'ഔട്ട്‌ഡേറ്റഡ്' ആണെന്ന് ഇനി പറയരുത്! മാരുതിക്കും ടാറ്റക്കും നെഞ്ചിടിപ്പേകി മഹീന്ദ്ര എസ്‌യുവി വരുന്നു

പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ പ്രശസ്തമാണ്. സമീപകാലത്ത് മാരുതി സുസുക്കിയില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും സ്്‌കോര്‍പിയോ റേഞ്ചിന്റെ മികച്ച പൊര്‍ഫോമന്‍സിന്റെ ബലത്തില്‍ മഹീന്ദ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോരുന്നു. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര പുറത്തിറക്കുന്ന മോഡലാണ് XUV300.

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ മോഡലുകള്‍ക്കെതിരെയാണ് XUV300 പടവെട്ടുന്നത്. ഒരു മോഡലിന്റെ വിജയത്തില്‍ അതിന് യഥാസമയം അപ്‌ഡേറ്റുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാലഹരണപ്പെട്ട മോഡല്‍ അല്ലെങ്കില്‍ 'ഔട്ട്‌ഡേറ്റഡ്' ആണ് XUV300 എന്ന് പൊതുവേ വിലയിരുത്തപ്പെടാറുണ്ട്. ഇൗ വിമര്‍ശനങ്ങളുടെ മുനയൊടിക്കാനായി മഹീന്ദ്ര XUV300 എസ്‌യുവിക്ക് ഒരു മിഡ്‌ലൈഫ്‌സൈക്കിള്‍ അപ്‌ഡേറ്റ് സമ്മാനിക്കുകയാണ്.

mahindra xuv300 facelift spy pics

ഈ കാര്‍ മോഡലിന്റെ മുഖം മിനുക്കിയ പതിപ്പ് ഇപ്പോള്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വായനക്കാരില്‍ ഒരാളാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു കാറിന്റെ പരീക്ഷണയോട്ടം. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികള്‍ക്ക് പ്രത്യേകിച്ച് കോംപാക്ട് എസ്‌യുവികള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. നെക്‌സോണും ബ്രെസയും സോനെറ്റും വെന്യുവിമെല്ലാം സമീപകാലത്താണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ സബ്-4 മീറ്റര്‍ സെഗ്മെന്റിലെ മത്സരത്തിന് കൂടുതല്‍ ചൂടുപിടിപ്പിക്കാനായിട്ടാണ് മഹീന്ദ്ര XUV300 എസ്‌യുവിയുടെ മുഖം മിനുക്കുന്നത്.

ജനപ്രിയ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് കാറില്‍ ഒത്തിരി നവീകരണങ്ങള്‍ ബ്രാന്‍ഡ് നടപ്പാക്കുന്നുണ്ട്. കവറുകള്‍ കൊണ്ട് മറച്ച നിലയിലാണ് കാര്‍ കാണപ്പെടുന്നതെങ്കിലും സ്‌പൈ ചിത്രങ്ങളില്‍ നിന്ന് എസ്‌യുവിയില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് മനസ്സിലാകും. ഇന്‍വേര്‍ട്ടഡ് 'L' ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ലഭിക്കുക. XUV400 ഇവിയിലും മുന്‍നിര മോഡലായ XUV700 എസ്‌യുവിയിലും കാണപ്പെടുന്ന യൂണിറ്റിന് സമാനമായതാണ് കോംപാക്ട് എസ്‌യുവിയിലും കാണപ്പെടുന്നത്.

mahindra xuv300 facelift spy pics

ബോണറ്റ് ചെറുതായി ഉയര്‍ത്തിയിട്ടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ഫ്രണ്ട് ബമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം മുഖം മിനുക്കിയ XUV300 എസ്‌യുവിയില്‍ പുതിയ അലോയ് വീലുകള്‍ ഉപയോഗിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. നിലവിലെ പതിപ്പിലുള്ള അലോയ് വീലില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലുള്ള അലോയ് വീലുകളാണ് ലഭിക്കുന്നത്. ഇതല്ലാതെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമല്ല.

പിന്‍ഭാഗവും മികച്ചതാക്കാന്‍ മഹീന്ദ്ര മാറ്റങ്ങള്‍ വരുത്തിയതായി വ്യക്തമാണ്. റിയര്‍ വിന്‍ഡ്‌സ്‌ക്രീനില്‍ ഒരു വൈപ്പര്‍ നല്‍കിയിട്ടുണ്ട്. 'C' ആകൃതിയിലുള്ള ടെയില്‍ലൈറ്റുകള്‍ പുതിയ കണക്റ്റഡ് യൂണിറ്റായിട്ടാണ് വരുന്നത്. മൂന്നാമത്തെ ബ്രേക്ക് ലൈറ്റ് റൂഫിലെ സ്‌പോയിലറിന് സമാനമായ എലമെന്റിന് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പുറത്ത് മാത്രമല്ല അകത്തും കാര്യമായ അപ്‌ഡേറ്റുകളുമായിട്ടായിരിക്കും XUV300 ഫെയ്‌സ്‌ലിഫ്റ്റ് വരിക.

mahindra xuv300 facelift spy pics

എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ച സ്‌പൈ ചിത്രങ്ങളില്‍ കാറിന്റെ ഇന്റീരിയര്‍ കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ മറ്റ് വാഹനപ്രേമികള്‍ പകര്‍ത്തിയ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് വണ്ടിയുടെ അകത്ത് വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ലഭിക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഇതടക്കം കാറിന്റെ ക്യാബിന്‍ ഉടച്ചുവാര്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഈ കാറിന്റെ എഞ്ചിനില്‍ കാര്യത്തില്‍ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല. അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ഓപ്ഷനുകള്‍ XUV 300 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗിയര്‍ബോക്‌സ് ഓപ്ഷനുകളും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

mahindra xuv300 facelift spy pics

2019-ലാണ് ഈ കോംപാക്ട് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കിയത്. കഴിവുറ്റ ഒരു എസ്‌യുവി ആയിട്ടും ചില്ലറ കുറവുകള്‍ കാരണം എസ്‌യുവി ആരാധകര്‍ ബ്രെസയും നെക്‌സോണും തേടിപ്പോകുകയായിരുന്നു. എന്നാല്‍ മിഡ്‌സൈക്കില്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഡിസൈന്‍, ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി XUV300 എത്തുന്നതോടെ കളിമാറുമെന്ന് തന്നെയാണ് പ്രതീക്ഷ. മഹീന്ദ്ര പരീക്ഷണയോട്ടം തകൃതിയായി നടത്തുന്ന സാഹചര്യത്തില്‍ വണ്ടി അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് സൂചന. പുത്തന്‍ ലോഞ്ച് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മഹീന്ദ്ര വരുംദിവസങ്ങളില്‍ ഔദ്യോഗികമായി അറിയിക്കും.

More from DriveSpark

Article Published On: Monday, April 1, 2024, 10:10 [IST]
English summary
Mahindra xuv300 facelift spotted testing in bengaluru details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X