1.82 ലക്ഷം രൂപ ഓഫറില്‍ വിറ്റഴിക്കല്‍ വില്‍പ്പന! എസ്‌യുവി വേണ്ടവര്‍ മഹീന്ദ്ര ഷോറൂമിലേക്ക് വിട്ടോ...

ഇന്ത്യയില്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഇതിനോടകം തന്നെ പോരാട്ടഭൂമിയാണ്. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ എന്നീ മോഡലുകള്‍ മാറിമാറിയാണ് സെഗ്‌മെന്റ് ഭരിക്കുന്നത്. ഈ വിഭാഗത്തിലെ മഹീന്ദ്രയുടെ പോരാളിയാണ് XUV300. ടാറ്റ, മാരുതി മോഡലുകള്‍ ഇതിനോടകം അപ്‌ഡേറ്റുകള്‍ക്ക് പാത്രമായതിനാല്‍ XUV300 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര.

കുറവുകളെല്ലാം നികത്തി അപ്‌ഡേറ്റഡ് പതിപ്പ് ഈ വര്‍ഷം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ മഹീന്ദ്ര XUV300 ഫെയ്സ്ലിഫ്റ്റിന്റെ ലോഞ്ചിംഗിന് മുമ്പായി ഔട്ട്ഗോയിംഗ് മോഡലിന്റെ പരമാവധി വിറ്റ് തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഡീലര്‍മാര്‍. മഹീന്ദ്രയുടെ ഈ കിടിലന്‍ എസ്‌യുവിയുടെ 2023, 2024 മോഡല്‍ വാഹനങ്ങള്‍ക്ക് ഫെബ്രുവരിയില്‍ വമ്പന്‍ കിഴിവുകളും ആനുകൂല്യങ്ങളും ഡീലര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു.

mahindra xuv300

മഹീന്ദ്രയുടെ ഏക ഇലക്ട്രിക് എസ്‌യുവിയായ XUV400-ന് കമ്പനി വിചാരിച്ച വില്‍പ്പന നേടാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് എസ്‌യുവിയുടെ 2023 മോഡല്‍ ഇയര്‍ സ്റ്റോക്കുകളും ക്ലിയര്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിയുടെ വില്‍പ്പന ഉയര്‍ത്താനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രാന്‍ഡ് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ കിഴിവുകള്‍ അല്‍പ്പം കൂടി വര്‍ധിപ്പിച്ചതായാണ് വിവരം.

തെരഞ്ഞെടുക്കുന്ന മോഡല്‍ ഇയര്‍, വേരിയന്റ്, പവര്‍ട്രെയിന്‍ എന്നിവയെ ആശ്രയിച്ച് മഹീന്ദ്ര XUV300 എസ്‌യുവിക്ക് ഈ മാസം 1.82 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും നേടിയെടുക്കാം. 2023 ഡിസംബറിലെ ഓഫറുമായി തട്ടിച്ച് നോക്കുമ്പോള്‍ 10,000 രൂപ അധികം പോക്കറ്റിലാക്കാം. ഓഫറുകള്‍ നോക്കുമ്പോള്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, ആക്സസറികള്‍, എക്‌സ്റ്റന്റഡ് വാറണ്ടി എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍ തരുന്നത്.

mahindra xuv300

2023 മോഡല്‍ ഇയര്‍ മഹീന്ദ്ര XUV300 എസ്‌യുവിയുടെ ടോപ് സ്‌പെക് W8 ഡീസല്‍ വേരിയന്റുകള്‍ക്കാണ് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഈ വേരിയന്റിന്റെ 2024 മോഡലുകള്‍ക്കും 1.57 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 2023 മോഡല്‍ ഇയര്‍ റേഞ്ച്-ടോപ്പിംഗ് TGDi , പെട്രോള്‍ W8 (O) ട്രിമ്മുകള്‍ക്കും യഥാക്രമം 1.75 ലക്ഷം രൂപയും 1.73 ലക്ഷം രൂപയും വരെ കിഴിവ് ലഭിക്കും.

അതേസമയം ഇവയുടെ 2024 മോഡല്‍ ഇയര്‍ മോഡലുകള്‍ക്ക് യഥാക്രമം 1.5 ലക്ഷം രൂപയുടെയും 1.48 ലക്ഷം രൂപയുടെയും ഓഫറുണ്ട്. തിരഞ്ഞെടുത്ത പവര്‍ട്രെയിനിനെ ആശ്രയിച്ച് W6 ട്രിമ്മുകള്‍ക്ക് 94,000 മുതല്‍ 1.33 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുണ്ട്. അതേസമയം W4, W2 വേരിയന്റുകള്‍ക്ക് യഥാക്രമം 51,935-73,000 രൂപയും 45,000 രൂപയും മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു.

mahindra xuv300

XUV300 നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 1.2-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ഡയരക്റ്റ് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് മഹീന്ദ്ര XUV300 എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ രണ്ട് എഞ്ചിനുകളും മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു.

അതേസമയം 1.2 ലിറ്റര്‍ ഡയരക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ഫെയ്സ്ലിഫ്റ്റ് പതിപ്പിന് TGDi എഞ്ചിനോടൊപ്പം ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷന്‍ കൊണ്ടുവരുമെന്ന് സൂചനയുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഐസി എഞ്ചിന്‍ മോഡലുകള്‍ വേണ്ടാത്തവര്‍ക്ക് മഹീന്ദ്രയുടെ XUV400 വമ്പന്‍ ഓഫറില്‍ വാങ്ങാം.

mahindra xuv400

ഈ മാസം ഇലക്ട്രിക് എസ്‌യുവിക്ക് 4.2 ലക്ഷം രൂപയിലധികമാണ് ആനുകൂല്യങ്ങള്‍. ഇവിയുടെ 2023 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്കാണ് കൂടുതല്‍ ഓഫറുകള്‍. XUV400 ഇലക്ട്രിക് എസ്‌യുവിയുടെ EC, EC, റേഞ്ച് ടോപ്പിംഗ് EL എന്നീ വേരിയന്റുകള്‍ വാങ്ങുന്നവര്‍ക്ക് 4.4 ലക്ഷം രൂപ വരെ പോക്കറ്റിലാക്കാം. അതേസമയം ESC ഉള്ള XUV400 EL ട്രിമ്മിന് ഫെബ്രുവരിയില്‍ മഹീന്ദ്ര 3.4 ലക്ഷം രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം മഹീന്ദ്ര XUV400 എസ്‌യുവിയുടെ 2024 മോഡലുകള്‍ക്ക് എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ കുറവാണ്. 40,000 രൂപ മാത്രമാണ് ഇവക്ക് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ മാസം കുറവുകള്‍ നികത്തി മഹീന്ദ്ര XUV400 ഇവി അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിയിരുന്നു. 15.49 ലക്ഷം മുതല്‍ 17.49 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Wednesday, February 7, 2024, 10:31 [IST]
English summary
Mahindra xuv300 gets up to rs 1 82 lakh discount 2024 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X