മഹീന്ദ്രക്ക് നല്ല ബെസ്റ്റ് ടൈമാ... സ്‌കോര്‍പിയോ വാങ്ങാനായി വരി നില്‍ക്കുന്നത് 1 ലക്ഷത്തിലേറെ ആളുകള്‍

പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ മാരുതി സുസുക്കി അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളെന്ന പട്ടം സ്വന്തമാക്കിയരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മ്മാതാക്കളെന്ന പട്ടം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കിരീടം തിരിച്ചുപിടിച്ചിരുന്നു.

ഉത്സവ സീസണിലെ എസ്‌യുവികള്‍ക്കള്‍ക്ക് മികച്ച ഡിമാന്‍ഡുണ്ടായ പശ്ചാത്തലത്തില്‍ തങ്ങളുടെ എസ്‌യുവി വില്‍പ്പന 30 ശതമാനത്തിലധികം വര്‍ധിച്ചതായാണ് മഹീന്ദ്ര വ്യക്തമാക്കിയത്. ജനപ്രിയന്‍മാരായ സ്‌കോര്‍പിയോ റേഞ്ചിന്റെ പ്രകടനമാണ് മഹീന്ദ്രക്ക് ബലമായത്. ട്രാക്ടര്‍ വില്‍പന കുറഞ്ഞെങ്കിലും മൂന്നാം പാദത്തില്‍ ആസ്തിയില്‍ 30 ശതമാനത്തിലധികം ലാഭം നേടാന്‍ ആഭ്യന്തര നിര്‍മാതാക്കള്‍ക്ക ധിച്ചു. മൂന്നാം പാദത്തില്‍ 21 ശതമാനം റവന്യൂ വിപണി വിഹിതവുമായി എസ്‌യുവി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചതായാണ് മഹീന്ദ്ര പറയുന്നത്.

mahindra scorpio n

ബെസ്റ്റ് സെല്ലറായ സ്‌കോര്‍പിയോ N കൂടാതെ, XUV700, ഥാര്‍, XUV300, ബൊലേറോ, ബൊലേറോ നിയോ, XUV400 ഇവി തുടങ്ങിയ എസ്‌യുവികളും മഹീന്ദ്ര നിര്‍മ്മിക്കുന്നു. ഉയര്‍ന്ന കാത്തിരിപ്പ് കാലയളവായിരുന്നു സമീപകാലത്തായി മഹീന്ദ്ര എസ്‌യുവികള്‍ക്കുണ്ടായിരുന്നത്. കാത്തിരിപ്പ് കാലയളവ് കുറച്ചുകൊണ്ട് കൂടുതല്‍ പുതിയ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ മഹീന്ദ്ര അടുത്തിടെ ഉല്‍പാദനം വര്‍ധിപ്പിച്ചിരുന്നു.

എന്നിരുന്നാലും 2024 ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ മഹീന്ദ്ര ഇനിയും 2.20 ലക്ഷത്തില്‍ കൂടുതല്‍ കാറുകള്‍ കൊടുത്തു തീര്‍ക്കാനുള്ളതായാണ് കണക്കുകള്‍. എന്നിരുന്നാലും കാത്തിരിപ്പ് കാലയളവ് ദ്രുതഗതിയില്‍ കുറയ്ക്കുന്നതിനും വണ്ടികള്‍ ഡെലിവറി വേഗത്തിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചുവരുന്നുണ്ട്. 2023 നവംബര്‍ മുതല്‍ ഓര്‍ഡര്‍ ബാക്ക്ലോഗ് 60,000 യൂണിറ്റുകള്‍ കുറക്കാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം മഹീന്ദ്രയ്ക്ക് കാത്തിരിപ്പ് കാലയളവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

mahindra xuv700

മഹീന്ദ്രയ്ക്ക് നിലവില്‍ പ്രതിമാസം ശരാശരി 50,000 ബുക്കിംഗുകളാണ് ലഭിക്കുന്നത്. ഒരോ മാസവും ഉല്‍പാദനം ഏകദേശം 40,000 യൂണിറ്റായി കൂട്ടിയിട്ടുണ്ട്. സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നീ എസ്‌യുവികള്‍ക്ക് മാത്രം പ്രതിമാസം 16,000 ബുക്കിംഗുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പലപ്പോഴും കിയ സെല്‍റ്റോസിനും മാരുതി ഗ്രാന്‍ഡ് വിറ്റാരക്കും വെല്ലുവിളിയുമായി സ്‌കോര്‍പിയോ റേഞ്ചുണ്ട്.

