17 കി.മീ മൈലേജുള്ള ഫാമിലി എസ്‌യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
ഇന്ത്യയില്‍ ഇപ്പോള്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് നല്ല കാലമാണ്. ടാറ്റയും മഹീന്ദ്രയും മികച്ച വില്‍പ്പനയുമായി മുന്നേറുകയാണ്. ഇന്ത്യയിലെ വിശ്വസിനീയമായ എസ്‌യുവി നിര്‍മാതാക്കളെന്ന ഖ്യാതി സ്വന്തമാക്കിയ മഹീന്ദ്രക്ക് ഓര്‍ഡറുകള്‍ കൊടുത്ത് തീര്‍ക്കാന്‍ പറ്റുന്നില്ലെന്ന ഒറ്റ പ്രശ്‌നം മാത്രമായിരുന്നു നേരിട്ടിരുന്നത്. നിലവില്‍ മഹീന്ദ്ര പുറത്തിറക്കുന്ന ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് XUV700.
ADAS പോലുള്ള ഫീച്ചറുകള്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പോപ്പുലാരിറ്റി മാറ്റിയ ഈ എസ്‌യുവിക്ക് മികച്ച ഡിമാന്‍ഡാണുള്ളത്. 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വരുന്നതിനാല്‍ ഫാമിലികളും ഈ കാര്‍ ഏറെ താല്‍പര്യപ്പെടുന്നു. നിങ്ങള്‍ മഹീന്ദ്ര XUV700 എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. എസ്‌യുവിയുടെ പോപ്പുലാരിറ്റി കണക്കിലെടുത്ത് ഇതിന്റെ ട്രിം ലെവലുകള്‍ക്ക് മാസങ്ങള്‍ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ XUV700 എസ്‌യുവി വേഗത്തില്‍ തരാമെന്നാണ് കമ്പനി പറയുന്നത്. മഹീന്ദ്ര എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് രണ്ട് മാസത്തില്‍ താഴെയായി കുറഞ്ഞതായാണ് ഡീലര്‍ഷിപ്പ് സ്രോതസ്സുകള്‍ നല്‍കുന്ന വിവരം. മഹീന്ദ്ര XUV700 എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ MX, AX3 വേരിയന്റുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടി ഇപ്പോള്‍ 1 മാസം കൊണ്ട് ഡെലിവറിയാകും.
മിഡ് ലെവല്‍ AX5 മോഡലിന് ഒന്നര മാസവും റേഞ്ച് ടോപിംഗ് AX7, AX7L വേരിയന്റുകള്‍ക്ക് 1 മുതല്‍ ഒന്ന മാസവും വരെയാണ് കാത്തിരിപ്പ് കാലാവധിയെന്നാണ് ഉറവിടങ്ങള്‍ പറയുന്നത്. ESP സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകള്‍ക്ക് ഒരു നിര്‍ദ്ദിഷ്ട കാത്തിരിപ്പ് കാലയളവ് ഇല്ലെന്ന കാര്യം ശ്രദ്ധിക്കുക. എസ്‌യുവി പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം ലഭ്യമാണ്. കൂടാതെ 5, 6 അല്ലെങ്കില്‍ 7 സീറ്റര്‍ കോണ്‍ഫിഗറേഷനിലും വാങ്ങാം.

ഇതിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 200 bhp പവറും 380 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ രണ്ട് ട്യൂണുകളില്‍ ലഭ്യമാണ്. ഒന്ന് 155 bhp പവറും 360 Nm ടോര്‍ക്കും നല്‍കുമ്പോള്‍ രണ്ടാമത്തേത് 185 bhp പവറില്‍ 450 Nm പീക്ക് ടോര്‍ക്ക് സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
വേരിയന്റുകളെ ആശ്രയിച്ച് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും കാര്‍ ലഭ്യമാണ്. FWD(ഫ്രണ്ട് വീല്‍ ഡ്രൈവ്), AWD (ഓള്‍ വീല്‍ ഡ്രൈവ്) ഓപ്ഷനുകളും കാറിന് ലഭിക്കുന്നു. ലിറ്ററിന് 17 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. എവറസ്റ്റ് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, നാപോളി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും.

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, 12 സ്പീക്കറുകള്‍, സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ കൈനിറയെ ഫീച്ചറുകളും എസ്‌യുവിയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റിയുടെ കാര്യത്തിലും ഈ എസ്‌യുവി മികച്ചതായതിനാല്‍ നല്ല സമാധാനത്താടെ യാത്ര ചെയ്യാനാകും.
7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയാണ് XUV700-യില്‍ സുരക്ഷയൊരുക്കുന്നത്. ആഭ്യന്തര വിപണിയില്‍ XUV700 എസ്‌യുവിക്ക് 13.99 ലക്ഷം മുതല്‍ 26.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പോകുന്നത്. ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, ടാറ്റ ഹാരിയര്‍, ജീപ്പ കോമ്പസ് എന്നിവയാണ് എതിരാളികള്‍.
നിലവില്‍ ഇന്ത്യയിലെ എസ്‌യുവി പ്രേമികള്‍ക്ക് ഇടയിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര XUV700. ഇപ്പോള്‍ ഈ കാര്‍ വേഗത്തില്‍ വീട്ടിലെത്തിക്കാനാകും. എന്നാല്‍ ഈ കാത്തിരിപ്പ് കാലയളവ് ഓരോ സംസ്ഥാനത്തിലും വ്യത്യാസപ്പെടും. മാത്രമല്ല നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വേരിയന്റ്, നിറം എന്നിവയും കാത്തിരിപ്പ് കാലയളവിനെ ബാധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് ഈ കാര്‍ താല്‍പര്യമുള്ള വ്യക്തികള്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








