ഇടിക്കൂട്ടില്‍ 5 സ്റ്റാറുമായി മഹീന്ദ്ര XUV 3XO! നെക്‌സോണിന് ഇനി സേഫ്റ്റി പറഞ്ഞ് കച്ചോടം പിടിക്കാൻ ഒക്കൂല

സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ മഹീന്ദ്രയുടെ ചാട്ടുളിയാണ് XUV 3XO. മികച്ച എസ്‌യുവി ആയിട്ടും വില്‍പ്പനയില്‍ പിന്നാക്കം പോയ XUV300 എന്ന മോഡലിന്റെ ആത്മീയ പിന്‍ഗാമിയായി എത്തിയ XUV 3XO പക്ഷേ വിപണിയെ പിടിച്ച് കുലുക്കുന്ന തരത്തില്‍ നിരവധി സെഗ്‌ന്റെ് ഫസ്റ്റ് ഫീച്ചറുമായാണ് പുറത്തിറങ്ങിയത്. ബുക്കിംഗ് റെക്കോഡുകള്‍ കടപുഴക്കി മുന്നേറുന്ന കാറിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തി ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ തദ്ദേശീയ കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമിന് കീഴില്‍ പരീക്ഷിക്കപ്പെട്ട എസ്‌യുവി ഫുള്‍ 5 സ്റ്റാര്‍ റേറ്റിംഗുമായാണ് തിരിച്ചെത്തിയത്.

ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ലോഡ് ലിമിറ്ററോടുകൂടിയ പ്രീ-ടെന്‍ഷനര്‍ എന്നിങ്ങനെ സജ്ജീകരിച്ച എസ്‌യുവിയുടെ പ്രോട്ടോട്ടെപ്പാണ് ഇടിക്കൂട്ടില്‍ കയറിയത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ സാധ്യമായ 32-ല്‍ 29.36 പോയിന്റാണ് മഹീന്ദ്ര XUV 3XO (Mahindra XUV 3XO) നേടിയത്.

mahindra xuv 3xo 5 star ratings bncap test

അതേസമയം തന്നെ കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 43 പോയിന്റും കരസ്ഥമാക്കി. ഇരു വിഭാഗത്തിലും മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. XUV 3XO-യുടെ നേരിട്ടുള്ള എതിരാളിയായ ടാറ്റ നെക്‌സോണിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങളും ഈ വര്‍ഷം ഒക്‌ടോബറില്‍ പുറത്തുവന്നിരുന്നു.

ടാറ്റ എസ്‌യുവി മുതിര്‍ന്ന യാത്രികരുടെ സംരക്ഷണത്തില്‍ 29.41 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 43.83 പോയിന്റുമാണ് സ്‌കോര്‍ ചെയ്തത്. ഇവിടെ മഹീന്ദ്ര മോഡലിനേക്കാള്‍ ഒരല്‍പ്പം മുന്‍തൂക്കം നെക്‌സോണ്‍ നേടി. XUV 3XO കൂടാതെ മഹീന്ദ്ര XUV400, ഥാര്‍ റോക്‌സ് എന്നീ എസ്‌യുവികളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഈ കാറുകളും 5 സ്റ്റാര്‍ റേറ്റിംഗ് നേടി മഹീന്ദ്രയുടെ അഭിമാനമായി മാറി.

mahindra xuv 3xo 5 star ratings bncap test

സുരക്ഷയുടെ കാര്യത്തില്‍ മഹീന്ദ്ര XUV 3XO-യില്‍ 6 എയര്‍ ബാഗുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ISOFIX ആങ്കറേജുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ ഓട്ടോ ഹോള്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട്, ഹില്‍ ഡിസന്റ് അസിസ്റ്റ് ഉള്ള പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെവല്‍ 2 ADAS എന്നിവ ലഭിക്കുന്നു.

XUV 3XO എസ്‌യുവി 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 6 സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പൈടുന്നു. എസ്‌യുവിയുടെ ഡീസല്‍ എഎംടി വേരിയന്റ് ലിറ്ററിന് 21.20 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്.

mahindra xuv 3xo 5 star ratings bncap test

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫ്രീ-സ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പ്രീമിയം 7 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, തുടങ്ങി നിരവധി സൗകര്യങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്. സെഗ്മെന്റില്‍ ആദ്യമായി പനോരാമിക് സണ്‍റൂഫ് ലഭിച്ച മോഡലും XUV 3XO ആണ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച എസ്‌യുവിയുടെ വില അടുത്തിടെ മഹീന്ദ്ര പരിഷ്‌കരിച്ചിരുന്നു. എന്‍ട്രി ലെവല്‍ MX1 1.2 പെട്രോള്‍ MT വേരിയന്റിന്റെ വില 7.79 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് AX7L 1.2 പെട്രോള്‍ AT വേരിയന്റിന് 15.49 ലക്ഷം രൂപയാണ് മുടക്കേണ്ടത്. നെക്‌സോണിനെ കൂടാതെ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ഈ മാസം പുറത്തിറങ്ങിയ സ്‌കോഡ കൈലാക്ക് എന്നീ എസ്‌യുവികളുമായിട്ടാണ് മഹീന്ദ്ര XUV 3XO ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Thursday, November 14, 2024, 12:45 [IST]
English summary
Mahindra xuv 3xo secured full 5 star safety rating in bharat ncap crash test details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X