കുറവുകള്‍ നികത്തി മഹീന്ദ്ര XUV400 പ്രോ വിപണിയില്‍; ടാറ്റ ഷോറൂമുകള്‍ കാലിയാക്കന്‍ പോന്ന അപ്‌ഡേറ്റുകള്‍!

ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോണ്‍ ഇവിക്ക് ചെക്ക് വെക്കാനായി മഹീന്ദ്ര കൊണ്ടുവന്ന മോഡലാണ് XUV400. എന്നാല്‍ മഹീന്ദ്രയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് എസ്‌യുവിക്ക് വില്‍പ്പനയുടെ കാര്യത്തില്‍ ഒരിക്കലും വെല്ലുവിളി ഉയര്‍ത്താന്‍ മഹീന്ദ്ര ഇവിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷാവസാനം നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടി എത്തിയതോടെ ഇരുമോഡലുകളും തമ്മിലുള്ള വിടവ് കൂടിയിരുന്നു.

ഇതോടെ കുറവുകള്‍ നികത്തി XUV400 ഇവിയെ നവീകരിക്കുകയല്ലാതെ മഹീന്ദ്രയുടെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു. ഇപ്പോള്‍ ഏറെ കാത്തിരിപ്പിന് ശേഷം മഹീന്ദ്ര പരിഷ്‌കരിച്ച XUV400 ഇവി പുറത്തിറക്കിയിരിക്കുകയാണ്. 15.49 ലക്ഷം രൂപ മുതലാണ് EC പ്രോ റേഞ്ചിന്റെ വില ആരംഭിക്കുന്നത്. പുതിയ ടോപ് സ്‌പെക് EL പ്രോ 34.5 kWh പതിപ്പിന് 16.74 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

mahindra xuv400 pro range

അതേസമയം ഹൈറേഞ്ച് 39.4 kWh മോഡലിന് 17.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. ഓള്‍ ഇലക്ട്രിക് എസ്‌യുവിക്ക് വെറും മോഡല്‍ ഇയര്‍ അപ്‌ഡേറ്റ് മാത്രമല്ല മഹീന്ദ്ര നല്‍കിയിരിക്കുന്നത്. നെക്‌സോണുമായുള്ള വിടവ് നികത്താന്‍ പാകത്തിനുള്ള മാറ്റങ്ങളാണ് അകത്തളത്തില്‍ കാണാനാകുക. ഈ ആമുഖ വിലകള്‍ 2024 മെയ് 31 വരെയുള്ള ഡെലിവറികള്‍ക്ക് മാത്രമായിരിക്കും ബാധകം.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് XUV400 പ്രോ ശ്രേണി നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ ബുക്ക് ചെയ്യാം. 21,000 രൂപയാണ് ടോക്കണ്‍ തുകയായി നല്‍കേണ്ടത്. പുതിയ ഫീച്ചറുകളും ഡാഷ്‌ബോര്‍ഡ് അപ്‌ഡേറ്റുകളുമാണ് പുതിയ മോഡലിലെ പ്രധാന മാറ്റം. വലിയ സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകളോ മെക്കാനിക്കല്‍ പരിഷ്‌കാരങ്ങളോ ഒന്നും വരുത്തിയിട്ടില്ല. പക്ഷേ വേരിയന്റ് ലൈനപ്പ് ചെറുതായി പുനഃക്രമീകരിച്ചിട്ടുണ്ട്.

mahindra xuv400 pro range display

പുതിയ 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീനാണ് XUV400 ഇവിയിലെ പ്രധാന അപ്ഡേറ്റുകളില്‍ ഒന്ന്. ഇവിയുടെ ഡാഷ്ബോര്‍ഡ് ലേഔട്ടും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. എസി വെന്റുകള്‍ ഇപ്പോള്‍ ഔട്ട്ഗോയിംഗ് മോഡലിലെന്നപോലെ വശങ്ങളിലല്ല. HVAC പാനലും മുഴുവനായും പുതിയതാണ്. ഇതിന് ഇപ്പോള്‍ രണ്ട് റോട്ടറി ഡയലുകള്‍ ലഭിക്കുന്നു. പുതുക്കിയ സ്വിച്ച് ഗിയറിനൊപ്പം ഒരു പുതിയ ഡിജിറ്റല്‍ MID ഉണ്ട്.

