വെന്യുവിൽ ഇല്ല XUV 3XO -യിൽ ഉണ്ട്, പനോരമിക് സൺറൂഫ് മുതൽ ലെവൽ 2 അഡാസ് വരെ

രാജ്യത്തെ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെൻ്റ് കഴിഞ്ഞ രണ്ട് വർഷങ്ങളായി അതിവേഗത്തിലാണ് വളർച്ച, ഇത് ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സെഗ്‌മെൻ്റുകളിലൊന്നായി മാറുകയാണ്. സെഗ്‌മെൻ്റിലെ ബ്രാൻഡുകൾ സെഗ്‌മെൻ്റിൻ്റെ ആവശ്യങ്ങൾക്ക് അനുസൃതമായി തങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നതിൽ കനത്ത മത്സരമാണ് നേരിടുന്നത്. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യുവിൽ നിന്ന് എങ്ങനെ വ്യത്യസ്തനാണ് എന്ന് പരിശോധിച്ചാലോ

പനോരമിക് സൺറൂഫിൻ്റെ കാര്യം തന്നെ ആദ്യം എടുക്കാം. മഹീന്ദ്ര XUV 3XO സെഗ്‌മെൻ്റ്-ഫസ്റ്റ് പനോരമിക് സൺറൂഫാണ് അവതരിപ്പിച്ചിരിക്കുന്നത്, ഹ്യുണ്ടായി വെന്യുവിന് സിംഗിൾ-പേൻ സൺറൂഫാണ് ലഭിക്കുന്നത്. ഒരു പനോരമിക് സൺറൂഫിൻ്റെ കൂട്ടിച്ചേർക്കൽ XUV 3XO-യുടെ ക്യാബിൻ ഫീൽ ഉയർത്തുകയും XUV 3XO-യുടെ താഴ്ന്ന വകഭേദങ്ങളും പനോരമിക് സൺറൂഫല്ല എങ്കിലും ചെറിയ സൺറൂഫ് കമ്പനി നൽകുന്നുണ്ട്.

XUV 3XO -

അടുത്തതായി ലെവൽ 2 അഡാസ് ഫീച്ചറാണ്. XUV 3XO-യ്ക്ക് ഒരു ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് ലഭിക്കുന്നു, ഇത് സെഗ്‌മെൻ്റിൽ ആദ്യമായി കമ്പനി ലഭിക്കുന്നതാണ്. ADAS ഫീച്ചറുകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. വെന്യുവിന് അഡാസ് ലഭിക്കുന്നുണ്ട് എങ്കിലും 3XO -യെ പോലെ നീണ്ട ലിസ്റ്റ് പറയാൻ ഹ്യുണ്ടായി വെന്യുവിനില്ല എന്നതാണ് സത്യം.

വാഹനത്തിൻ്റെ ഉളളിൽ കയറിയാൽ എല്ലാവരുടേയും നോട്ടം പോകുന്നത് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലായിരിക്കും, XUV 3XO ഒരു വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം കൊണ്ട് ഉപഭോക്താവിൻ്റെ മനം കവർന്നിരിക്കുകയാണ്, അത് 10.25 ഇഞ്ച് യൂണിറ്റാണ്. വെന്യുവിലേക്ക് നോക്കിയാൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ലഭിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും സിസ്റ്റങ്ങൾക്കുള്ളിൽ സംയോജിപ്പിച്ചിട്ടുണ്ട്.

XUV 3XO -

ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫീച്ചറാണ് 360-ഡിഗ്രി ക്യാമറ. XUV 3XO -യിൽ കമ്പനി നിങ്ങൾക്ക് വേണ്ടി 360-ഡിഗ്രി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൊണ്ട് ഏത് വലിയ ട്രാഫിക്കിലും നിങ്ങളുടെ വാഹനം സുരക്ഷിതമായി ഓടിക്കാനും നിർത്തിയിടാനും സാധിക്കും. എന്നാൽ ഹ്യുണ്ടായി വെന്യുവിൽ നിങ്ങൾക്ക് റിവേഴ്സ് ക്യാമറ മാത്രമേ ലഭിക്കുന്നുളളു.

വാഹനത്തിൻ്റെ പവർ ട്രെയിനിലേക്ക് നോക്കിയാൽ മുന്‍ഗാമിയില്‍ നിന്നുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ XUV 3XO നിലനിര്‍ത്തിയിരിക്കുകയാണ്. 1.2-ലിറ്റര്‍ MPFi പെട്രോള്‍, 1.2-ലിറ്റര്‍ TGDi പെട്രോള്‍, 1.5-ലിറ്റര്‍ mHawk ഡീസല്‍ എന്നിവയാണ് കാറിന് തുടിപ്പേകുന്നത്. 1.2-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ MPFi എഞ്ചിന്‍ 109 bhp പവറും 200 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പുതിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയിരിക്കുന്നു.

XUV 3XO -

മാനുവല്‍ പതിപ്പ് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക് 17.06 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ TGDi എഞ്ചിന്‍ 129 bhp പവറും 230 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പെട്രോള്‍ എഞ്ചിന് സമാനമായ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതിന് ലഭിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഈ എഞ്ചിന്‍ ലിറ്ററിന് 20.10 കിലോമീറ്ററും ഓട്ടോമാറ്റിക് 18.20 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുന്നു.

6-സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടെ സഹായത്തോടെ മുന്‍ ചക്രങ്ങളിലേക്ക് 115 bhp പവറും 300 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ mHawk യൂണിറ്റാണ് ഏക ഡീസല്‍ എഞ്ചിന്‍. എസ്‌യുവിയുടെ ഡീസല്‍ മാനുവല്‍ ലിറ്ററിന് 20.60 കിലോമീറ്ററാണ് മൈലേജ് നല്‍കുക. അതേസമയം AMT പതിപ്പ് 21.20 km/l ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

XUV 3XO -

More from DriveSpark

Article Published On: Sunday, May 19, 2024, 18:00 [IST]
English summary
Mahindra xuv 3xo offering more features than hyundai venue details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X