എല്ലാവർക്കും പെട്രോൾ മതി, മഹീന്ദ്രയും ഡീസലിനെ ഒഴിവാക്കുമോ? ആശങ്കയുയർത്തി XUV3XO ബുക്കിംഗുകൾ

2024 ഏപ്രിൽ അവസാനത്തോടെയാണ് XUV300 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായി നമുക്ക് മഹീന്ദ്ര XUV 3XO എന്ന മോഡൽ ലഭിച്ചത്. മെയ് 15 -ന് കാർ നിർമ്മാതാക്കൾ പുതിയ എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു, ആദ്യ മണിക്കൂറിനുള്ളിൽ ഇത് 50,000 യൂണിറ്റുകളുടെ ഓർഡറുകൾ നേടിയതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തി.

അടുത്തിടെ നടന്ന ഇൻവെസ്റ്റേർസ് മീറ്റിൽ, മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥരും പുതിയ എസ്‌യുവിക്ക് ലഭിച്ച ഓർഡറുകളെക്കുറിച്ചുള്ള ചില വസ്തുതകളും കണക്കുകളും പങ്കുവെച്ചു. മഹീന്ദ്ര എസ്‌യുവികൾക്ക് സാധാരണയായി കണ്ടു വരുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇതുവരെ വാഹനത്തിന് ലഭിച്ച മൊത്തം ബുക്കിംഗിൻ്റെ 70 ശതമാനവും XUV 3XO -യുടെ പെട്രോൾ വേരിയൻ്റുകൾക്ക് ആണെന്ന് മഹീന്ദ്രയുടെ പ്രതിനിധികൾ വ്യക്തമാക്കുന്നു.

വർഷങ്ങളായി XUV300 -യുടെ വിൽപ്പന കണക്കുകൾ രണ്ട് തരം ഫ്യുവലുകൾക്ക് ഇടയിൽ താരതമ്യേന സന്തുലിതമായതിനാൽ ഇതിൽ വലുതായി ആശ്ചര്യപ്പെടാൻ ഒന്നുമില്ല എന്ന മട്ടിലാണ് അധികൃതർ. 2024 ജനുവരിയിൽ, പെട്രോൾ വേരിയൻ്റുകളുടെ വിൽപ്പന വിഹിതം 45 ശതമാനത്തിനടുത്തായിരുന്നു, എസ്‌യുവിയുടെ ശേഷിക്കുന്ന 55 ശതമാനം യൂണിറ്റുകൾ ഡീസൽ, ഇവി (XUV400) ഡെറിവേറ്റീവുകളാണ് പൂർത്തിയാക്കിയത്.

പെട്രോൾ വേരിയൻ്റുകൾക്ക് ഉയർന്ന ഡിമാൻഡ് അനുഭവപ്പെടുന്നതിൻ്റെ മറ്റൊരു കാരണം, ഡീസൽ മോഡലുകളേക്കാൾ 1.6 ലക്ഷം രൂപ വരെ വില കുറവാണ് എന്നതാണ്. ഥാർ, സ്കോർപിയോ N അല്ലെങ്കിൽ XUV700 പോലുള്ള വലുതും വില കൂടിയതുമായ മഹീന്ദ്ര എസ്‌യുവികൾ തിരഞ്ഞെടുക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് സബ് ഫോർ മീറ്റർ എസ്‌യുവി തേടുന്നവരുടെ പർച്ചേസ് ഡിസിഷനിലെ ഒരു പ്രധാന ഘടകം തന്നെയാണ്.

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പവും, പെട്രോൾ, ഡീസൽ പവർട്രെയിനുകൾ ഈ സബ് ഫോർ മീറ്റർ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നത് തുടരാൻ മഹീന്ദ്ര തീരുമാനിച്ചു, എന്നാൽ AMT ഓട്ടോമാറ്റിക്ക് യൂണിറ്റിനു പകരം പെട്രോൾ എഞ്ചിനുകളിൽ 'പ്രോപ്പർ' ടോർക്ക് കൺവെർട്ടർ യൂണിറ്റാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

രണ്ട് ടർബോ പെട്രോൾ ഓപ്ഷനുകളിൽ ആദ്യത്തെ 1.2 ലിറ്റർ യൂണിറ്റ് 112 PS മാക്സ് പവറും 200 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ചോയിസുകൾ ഇതിലുണ്ട്. രണ്ടാമത്തെ 1.2 ലിറ്റർ TGDi ടർബോ യൂണിറ്റ് 130 PS പരമാവധി കരുത്തും 250 Nm torque ഉം ഇത് ഉത്പാദിപ്പിക്കുന്നു.

ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടുന്നു. ഇനി ഡീസലിന്റെ കാര്യത്തിൽ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 117 PS മാക്സ് പവറും 300 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇതിലും ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുണ്ട്.

ടോപ്പ് സ്പെക്ക് പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കും. സെഗ്‌മെന്റ് ലീഡിംഗ് പെർഫോമെൻസുമായി സംയോജിപ്പിച്ച് കൂടുതൽ പരിഷ്‌ക്കരിച്ച ഓട്ടോമാറ്റിക് പവർട്രെയിനിന്റെ ഓപ്ഷനും പെട്രോൾ പവർഡ് 3XO വേരിയൻറുകളുടെ ജനപ്രീതി കൂട്ടുന്നതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

മഹീന്ദ്ര XUV 3XO -യുടെ പ്രാരംഭ എക്സ്-ഷോറൂം വില തുടങ്ങുന്നത് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ്. ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, നിസ്സാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, വരാനിരിക്കുന്ന സ്‌കോഡ സബ് ഫോർ മീറ്റർ എസ്‌യുവി എന്നിവയ്‌ക്കൊപ്പം ഇത് മത്സരിക്കും.

അതോടൊപ്പം മാരുതി ഫ്രോങ്ക്സ്, ടൊയോട്ട അർബൻ ക്രൂയിസർ ടെയ്സർ തുടങ്ങിയ സബ് ഫോർ മീറ്റർ ക്രോസ്ഓവറുകൾക്ക് ന്യായമായ ഒരു ബദൽ കൂടിയാണ് ഈ മഹീന്ദ്ര എസ്‌യുവി. ഇന്ത്യൻ വിപണിയിൽ മഹീന്ദ്രയ്ക്ക് ഈ മോഡൽ കൂടുതൽ ട്രാക്ഷൻ നൽകും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

More from DriveSpark

Article Published On: Friday, May 24, 2024, 14:53 [IST]
English summary
Mahindra xuv 3xo petrol variants attains 70 percent of total bookings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X