ഇടിപരീക്ഷയിൽ ഫുൾ മാർക്കുമായി മഹീന്ദ്രയുടെ പഠിപ്പിസ്റ്റ്! ഇവികളിൽ ഫൈവ് സ്റ്റാറുമായി XUV 4OO

മഹീന്ദ്രയുടെ പഠിപ്പികളുടെ എണ്ണം ഇപ്പോൾ മൂന്നായിരിക്കുകയാണ്. പറഞ്ഞു വരുന്നത് ഇടി പരീക്ഷയിൽ ഫുൾ മാർക്ക് മേടിച്ചവരുടെ കാര്യമാ കേട്ടോ. ഥാർ റോക്സിനും xuv 3xo-യക്കും പിന്നാലെ മഹീന്ദ്രയുടെ ഏക ഇലക്ട്രിക് മോഡലായ മഹീന്ദ്ര xuv 4OO യ്ക്കും ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയിരിക്കുകയാണ് എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഫൈവ് സ്റ്റാർ റേറ്റിങ്ങിൽ മഹീന്ദ്ര ഹാട്രിക് വിജയമാണ് കൈവരിച്ചിരിക്കുന്നത്. സേഫ്റ്റിയുടെ വിശദാംശങ്ങൾ അറിയുന്നതിനും മറ്റ് വിവരങ്ങൾക്കുമായി തുടർന്ന് വായിക്കാൻ മറക്കരുതേ.

മുതിർന്ന ഒക്യുപൻ്റ് പ്രൊട്ടക്‌ഷനിൽ 32 പോയിൻ്റിൽ 30.38 പോയിൻ്റാണ് ഇവി നേടിയിരിക്കുന്നത്. കൂടാതെ, മഹീന്ദ്ര XUV400, ചൈൽഡ് ക്രാഷ് ടെസ്റ്റിൽ നിന്ന് ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നൽകി, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 49-ൽ 43 പോയിൻ്റും നേടി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൻ്റെ കാര്യത്തിലേക്ക് വന്നാൽ, മഹീന്ദ്ര XUV400 16-ൽ 14.38 പോയിൻ്റുകൾ സ്കോർ ചെയ്തു, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൻ്റെ കാര്യത്തിൽ, അത് 16-ൽ 16 പോയിൻ്റ് നേടി.

മഹീന്ദ്ര XUV400 നിലവിൽ EC പ്രോ, EL പ്രോ, വലിയ ബാറ്ററി പായ്ക്കുള്ള EL പ്രോ എന്നീ വേരിയന്റുകളിലാണ് ഇവി വിപണനത്തിന് എത്തിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ വരാനിരിക്കുന്ന പുതിയ വേരിയന്റുകൾക്ക് EC L, EC L (O), EC LL, EL LL (O), EL LH, EL LH (O), EL PH, ELPH (O) എന്നിങ്ങനെ പേരിടുമെന്നാണ് വിവരം.

456 കിലോമീറ്റർ റേഞ്ചുള്ള 39.4kWh യൂണിറ്റ്, 402 കിലോമീറ്റർ നൽകുന്ന 34.43kWh യൂണിറ്റ്, മറ്റൊരു പുതിയ 39.4kWh ബാറ്ററി പായ്ക്ക് എന്നീ മൂന്ന് ബാറ്ററി പായ്ക്കുകൾ ഓഫറിലുണ്ടാകും. നിലവിൽ XUV400 ഇവി EC, EL ട്രിമ്മുകളിൽ ലഭ്യമാണ്. ആദ്യത്തേതിന് 3.3kW ചാർജറുള്ള 34.5kWh ബാറ്ററിയും രണ്ടാമത്തേതിന് 7.2kW ചാർജർ സ്റ്റാൻഡേർഡുള്ള 34.5kWh, 39.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവിയുടെ ചെറിയ ബാറ്ററി പായ്ക്കിന് 375 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പായ്ക്കിന് 456 കിലോമീറ്ററും റേഞ്ചുമാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.വിലയുടെ കാര്യത്തിലേക്ക് വന്നാൽ മഹീന്ദ്ര XUV400 ഇവി നിലവിൽ 15.49 ലക്ഷം മുതൽ 17.49 ലക്ഷം വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്. വ്യത്യസ്‌‌തമായ കാരണങ്ങൾ നിരത്തി പല കമ്പനികളും തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ വില കുറക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിക്ക് വിലക്കുറക്കാൻ യാതൊരു ഉദ്ദേശവും ഇല്ലെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ XUV400ന്റെ ഉള്‍വശത്ത് മാറ്റങ്ങള്‍ കുറവാണ്. മൊത്തത്തിലുള്ള ലേഔട്ട് അതേപടി തുടരുമ്പോള്‍, ഇന്റീരിയര്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എയര്‍ വെന്റുകള്‍, സൗണ്ട് എസി കണ്‍ട്രോളുകള്‍ എന്നിവക്ക് കോപ്പര്‍ ഇന്‍സര്‍ട്ടുകള്‍ ലഭിച്ചിരിക്കു. ഇതോടൊപ്പം സ്റ്റിയറിങ് വീലില്‍ ട്വിന്‍ പീക്ക്‌സ് ബാഡ്ജും കാണാം. സാറ്റിന്‍ കോപ്പര്‍ സറൗണ്ട് ഫീച്ചര്‍ ചെയ്യുന്ന പുതിയ ഗിയര്‍ സെലക്ടറിന്റെ രൂപത്തിലാണ് ഏറ്റവും വലിയ ദൃശ്യമായ മാറ്റം.

സെന്റര്‍ കണ്‍സോള്‍ XUV300-ല്‍ കാണുന്നതുപോലെ 7 ഇഞ്ച് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും മറ്റ് ICE മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ XUV400-ന്റെ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് മഹീന്ദ്രയുടെ പുതിയ AdrenoX സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്നു. മഹീന്ദ്രയുടെ ബ്ലൂ സെന്‍സ്+ സ്യൂട്ട് കണക്റ്റുചെയ്ത കാര്‍ ആപ്പുകള്‍ ഉപയോഗപ്പെടുത്താം. OTA അപ്ഡേറ്റുകളും വിശദമായ റൂട്ട് ആസൂത്രണവും പോലുള്ള സവിശേഷതകള്‍ ഇത് അനുവദിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 14, 2024, 13:45 [IST]
English summary
Mahindra xuv 4oo scored five star safety rating in bharat ncap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X