വണ്ടി ഹിറ്റായതോടെ മഹീന്ദ്രയും തനിനിറം കാണിച്ചു! 21+ കി.മീ മൈലേജുള്ള എസ്‌യുവിയുടെ വില കൂടും

2024 സെപ്റ്റംബറിലെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സിനെ മറികടന്നുകൊണ്ട് മഹീന്ദ്ര പോയ മാസം രാജ്യത്തെ മൂന്നാമത്തെ വലിയ വാഹനം നിര്‍മ്മാതാവായി മാറി. അരലക്ഷത്തിലധികം യൂണിറ്റിന്റെ വില്‍പ്പന കൈവരിച്ചാണ് മഹീന്ദ്ര ടാറ്റയെ ഓവര്‍ടേക്ക് ചെയ്തത്. ബ്രാന്‍ഡിന്റെ മോഡല്‍ നിരയിലെ ഒന്നിലധികം മോഡലുകള്‍ക്ക് ഈ നേട്ടത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാം. ഈ വര്‍ഷം പുറത്തിറങ്ങിയ XUV 3XO അതില്‍ പ്രധാനിയാണ്. മാന്യമായ ബജറ്റില്‍ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്‌തെത്തിയ സബ് 4 മീറ്റര്‍ എസ്‌യുവി മോഡലിന്റെ വില ആദ്യമായി ഉയര്‍ത്താൻ പോകുകയാണ് മഹീന്ദ്ര. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കപ്പെടുന്ന സെഗ്‌മെന്റാണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. അതുകൊണ്ട് തന്നെ XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പായ 3XO-യില്‍ മഹീന്ദ്രക്ക് പ്രതീക്ഷകളും ഏറെയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് അതിന്റെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഇത് മാറുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2024 ഏപ്രില്‍ 29ന് 7.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മഹീന്ദ്ര XUV 3XO പുറത്തിറങ്ങിയത്.

mahindra xuv 3xo

മാരുതി സുസുക്കി ബ്രെസ (8.34 ലക്ഷം രൂപ), ടാറ്റ നെക്സോണ്‍ (8 ലക്ഷം രൂപ), ഹ്യുണ്ടായി വെന്യു (7.49 ലക്ഷം രൂപ മുതല്‍), കിയ സോനെറ്റ് (7.99 ലക്ഷം രൂപ മുതല്‍), തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. ഇപ്പോള്‍ മഹീന്ദ്ര എസ്‌യുവിക്ക് 2024 ഒക്ടോബറില്‍ ആദ്യ വിലവര്‍ധന ലഭിക്കുകയാണ്. 30,000 രൂപ വരെയാണ് വില കൂടാന്‍ പോകുന്നത്.

എല്ലാ വേരിയന്റുകളിലും ഏകീകൃത വില വര്‍ധനല്ല ലഭിക്കുക. ചില ട്രിം ലെവലുകള്‍ അവയുടെ ലോഞ്ച് വില നിലനിര്‍ത്തുന്നു. പെട്രോള്‍ വേരിയന്റുകളില്‍ നിന്ന് തുടങ്ങിയാല്‍ MX3പ്രോ, AX7, AX7L ട്രിം ലെവലുകളുടെ ലോഞ്ച് വില മഹീന്ദ്ര നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ബേസ് MX1, മിഡ്‌സ്‌പെക്ക് AX5 പെട്രോള്‍ വേരിയന്റുകള്‍ക്ക് 30,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചു.

mahindra xuv 3xo rear

MX2 പ്രോ, MX3, AX5L എന്നിവക്ക് 25,000 രൂപയുടെ ഏകീകൃത വില വര്‍ധനവ് ലഭിച്ചു. മഹീന്ദ്രXUV 3XO-യുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് MX2 പ്രോ, MX3, AX5 ട്രിം ലെവലുകള്‍ക്ക് 10,000 രൂപയുടെ വര്‍ധനവാണ് സമ്മാനിച്ചത്. MX2, MX3 പ്രോ, AX7, AX7L ട്രിം ലെവലുകളുടെ ഡീസല്‍ യൂണിറ്റുകളുടെ വിലയില്‍ മാറ്റമില്ല.
വില പരിഷ്‌കരിച്ചതല്ലാതെ മഹീന്ദ്ര XUV3XO എസ്‌യുവിയില്‍ മറ്റ് മാറ്റങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല.

ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫ് റെയിലുകള്‍, ഡ്യുവല്‍ ടോണ്‍ 17 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വാഷര്‍, വൈപ്പര്‍ എന്നിവയാണ് ഈ കാറിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

mahindra xuv 3xo interior

സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകള്‍, ലെതറെറ്റ് സീറ്റിംഗ്, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ്, ഗിയര്‍ നോബ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫ്രീ-സ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംപ്ലിഫയറും സബ്വൂഫറും ഉള്ള പ്രീമിയം 7 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ എന്നിവയടങ്ങുന്ന പ്രീമിയം ക്യാബിനാണ് ഇതില്‍ മഹീന്ദ്ര സജ്ജീകരിച്ചിട്ടുള്ളത്.

ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി സൗകര്യങ്ങളും ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, 4 ഡിസ്‌ക് ബ്രേക്കുകള്‍, ലെവല്‍ 2 ADAS എന്നിവ കാറിന് സുരക്ഷയൊരുക്കുന്നു.

XUV300-യില്‍ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് കോംപാക്ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്. മികച്ച ഇന്ധനക്ഷമതയാണ് എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്.

ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡീസല്‍ എഎംടി ആണെങ്കില്‍ 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടും. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. 1.2 പെട്രോള്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് മഹീന്ദ്ര പറയുന്നത്. ഈ വില വര്‍ധനവ് ഒക്‌ടോബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

More from DriveSpark

Article Published On: Thursday, October 3, 2024, 12:45 [IST]
English summary
Mahindra xuv 3xo to get first price hike in october becomes dearer by rs 30000 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X