21.20 കി.മീ മൈലജുളള എസ്‌യുവി കുറഞ്ഞ വിലയ്ക്ക്! വാങ്ങാന്‍ കൂട്ടയിടി, കൊടുത്തു തീർക്കാൻ പാടുപെട്ട് മഹീന്ദ്ര

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈന്‍, സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, ഞെട്ടിക്കുന്ന ബുക്കിംഗ് കണക്കുകള്‍ എന്നിവയിലൂടെ തുടക്കം മുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച ഒരു കാര്‍ മോഡലാണ് മഹീന്ദ്ര XUV 3XO. ബുക്കിംഗ് വിന്‍ഡോ തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ 50,000 ഉപഭോക്താക്കളെ നേടി മഹീന്ദ്ര മോഡല്‍ എതിരാളികളായ ടാറ്റയെയും മാരുതിയെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ സബ് കോംപാക്ട് എസ്‌യുവിയുടെ ജൂണ്‍ മാസത്തിലെ കാത്തിരിപ്പ് കാലയളവ് വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എസ്‌യുവി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ എത്രദിവസം കാത്തിരിക്കണമെന്ന വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കാം.

ഒരു മാസം മുമ്പ് മാത്രമാണ് മഹീന്ദ്ര XUV 3XO മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയത്. അതിശയകരമെന്നു പറയട്ടെ, തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതിനുള്ള കാത്തിരിപ്പ് കാലയളവ് ഇതിനകം ആറ് മാസം വരെ ഉയര്‍ന്നു. ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ എല്ലാം തന്നെ ഈ കാറിന് അഞ്ച് മാസത്തിലേറെ കാത്തിരിപ്പ് കാലയളവുണ്ട്. മഹീന്ദ്ര XUV 3X0 ഡെലിവറി ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട നഗരം ബാംഗ്ലൂര്‍ ആണ്.

mahindra xuv 3xo delivery

അതേസമയം തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് പൂണെയില്‍ രണ്ട് മാസം കൊണ്ട് കാറിന്റെ താക്കോല്‍ കൈയ്യിൽ കിട്ടും. ഡെലിവറിയുടെ ആദ്യ ദിവസം കാറിന്റെ 1,500-ലധികം യൂണിറ്റുകളിലധികം മഹീന്ദ്ര ഉപഭോക്താക്കളിലേക്ക് എത്തിച്ചിരുന്നു. തൊട്ടടുത്ത രണ്ട് ദിവസം കൊണ്ട് 1,000 യൂണിറ്റുകള്‍ കൂടി വിതരണം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചു.

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി വേരിയന്റുകളിലായി എത്തുന്ന മഹീന്ദ്ര XUV 3XO-യ്ക്ക് 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. കാറിന്റെ എന്‍ട്രി ലെവല്‍, ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ ഇതുവരെ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടില്ല.

mahindra xuv 3xo delivery

M1, MX2, MX2 പ്രോ, AX7, AX7 L തുടങ്ങിയ വേരിയന്റുകളുടെ ഡെലിവറികള്‍ ഈ മാസം മാത്രമേ തുടങ്ങാന്‍ സാധ്യതയുള്ളൂ. AX5, AX5 L, MX3, MX3 Pro എന്നിവയാണ് ഡെലിവറി ആരംഭിച്ച വേരിയന്റുകള്‍. AX5 ആണ് നിലവില്‍ എസ്‌യുവിയുടെ ഏറ്റവും ജനപ്രിയവും ഡിമാന്‍ഡ് ഉള്ളതുമായ വേരിയന്റ്. ബുക്ക് ചെയ്യുന്ന ഓരോ അഞ്ച് XUV 3XO എസ്‌യുവികളില്‍ മൂന്നെണ്ണം പെട്രോള്‍ വേരിയന്റുകളാണെന്ന് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് XUV 3XO മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആദ്യത്തെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 109 bhp പവറില്‍ 200 Nm ടോര്‍ക്ക് വരെ പുറത്തെടുക്കുന്നു. അതേസമയം രണ്ടാമത്തെ 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ 130 bhp കരുത്തില്‍ 250 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

mahindra xuv 3xo dual zone ac

മറുവശത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തില്‍ 300 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ എഞ്ചിനുകള്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി, ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

ഡീസല്‍ എഎംടിക്ക് 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി പറയുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കില്‍ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ക്ലെയിം ചെയ്യുന്നത്.

പനോരമിക് സണ്‍റൂഫ്, ADAS ടെക്നോളജി, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളോടെയാണ് മഹീന്ദ്ര XUV 3XO അരങ്ങേറിയിരിക്കുന്നത്. അഡ്രിനോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ വലിയ 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സവിശേഷതകളും കോംപാക്ട് എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, June 4, 2024, 15:34 [IST]
English summary
Mahindra xuv 3xo waiting period goes up to 6 months details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X