV 3X0). സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്ര വില്‍പ്പനക്കെത്തിച്ചിരുന്ന XUV300 എന്ന മോഡലിനെ 3XO എന്ന് പുനര്‍നാമകരണം ചെയ്ത് പുറത്തിറക്കുകയായിരുന്നു കമ്പനി.

ഏതായാലും 60 മിനിറ്റിനുള്ളില്‍ അരലക്ഷം യൂണിറ്റ് ബുക്കിംഗ് നേടി ഈ മോഡല്‍ ഹിറ്റടിച്ചിരുന്നു. മാത്രമല്ല XUV 3XO-യുടെ വരവിനെ തുടര്‍ന്ന് എതിരാളിയായ ടാറ്റ നെക്‌സോണ്‍ കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ പുറത്തിറക്കിയതും വലിയ വാര്‍ത്തയായി. മഹീന്ദ്ര മോഡലിനോട് മുട്ടിനില്‍ക്കാനായി ടാറ്റ നെക്‌സോണ്‍ പനോരമിക് സണ്‍റൂഫ് അടക്കം സജ്ജീകരിച്ച് അപ്‌ഡേറ്റ് ചെയ്യാന്‍ പോകുകയാണ്. നിരവധി ഉപഭോക്താക്കളാണ് മഹീന്ദ്ര എസ്‌യുവി വാങ്ങാനായി താല്‍പര്യപ്പെട്ട് വരുന്നത്.

mahindra xuv 3xo

രണ്ട് ടര്‍ബോ പെട്രോള്‍, ഒരു ഡീസല്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര XUV 3XO ലഭ്യമാണ്. മഹീന്ദ്ര XUV 3XO-യില്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിനുകളും 1.2 ലിറ്റര്‍ യൂണിറ്റുകളാണെങ്കിലും അവയുടെ പവര്‍ ഔട്ട്പുട്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഒരു ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 109 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

രണ്ടാമത്തെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 129 bhp പവും 230 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുക. 115 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് സബ് കോംപാക്ട് എസ്‌യുവിയിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്.

mahindra xuv 3xo disc brake

മഹീന്ദ്ര XUV300 നേരിട്ട പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് കാലഹരണപ്പെട്ട ക്യാബിന്‍ എന്നതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന മറ്റ് മഹീന്ദ്ര കാറുകളെപ്പോലെ XUV 3XO-യും നിരവധി സെഗ്മന്റ് ഫസ്റ്റ് ഫീച്ചറുകളമോയാണ് എത്തുന്നത്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം.

ഇവ കൂടാതെ ലെവല്‍2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം), വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, പനോരമിക് സണ്‍റൂഫ്, ഹര്‍മന്‍ 7-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും മഹീന്ദ്ര XUV 3XO കാറിന്റെ ക്യാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. 8 സിംഗിള്‍ ടോണും 8 ഡ്യുവല്‍ ടോണും ഉള്‍പ്പെടെ ആകെ 16 കളര്‍ ഓപ്ഷനുകളിലാണ് ഈ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

mahindra xuv 3xo panoramic sunroof

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയന്റുകളില്‍ ലഭ്യമാകുന്ന കാറിന്റെ പ്രാരംഭ വില വെറും 7.49 ലക്ഷം രൂപയാണ്. അതേസമയം, ടോപ് വേരിയന്റിന് 15.49 ലക്ഷം രൂപ മാത്രമാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്. അപ്‌ഡേറ്റഡ് ഡിസൈനും നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വരുന്ന കാര്‍ ഈ വിലയ്ക്ക് മികച്ച ഡീലാണെന്നാണ് അഭിപ്രായമുയരുന്നത്.

അതുകൊണ്ട് തന്നെയാണ് ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 50000 ആളുകള്‍ മഹീന്ദ്ര XUV 3XO ബുക്ക് ചെയ്യാനായി ഇരച്ചെത്തിയത്. മഹീന്ദ്ര XUV 3XO ഇതിനകം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മഹീന്ദ്ര XUV 3XO കാറിന്റെ ഡെലിവറി ഇന്ന് (മെയ് 26) മുതല്‍ ആരംഭിക്കും.

mahindra xuv 3xo

അതുകൊണ്ട് തന്നെ ഇനി മുതല്‍ മഹീന്ദ്ര XUV 3XO കാറുകള്‍ കൊണ്ട് നമ്മുടെ നിരത്തുകള്‍ നിറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, തുടങ്ങിയ സബ് 4 മീറ്റര്‍ എസ്‌യുവികളോടാന് മഹീന്ദ്ര XUV 3XO മത്സരിക്കുന്നത്.

More from DriveSpark

Article Published On: Sunday, May 26, 2024, 9:00 [IST]
English summary
Mahindra xuv 3xo delivery to begin from today all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X