മഹീന്ദ്ര XUV 7OO വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത് വായിക്കാതെ പോകരുത്, കഴിഞ്ഞ മാസത്തിൽ സംഭവിച്ചത് ഇതാണ്

7 സീറ്ററുകളിൽ ഇപ്പോൾ കത്തിനിൽക്കുന്ന മോഡലേതാണ് എന്ന് ചോദിച്ചാൽ അത് മഹീന്ദ്രയുടെ XUV 7OO ആണ്. 13.99 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് മോഡലിൻ്റെ എക്സ്ഷോറൂം വില. നിങ്ങൾ ഈ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ഇങ്ങനെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും വാഹനത്തിൻ്റെ എന്തെങ്കിലും കുറ്റമോ കുറവോ പറയാനായിരിക്കുമെന്ന്.മഹീന്ദ്ര XUV 7OO യെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ഒക്ടോബർ മാസത്തിൽ സംഭവിച്ച കാര്യമാണ് എടുത്തു പറയേണ്ടത്. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ ഒക്ടോബർ മാസം 10,000 യൂണിറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. മോഡലിൻ്റെ രണ്ട് സ്പെക്കുകളാണ് കൂടുതൽ വിറ്റു പോയിരിക്കുന്നത്. മിഡ്-സ്പെക്ക് AX5 സെലക്ട് വേരിയൻ്റിൻ്റെ പ്രാരംഭ വില 16.89 ലക്ഷം രൂപയാണ്. ജൂലൈയിൽ ടോപ്പ്-സ്പെക്ക് AX7, AX7 L വേരിയൻ്റുകൾക്ക് കാർ നിർമ്മാതാവ് പ്രഖ്യാപിച്ച 2 ലക്ഷത്തിലധികം രൂപയുടെ വിലക്കുറവ് ഉപഭോക്താക്കൾ ശരിയായി ഉപയോഗിച്ചതും കൂടിയാണ് വാഹനത്തിന് ഇത്രയധികം യൂണിറ്റുകൾ വിറ്റു പോകാൻ കാരണമായത്.

XUV 7OO

മഹീന്ദ്രയുടെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായി ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2021 ഓഗസ്റ്റ് 14-നാണ്. അന്നു മുതൽ ഇന്നുവരെയുള്ള മൂന്ന് വർഷക്കാലയളവിനുള്ളിൽ മോഡലിന്റെ 2 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാനും കമ്പനിക്കായിട്ടുണ്ട്. XUV500 മോഡലിന്റെ പിൻഗാമിയായിട്ടാണ് വണ്ടിയെത്തിയതെങ്കിലും അതിലും വലിയ ഫാൻഫോളോയിംഗാണ് ഇപ്പോൾ XUV700 എസ്‌യുവിക്കുള്ളത്.

ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമെല്ലാം കൂടുതൽ ആളുകളിലേക്ക് എത്തിയതും ഇതേ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലൂടെയാണ്. ഈ ബജറ്റിൽ ഏതൊരു വലിയ കുടുംബത്തിനും അനുയോജ്യമായ ഇത്രയും സ്റ്റൈലിഷായ പ്രീമിയം എസ്‌യുവി ഇന്ത്യൻ വാഹന വിപണിയിൽ വേറെ വാങ്ങാൻ കിട്ടില്ലെന്നതാണ് സത്യം. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാങ്ങാനും പറ്റും. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക.

XUV 7OO

അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിൽ മഹീന്ദ്ര XUV700 സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കാൻ വാഹനത്തിന് മൊത്തത്തിൽ 44 വകഭേദങ്ങളുമുണ്ട്. അതിൽ 19 എണ്ണം പെട്രോളും 25 എണ്ണം ഡീസലുമാണ്.കമ്പനിയുടെ ഡാറ്റ അനുസരിച്ച് ഈ വർഷം ഏപ്രിൽ-ജൂലൈ മാസങ്ങളിലെ XUV700 മോഡലിൻ്റെ വിൽപ്പനയുടെ 74 ശതമാനവും ഡീസൽ വേരിയൻ്റുകളിൽ നിന്നുമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 70 ശതമാനമായി വിൽപ്പന ഉയർന്നിട്ടുമുണ്ട്.

AWD ഡ്രൈവ് ഓപ്ഷനും വാഹനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഘടകമാണെന്ന് ഈ കണക്കുകളെല്ലാം തെളിയിക്കുന്നുമുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോടു കൂടിയ ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ HD സൂപ്പർസ്‌ക്രീൻ, സോണിയിൽ പ്രവർത്തിക്കുന്ന സ്പീക്കറുകളുള്ള 3D ഓഡിയോ, ലെതറെറ്റ് സീറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള ഹൈ-എൻഡ് ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

XUV 7OO

ജനങ്ങൾക്ക് ഇപ്പോൾ ഥാറിനേക്കാൾ പുതിയ ഥാർ റോക്‌സിനോടാണ് കൂടുതൽ താൽപര്യം. ഈ മാറ്റങ്ങളുടെ ഫലമായി, ത്രീ ഡോർ ഥാറിന്റെ ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്. അതിനാൽ സ്റ്റോക്കിൽ കിടക്കുന്ന ഇൻവെൻ്ററി ക്ലിയർ ചെയ്യുന്നതിന് വൻ കിഴിവുകളും ഓഫറുകളുമാണ് ഥാറിന് ഇപ്പോൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്‌ടോബർ ആദ്യം, ഥാറിൻ്റെ തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 1.6 ലക്ഷം രൂപ വരെ കിഴിവ് മഹീന്ദ്ര ഓഫർ ചെയ്‌തിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 14, 2024, 11:15 [IST]
English summary
Mahindra xuv700 october sales broke all previous records checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X