ഫീച്ചറുകളും ടെക്നോളജിയുടേയും കാര്യത്തിൽ ആരാണ് കേമൻ, കിയ സോനെറ്റും മഹീന്ദ്ര XUV3XO-യും ഒരു താരതമ്യം
വാഹനലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം ഫീച്ചറുകൾക്കും ടെക്നോളജിക്കുമായി മാറി തുടങ്ങിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളും ടെക്നോളജിയും നഷകുന്ന വാഹനങ്ങൾക്കാണ് ഉപഭോക്താക്കൾ ഇപ്പോൾ മുൻഗണന നൽകുന്നത്. എല്ലാം എളുപ്പ വഴിയിലൂടെ ചെയ്യാനാണല്ലോ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വോയിസ് അസിസ്റ്റൻ്റ് എങ്കിലും വേണമെന്ന് പലരും വാശി പിടിക്കാറുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ കൊറിയൻ വണ്ടികളാണോ ഇന്ത്യൻ വണ്ടിയാണോ മികച്ചതെന്ന് പരിശോധിച്ചാലോ.
മഹീന്ദ്ര തങ്ങളുടെ പുത്തൻ xuv 3xo-യുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ മുതൽ ആളുകൾ വളരെ ആകാംക്ഷയോടെയാണ് ഷോറൂമുകളിലേക്ക് എത്തുന്നത്. ഡെലിവറി ആരംഭിച്ച് വാഹനം വഴിയിൽ കാണുമ്പോൾ തന്നെ പലരും നോക്കി നിൽക്കുകയാണ്. മഹീന്ദ്രയുടെ പുത്തൻ മോഡലും കിയ സോനെറ്റും തമ്മിൽ ഫീച്ചറുകളുടെ കാര്യത്തിൽ ഒരു താരതമ്യം നടത്തിയാൽ ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് നോക്കാം.

കൂടുതൽ കണക്റ്റഡ് ഫീച്ചറുകളും വിനോദത്തിനും അത് പോലെ തന്നെ സുരക്ഷിതവുമായ ഒരു കാർ ആണ് ടെക്നോളജി ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്. കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, സ്മാർട്ട് കീ ഫീച്ചറുകൾ തുടങ്ങിയ സൗകര്യങ്ങൾക്ക് എല്ലാം അവർ മുൻഗണന നൽകും. കിയ സോനെറ്റും മഹീന്ദ്ര XUV 3XO ഉം അവരുടെ ഫീച്ചറുകളും ടെക്നോളജിയും കാരണം ഗാഡ്‌ജെറ്റ് പ്രേമികൾക്കിടയിൽ ഗണ്യമായ ജനപ്രീതി നേടിയിട്ടുണ്ട്.
രണ്ട് കോംപാക്റ്റ് എസ്‌യുവികളും ഉപഭോക്താക്കളുടെ ആഗ്രഹം നിറവേറ്റുന്ന ഡിസൈൻ, പെർഫോമൻസ്, ടെക്-ഫോർവേഡ് സൗകര്യങ്ങൾ എന്നിവയുടെ ഒരു മിശ്രിതം തന്നെയാണ് എന്ന് വിശേഷിപ്പിക്കാം.കിയ സോനെറ്റിനെ സംബന്ധിച്ചിടത്തോളം ആകർഷകവും അത് പോലെ തന്നെ ഒരു മോഡേൺ ഡിസൈനുമുണ്ട്. ഇൻ്റീരിയർ ആണെങ്കിൽ പ്രീമിയം മെറ്റീരിയലുകളും ഒരു കൂട്ടം ഗാഡ്‌ജെറ്റുകളും കൊണ്ട് നന്നായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഫോക്കൽ പോയിൻ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ വഴി തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നു.

ഒരു സ്‌മാർട്ട്‌ഫോൺ ആപ്പിലൂടെ അകലെയുളള വാഹന നിയന്ത്രണങ്ങൾ, വോയ്‌സ് കമാൻഡുകൾ, തത്സമയ വാഹന വിവരങ്ങൾ എന്നിവ പ്രാപ്‌തമാക്കുന്ന UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇഷ്ടഫീച്ചറുകളിൽ ഒന്നാണ്. സോനെറ്റിൻ്റെ മറ്റൊരു പ്രിയപ്പെട്ട കാര്യം മികച്ച സേഫ്റ്റി ഫീച്ചറാണ്. സുരക്ഷിതവും സമാധാനപരവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്ന ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, മാർഗ്ഗനിർദ്ദേശങ്ങളോടുകൂടിയ പിൻ ക്യാമറ എന്നിവ ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
സോനെറ്റിൻ്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഫോർവേഡ് കൊളീഷൻ അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ നൽകിക്കൊണ്ട് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. മഹീന്ദ്ര XUV 3XO -യിലേക്ക് വന്നാൽ സാങ്കേതിക വിദഗ്ദ്ധരായ വ്യക്തികൾക്ക് തീർച്ചയായും അതിൻ്റെ അത്യാധുനിക ഫീച്ചറുകൾ ഇഷ്ടപ്പെടും.

മഹീന്ദ്രയുടെ AdrenoX സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് പ്രധാനം. ഇത് ഒരു ഇൻ്റർഫേസ്, വോയ്‌സ് കമാൻഡുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. ഉയർന്ന റെസല്യൂഷനിൽ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും കാണിക്കുന്ന കംപ്ലീറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കമ്പനി വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
രണ്ട് വാഹനങ്ങളുടേയും പവർ ട്രെയിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ രണ്ട് എസ്‌യുവികളും ശക്തവും കാര്യക്ഷമവുമായ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. സോനെറ്റിൻ്റെ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും മികച്ച പ്രകടനവും ഇന്ധനക്ഷമതയും നൽകുന്നവയാണ്. XUV 3XO-യുടെ mStallion ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ മികച്ച പ്രകടനവും മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും നൽകുന്നു. അതോടൊപ്പം തന്നെ രണ്ട് മോഡലുകളിലും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








