മുഖം മിനുക്കിയ മഹീന്ദ്ര XUV700 ക്യാമറക്കണ്ണിൽ കുടുങ്ങി, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ ഇതൊക്കെ
മഹീന്ദ്രയുടെ ലൈനപ്പിലെ മികച്ച എസ്‌യുവി ഏതെന്ന ചോദ്യത്തിന് മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കും XUV700. വിൽപ്പനയിൽ എപ്പോഴും മുന്നിൽ തന്നെ നിൽക്കുകയാണ് മോഡൽ. പുതുക്കിയ വിലയിൽ പുതുക്കിയ ടാറ്റ സഫാരി, ജീപ്പ് കോംപസ് എന്നിവ പുറത്തിറക്കിയതോടെ മത്സരം മുമ്പത്തേക്കാൾ കടുപ്പമാണ് എന്ന് കമ്പനിക്ക് നല്ലത് പോലെ അറിയാം. അത് കൊണ്ട് തന്നെ കളം പിടിക്കാനും XUV700-യുടെ വിൽപ്പനയുടെ വേഗത കൂട്ടുന്നതിന് ഒരു അപ്‌ഡേറ്റ് ആവശ്യമാണ്. ഇതിൻ്റെ ഭാഗമായി ബംഗ്ലൂരിവിൽ വാഹനത്തിൻ്റെ ടെസ്റ്റ് മൊഡ്യൂൾ ഞങ്ങളുടെ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്.
വാഹനത്തിൽ എന്തൊക്കെ മാറ്റങ്ങളും അത് പോലെ തന്നെ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെ ആയിരിക്കുമെന്ന് നിങ്ങൾക്ക് അറിയണ്ടേ. അതിനായി തുടർന്ന് വായിക്കാൻ മറക്കരുതേ. ഒറ്റ നോട്ടത്തിൽ ചിത്രങ്ങൾ നോക്കുമ്പോൾ, ടെസ്റ്റ് മ്യൂൾ XUV700-യുടെ ഇലക്ട്രിക് വേരിയൻ്റാണെന്ന് തോന്നുന്നില്ല. ഈ മോഡൽ XUV700 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ലെവൽ-2 ADAS ടെക്നോളജി, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, കണക്റ്റഡ് കാർ ടെക്, മറ്റ് നൂതന സവിശേഷതകൾ തുടങ്ങിയ മുൻനിര സവിശേഷതകളുള്ള മഹീന്ദ്ര XUV700 ഇതിനകം തന്നെ വളരെ നന്നായി ലോഡ് ചെയ്ത എസ്‌യുവി ആയതിനാൽ, അപ്‌ഡേറ്റ് ചെയ്ത പതിപ്പ് കുറച്ച് കൂടി ചേർക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
അതുപോലെ, മഹീന്ദ്ര XUV700-ൻ്റെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് രണ്ടാം നിരയിലെ വെൻ്റിലേറ്റഡ് ക്യാപ്റ്റൻ സീറ്റുകളും കുറച്ച് കണക്റ്റഡ് കാർ ടെക് ഫീച്ചറുകളും പോലുള്ള അധിക ഫീച്ചറുകളോടെ സജ്ജീകരിക്കാനും സാധ്യതയുണ്ട്. മോഡലിനെ അൽപ്പം കൂടെ സേഫ്റ്റിയാക്കാൻ മഹീന്ദ്ര ADAS കിറ്റിലേക്ക് കുറച്ച് സെൻസറുകൾ കൂടി ചേർക്കാനുള്ള സാധ്യതയുണ്ട്. ഭാവിയിൽ കൂടുതൽ സ്വയംഭരണ സാങ്കേതികവിദ്യ ചേർക്കാൻ ഇത് മഹീന്ദ്രയെ സഹായിച്ചേക്കാം.
അധിക സാങ്കേതിക, സുരക്ഷാ ഫീച്ചറുകൾ കൂടാതെ, വരാനിരിക്കുന്ന മഹീന്ദ്ര XUV700 എസ്‌യുവി പുറത്തും അകത്തും ചെറിയ ഡിസൈൻ പരിഷ്‌ക്കരണങ്ങളുമായിട്ടും വരാനാണ് പദ്ധതി. അതിൽ റീഡിസൈൻ ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഹെഡ്‌ലൈറ്റ്, പുതുക്കിയ ടെയിൽലൈറ്റ് ഗ്രാഫിക്സ്, പുതിയ അലോയ് വീലുകൾ, റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയെല്ലാം ഉൾപ്പെടും.
ഇൻ്റീരിയിറിലേക്ക് ചിന്തിക്കുകയാണെങ്കിൽ വരാനിരിക്കുന്ന മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ എസി കൺട്രോൾ, അപ്‌ഡേറ്റ് ചെയ്ത സ്റ്റിയറിംഗ് വീൽ, ഇരുണ്ട തീം ഉള്ള ഇൻ്റീരിയർ എന്നിവയും ഉൾപ്പെടുത്താം. ഇൻ്റീരിയർ മെയിൻ്റെയ്ൻ ചെയ്യാൻ വളരെ എളുപ്പമാകും എന്നതാണ് ഒരു ഗുണം. മഹീന്ദ്ര XUV700 ഇതിനകം തന്നെ വളരെ നല്ല എഞ്ചിൻ ചോയിസുമായി വരുന്നു - രണ്ട് സ്റ്റേറ്റിലുള്ള ട്യൂണിലുള്ള 2.2-ലിറ്റർ ടർബോ ഡീസൽ എഞ്ചിനും 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും.
അത് കൊണ്ട് തന്നെ പവർ ട്രെയിനിൽ ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കൂടാതെ, മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി വരാനിരിക്കുന്ന ഉത്സവ സീസണിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് എന്ന് തോന്നുന്നു. മാത്രമല്ല, ഈ സീസണിലെ വിൽപ്പന മുന്നേറ്റം വാഹന നിർമ്മാതാക്കൾക്ക് വിൽപ്പന കണക്കുകളിൽ വലിയ ഉത്തേജനം നൽകിയിട്ടുണ്ട്.
വരാനിരിക്കുന്ന മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് വാഹന നിർമ്മാതാക്കളെ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും അതിൻ്റെ ശക്തമായ വിൽപ്പന വേഗത തുടരാൻ സഹായിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മാത്രമല്ല, ഈ മോഡലിൻ്റെ ലോഞ്ചോട് കൂടി എതിരാളികളെ കൂടുതൽ അപ്ഡേറ്റ് ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ഉണ്ടാവുന്നെതാണ് ഹൈലൈറ്റ്.


Click it and Unblock the Notifications








