പുറത്തിറങ്ങി ആദ്യം മാസം വിറ്റത് 10000 കാറുകള്‍! മാരുതി കോട്ട തകര്‍ക്കാന്‍ വന്ന കാറിന് ഇത്രയും കുറഞ്ഞ വിലയോ!

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഓളം സൃഷ്ടിച്ച കാറാണ് മഹീന്ദ്ര XUV 3XO. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര പുറത്തിറക്കിയ XUV300 എന്ന മോഡലിനെ പരിഷ്‌കരിച്ച് വിപണിയില്‍ എത്തിക്കുകയായിരുന്നു ആഭ്യന്തര വാഹന നിര്‍മാതാക്കള്‍. പുത്തന്‍ ഡിസൈന്‍, സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായി അരങ്ങേറിയ മഹീന്ദ്ര XUV 3X0 വളരെ പെട്ടെന്നാണ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചത്. ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ അരലക്ഷം ബുക്കിംഗുകളാണ് എസ്‌യുവി വാരിക്കൂട്ടിയത്. വിപണിയിലെത്തി ആദ്യ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികളുടെ പട്ടികയില്‍ ഇടം നേടാന്‍ കാറിനായി.

2024 മെയ് മാസത്തിലെ മഹീന്ദ്ര XUV 3X0 എസ്‌യുവിയുടെ വില്‍പ്പന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. കഴിഞ്ഞ മാസം മഹീന്ദ്ര XUV 3XO കാറിന്റെ 10000 യൂണിറ്റുകളാണ് വിറ്റുപോയത്. 2023 മെയ് മാസം വെറും 5,125 യൂണിറ്റായിരുന്നു മുന്‍ഗാമിയായ XUV300 എസ്‌യുവിയുടെ വില്‍പ്പന. 95 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് കഴിഞ്ഞ മാസം വില്‍പ്പന അഞ്ചക്കം കടന്നിരിക്കുന്നത്.

mahindra xuv 3xo delivery

കഴിഞ്ഞ മെയ് 26-ാം തീയതി മുതലാണ് മഹീന്ദ്ര 3XO കാറിന്റെ ഡെലിവറി ജോലികള്‍ ആരംഭിച്ചത്. വെറും ആറ് ദിവസത്തിനുള്ളില്‍ 10000 പേര്‍ക്ക് കാര്‍ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ കാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്കാണ് വമ്പന്‍ ഡിമാന്‍ഡ്. എന്നാല്‍ XUV300-യുടെ കാര്യത്തില്‍ ഡീസല്‍ പതിപ്പുകളായിരുന്നു കൂടുതലായി വിറ്റുപോയിരുന്നത്.

മഹീന്ദ്ര XUV 3XO എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. കാറിന്റെ ക്യാബിനിലാണ് ഏറ്റവും വലിയ മാറ്റങ്ങള്‍. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇവ കൂടാതെ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

mahindra xuv 3xo

കൂടാതെ വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, 7 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, കണക്ടഡ് കാര്‍ ടെക്‌നോളജി, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളും പുത്തന്‍ മഹിന്ദ്ര XUV 3XO കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലെവല്‍ 2 ADAS, 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഈ എസ്‌യുവിക്ക് സുരക്ഷയേകാന്‍ എത്തുന്നുണ്ട്.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് XUV 3XO മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആദ്യത്തെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 109 bhp പവറില്‍ 200 Nm ടോര്‍ക്ക് വരെ പുറത്തെടുക്കുന്നു. അതേസമയം രണ്ടാമത്തെ 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ 130 bhp കരുത്തില്‍ 250 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

mahindra xuv 3xo interior

മറുവശത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തില്‍ 300 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ എഞ്ചിനുകള്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി, ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ഡീസല്‍ എഎംടിക്ക് 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി പറയുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കില്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ക്ലെയിം ചെയ്യുന്നത്.

ഇത്രയും പ്രത്യേകതകള്‍ നിറഞ്ഞ ഈ എസ്‌യുവിയുടെ പ്രാരംഭ വില വെറും 7.49 ലക്ഷം രൂപ മാത്രമാണ്. റേഞ്ച് ടോപിംഗ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍), കിയ സൊനെറ്റ്, ഹ്യുണ്ടായി വെന്യു എന്നീ കാറുകളാണ് മഹീന്ദ്ര XUV 3XO-യുടെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, June 11, 2024, 13:30 [IST]
English summary
Mahindra xuv 3xo garnered 10000 unit sales in may 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X