വലിയ കുടുംബങ്ങള്‍ക്ക് പറ്റിയ ഈ മഹീന്ദ്ര എസ്‌യുവി 1 മാസം കൊണ്ട് കിട്ടും! മാസം തേടിയെത്തുന്നത് 8000 പേര്‍

ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര. കോവിഡിന് ശേഷം മഹീന്ദ്ര ഏറെ പഴികേട്ടിരുന്ന സംഗതിയാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാത്തിരിപ്പ് കാലയളവ് കുറച്ച് കൂടുതല്‍ വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചിരുന്നു.

ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ തരംഗമായ മഹീന്ദ്ര മോഡലാണ് XUV700. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വന്ന ഈ കാറാണ് മഹീന്ദ്രയുടെ നിലവിലെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി. സമീപകാലത്തെ മറ്റ് ഹിറ്റ് മോഡലുകളെ പോലെ തന്നെ XUV700 എസ്‌യുവിക്കും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ XUV700 എസ്‌യുവിയുടെ ഏകദേശം 16,000 ഓര്‍ഡറുകള്‍ മാത്രമാണ് കൊടുത്തു തീര്‍ക്കാനുള്ളതെന്ന് മഹീന്ദ്ര വ്യക്തമാക്കി.

2024 mahindra xuv700

ഒരു പാദം കൊണ്ട് പെന്‍ഡിംഗ് ഓര്‍ഡറുകള്‍ പകുതിയായി കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. നിലവില്‍ XUV700 എസ്‌യുവിക്ക് പ്രതിമാസം ശരാശരി 8,000 ബുക്കിംഗുകള്‍ കമ്പനിക്ക് ലഭിക്കുന്നു. എന്നാല്‍ ഏറെ നാളായി മഹീന്ദ്രയെ വലച്ചിരുന്ന നീണ്ട കാത്തിരിപ്പ് കാലയളവുകളുടെ പ്രശ്‌നം മഹീന്ദ്ര പരിഹരിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ്‌യുവിയുടെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷത്തിലേറെ നീണ്ടുപോയിരുന്നു.

മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഏതാണ്ട് എല്ലാ വേരിയന്റുകളും ഇപ്പോള്‍ വെറും ഒരു മാസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാന്‍ കമ്പനിക്ക് സാധിക്കുന്നു. ടോപ്പ്-സ്‌പെക്ക് AX7 L ട്രിമ്മിന് ഒന്നര മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി മഹീന്ദ്ര ഡിമാന്‍ഡുള്ള മോഡലുകളുടെ ഉല്‍പ്പാദനം കൂട്ടുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ കമ്പനി പ്രതിമാസം XUV700 എസ്‌യുവിയുടെ 8,000 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതായാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഓര്‍ഡറും ഉല്‍പാദനവും ഏകദേശം തുല്യമായി വരുന്നു.

mahindra xuv700

കാത്തിരിപ്പ് കാലയളവ് കുറഞ്ഞത് എസ്‌യുവിയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതേസമയം മഹീന്ദ്രയുടെ മറ്റ് ജനപ്രിയ എസ്‌യുവികളായ ഥാര്‍, സ്‌കോര്‍പ്പിയോ N എന്നിവയ്ക്കും അത്യാവശ്യം നല്ല കാത്തിരിപ്പ് കാലയളവുണ്ട്. ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ മഹീന്ദ്ര XUV 3X0 കോംപാക്ട് എസ്‌യുവി ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 50000 ഓര്‍ഡറുകള്‍ സ്വന്തമാക്കിയിരുന്നു. ഈ കാറിന് വമ്പന്‍ ഡിമാന്‍ഡാണെങ്കിലും അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് മഹീന്ദ്ര പറയുന്നത്.

മഹീന്ദ്ര XUV700-യെ കുറിച്ചുള്ള മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ ജനപ്രിയ എസ്‌യുവിക്ക് അടുത്തിടെ പുതിയൊരു എന്‍ട്രി ലെവല്‍ വേരിയന്റ് സമ്മാനിച്ചിരുന്നു. MX എന്നറിയപ്പെടുന്ന വേരിയന്റ് പുറത്തിറക്കിക്കൊണ്ട് XUV700 എസ്യുവിയുടെ 7 സീറ്റര്‍ പതിപ്പിനെ കൂടുതല്‍ താങ്ങാനാവുന്നതാക്കിയിരിക്കുകയാണ് മഹീന്ദ്ര. ഡീസല്‍ എഞ്ചിനിനൊപ്പം XUV700 7 സീറ്റര്‍ പുത്തന്‍ വേരിയന്റ് 15 ലക്ഷം രൂപ മാത്രം പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

mahindra xuv700

എസ്‌യുവിയുടെ നിലവിലുണ്ടായിരുന്ന 7 സീറ്റര്‍ ബേസ് AX3 മോഡലിനേക്കാള്‍ 3 ലക്ഷം രൂപയോളം കുറച്ച് മുടക്കിയാല മതി. XUV700 MX 5 സീറ്ററിന് സമാനമാണ് പുത്തന്‍ വേരിയന്റ്. 14.60 ലക്ഷം രൂപ വിലയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള XUV700 MX 5-സീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 സീറ്റര്‍ പതിപ്പിന് വെറും 40,000 രൂപ മാത്രമാണ് അധികം വരുന്നത്.

എവറസ്റ്റ് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, മിന്നുന്ന ചുവപ്പ്, റെഡ് റേജ്, നാപ്പോളി ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാവും ഇത് വാങ്ങാനാവുക. മെക്കാനിക്കലായി നോക്കിയാലും 5-സീറ്ററിന് സമാനമാണ് ഏറ്റവും പുതിയ മഹീന്ദ്ര XUV700 MX 7-സീറ്റര്‍ ബേസ് വേരിയന്റ്. രണ്ടിനും 156 bhp പവര്‍ നല്‍കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമാണ് ലഭ്യമാകുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓഫര്‍ ചെയ്യുന്നില്ല.

mahindra xuv700 blaze edition

ആന്‍ഡ്രോയിഡ് ഓട്ടോയുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, നാല് സ്പീക്കറുകള്‍, 7 ഇഞ്ച് എംഐഡി, അനലോഗ് ഡയലുകള്‍, ഒന്നിലധികം യുഎസ്ബി പോര്‍ട്ടുകള്‍, ടില്‍റ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, സ്റ്റോറേജുള്ള സെന്റര്‍ ആംറെസ്റ്റ്, മുന്നിലേയും പിന്നിലേയും യാത്രക്കാര്‍ക്ക് ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, ഫോളോ-മീ-ഹോം ഹെഡ്ലാമ്പുകള്‍, പവര്‍ഡ് ORVM, ISOFIX ആങ്കറുകള്‍ എന്നീ സൗകര്യങ്ങൾ മഹീന്ദ്ര പുതിയ ബേസ് മോഡല്‍ 7 സീറ്ററില്‍ ഒരുക്കിയിരിക്കുന്നു.

More from DriveSpark

Article Published On: Friday, May 17, 2024, 13:00 [IST]
English summary
Mahindra xuv700 waiting period reduced significantly after order backlog halved
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X