നെക്‌സോണിനും ബ്രെസക്കും ഭീഷണിയാകുമോ മഹീന്ദ്ര XUV 3X0? വീഡിയോ റിവ്യൂ കാണാം

എസ്‌യുവി സ്‌പെഷ്യലിസ്റ്റായ മഹീന്ദ്ര പുതായി ഒരു സബ് 4 മീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര XUV 3X0 എന്ന് പുനര്‍നാമകരണം ചെയ്താണ് വിപണിയിലെത്തിച്ചിരിക്കുന്നത്. പക്ഷേ യാതൊരു വിധത്തിലും മുന്‍ഗാമിയോട് സാദൃശ്യമില്ലാതെയാണ് XUV3XO (Mahindra XUV3XO) രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

മുന്‍ഗാമിയായ XUV300 മോഡലിനേക്കാള്‍ പുതിയ ഡിസൈനും കൂടുതല്‍ സവിശേഷതകളും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തിയ പെര്‍ഫോമന്‍സുമാണ് വാഹനം കൊണ്ടുവന്നിരിക്കുന്നതെന്നാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതിയ മഹീന്ദ്ര XUV 3XO എന്നത് ശരിക്കും പുനര്‍നിര്‍മാണത്തിന് വിധേയമായിട്ടുണ്ടോ അതോ പേരുമാറ്റി ചില്ലറ അപ്‌ഡേറ്റുകള്‍ മാത്രമാണോ നടപ്പാക്കിയതെന്നറിയാന്‍ ചുവടെ കാണുന്ന വീഡിയോ റിവ്യൂ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാണാം.

MX1 പ്രോ, MX2 പ്രോ, MX3, AX5, AX5L, AX7, AX7L വേരിയന്റുകളിലാണ് മഹീന്ദ്ര XUV 3XO വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ് മോഡലിന് 7.49 ലക്ഷമാണ് എക്‌സ്‌ഷോറൂം വിലയെങ്കില്‍ XUV3XO എസ്യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് 13.99 ലക്ഷം രൂപയാണ് മുടക്കേണ്ടത്. കാറിന്റെ എക്‌സ്റ്റീരിയറിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും ഫോറിന്‍ കാറുകളോട് കിടപിടിക്കുന്ന ഇന്റീരിയറാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്.

ഏറ്റവും വലിയ ഇന്‍-ക്ലാസ് സണ്‍റൂഫ്, റിമോട്ട് ഫംഗ്ഷനാലിറ്റിയുള്ള ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെയുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഇതില്‍ വരുന്നു. 1.2-ലിറ്റര്‍ MPFi പെട്രോള്‍, 1.2-ലിറ്റര്‍ TGDi പെട്രോള്‍, 1.5-ലിറ്റര്‍ mHawk ഡീസല്‍ എന്നിവയാണ് കാറിന് തുടിപ്പേകുന്നത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ നിങ്ങക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളില്‍ ഒന്നാണോ ഇത് എന്ന വിവരം നിങ്ങള്‍ക്ക് വീഡിയോ റിവ്യൂ കണ്ട് മനസ്സിലാക്കാം.

mahindra xuv 3xo

More from DriveSpark

Article Published On: Thursday, May 2, 2024, 11:50 [IST]
English summary
Mahindra xuv 3xo video review design engine specs feature driving impression
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X