അകത്തളത്തിലെ ആംബിയന്‍സ് കുറച്ച് ലൈറ്റ് ആക്കാന്‍ വേണ്ടി ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ തീമിനോട് മഹീന്ദ്ര ബൈ പറഞ്ഞു. ഒരു പുതിയ ബ്ലാക്ക് ആന്‍ഡ് ബീജ് ഡ്യുവല്‍-ടോണ്‍ തീമിലാണിപ്പോള്‍ ഇലക്ട്രിക് എസ്‌യുവി വരുന്നത്. ഡാഷ്ബോര്‍ഡിന്റെ പാസഞ്ചര്‍ സൈഡിന് ഒരു പുതിയ ഗ്ലോസ് ബ്ലാക്ക് ഗാര്‍ണിഷ് ഉണ്ട്, എന്നാല്‍ കോപ്പര്‍ ആക്സന്റുകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

mahindra xuv400 pro range steering wheel

ഇവിയുടെ സ്റ്റിയറിംഗ് വീലും പുതിയതാണ്. മഹീന്ദ്ര XUV400 പ്രോ റേഞ്ചിന് ഒരു പുതിയ ഫ്‌ലാറ്റ്-ബോട്ടം യൂണിറ്റ് ലഭിക്കുന്നു. അനലോഗ് ഡയലുകള്‍ക്ക് പകരമായി ഒരു പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. അപ്ഡേറ്റഡ് XUV400 ഇവിയിലെ രണ്ട് പുതിയ സ്‌ക്രീനുകളും ഇപ്പോള്‍ XUV700 എസ്‌യുവിയില്‍ കാണപ്പെടുന്ന Adrenox സോഫ്റ്റ്വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പുണ്ടയിരുന്ന 7.0-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഇന്റര്‍ഫേസില്‍ നിന്ന് വമ്പന്‍ കുതിച്ചുചാട്ടമായി ഇത് കണക്കാക്കാം.

മെമ്മറി ഫംഗ്ഷനോടുകൂടിയ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, അലക്സാ കണക്റ്റിവിറ്റി, റിയര്‍ യുഎസ്ബി പോര്‍ട്ടുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുക വഴി നെക്‌സോണ്‍ ഇവിയുമായുള്ള വിടവ് നികത്താന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ.

mahindra xuv400 pro range dashboard

നെക്‌സോണ്‍ ഇവിയുടെ ഒപ്പമെത്താന്‍ സാധിച്ചിട്ടില്ല. ടോപ് സ്‌പെക് വേരിയന്റില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, 360-ഡിഗ്രി ക്യാമറകള്‍, ഫുള്‍-വീഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാന്‍ഡുകള്‍, താരതമ്യേന വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്ന നെക്‌സോണ്‍ ഇവിക്ക് തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇവിയുടെ മെക്കാനിക്കല്‍ വശം യാതൊരു അപ്‌ഡേറ്റുകളുമില്ല.

150 bhp പവറും 310 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഫ്രണ്ട് ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകള്‍ക്കും ശക്തി പകരുന്നത്. XUV400 EC പ്രോ വേരിയന്റില്‍ 34.5 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം EL പ്രോയ്ക്ക് വലിയ 39.4 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. മഹീന്ദ്ര XUV400 ഇവിയുടെ ചെറിയ ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 375 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

mahindra xuv400 pro range rear

രണ്ടാമത്തെ വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചാല്‍ ഇവി ഒറ്റചാര്‍ജില്‍ 456 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മഹീന്ദ്ര ഇപ്പോള്‍ വേഗതയേറിയ 7.2kW എസി ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്ത് വേരിയന്റ് ലൈനപ്പിനെ കൂടുതല്‍ ഏകീകരിച്ചിരിക്കുകയാണ്. നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, മൂന്ന് ഡ്രൈവ് മോഡുകള്‍ എന്നിവ തുടര്‍ന്നും വാഗ്ദാനം ചെയ്യും. പുതിയ അപ്‌ഡേറ്റുകള്‍ ഇലക്ട്രിക് എസ്‌യുവിക്ക് കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Thursday, January 11, 2024, 14:04 [IST]
English summary
Mahindra xuv400 pro range launched with new interior and features details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X