സമീപകാലത്തായി ടോപ് 3-യിലെ സ്ഥിരം സാന്നിധ്യമാകാന്‍ മികച്ച ബുക്കിംഗ് സ്‌കോര്‍പിയോയെ സഹായിക്കുന്നു. ഓര്‍ഡര്‍ ബാക്ക് ലോഗ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ലക്ഷം യൂണിറ്റിലധികം സ്‌കോര്‍പിയോ ആണ് ഇനിയും മഹീന്ദ്ര കൊടുത്തു തീര്‍ക്കാനുള്ളത്. ബൊലേറോയും ബൊലേറോ നിയോയും ചേര്‍ന്ന് പ്രതിമാസം 11,000 ബുക്കിംഗുകള്‍ നേടുന്നുണ്ട്. എന്നിരുന്നാലും ഇനി 10,000 യൂണിറ്റുകള്‍ മാത്രമാണ് ഡെലിവറി ചെയ്യാനുള്ളത് എന്നത് ആശ്വാസമാണ്.

mahindra thar

മറ്റ് രണ്ട് ജനപ്രിയ മോഡലുകളായ മഹീന്ദ്ര XUV700,ഥാര്‍ എന്നിവ പ്രതിമാസം ഏകദേശം 7,000 യൂണിറ്റുകളുടെ ബുക്കിംഗ് നേടുന്നുണ്ട്. എന്നിരുന്നാലും ഥാറിനാണ് വമ്പന്‍ ഡിമാന്‍ഡ്. ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700-ക്ക് 35,000 യൂണിറ്റുകള്‍ ബാക്ക്ലോഗ് ആണുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മഹീന്ദ്ര എസ്‌യുവിയുടെ പുതിയ ഇന്റീരിയറും ആറ് സീറ്റുകളുള്ള XUV700 അവതരിപ്പിച്ചത്.

ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം ഭരിക്കുന്ന ഥാറിനായി 71,000 പേരാണ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. സബ് 4 മീറ്റര്‍ എസ്‌യുവിയായ മഹീന്ദ്ര XUV300, ഇലക്ട്രിക് എസ്‌യുവിയായ XUV400 എന്നിവക്കും ഓരോ മാസവും 9,000 യൂണിറ്റ് ബുക്കിംഗ് ലഭിക്കുന്നു. ഇവയുടെ ഓര്‍ഡര്‍ ബാക്ക്ലോഗ് 9,000 യൂണിറ്റിനടുത്താണ്. XUV300 എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പായിരിക്കും മഹീന്ദ്രയില്‍ നിന്ന് വരാന്‍ പോകുന്ന അടുത്ത വാഹനം.

mahindra xuv300

ശേഷം ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഥാറിന്റെ 5 ഡോര്‍ പതിപ്പും വിപണിയിലെത്തും. മാത്രമല്ല തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനും മഹീന്ദ്രക്ക് പ്ലാനുണ്ട്. XUV700 എസ്‌യുവി അടിസ്ഥാനമാക്കിയുള്ള XUV.e8 ഇലക്ട്രിക് എസ്‌യുവിയായിരിക്കും ആദ്യമെത്തുന്ന ഇവിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ഡിസംബറിലോ അല്ലെങ്കില്‍ 2025-ന്റെ തുടക്കത്തിലോ ആയിരിക്കും മഹീന്ദ്ര XUV.e8 പുറത്തിറങ്ങുക.

പുത്തന്‍ ലോഞ്ചുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറക്കാനായി മഹീന്ദ്ര ഉല്‍പാദനം ഇനിയും ഉയര്‍ത്താനാണ് സാധ്യത. കാത്തിരിപ്പ് കാലയളവ് കൂടുമ്പോള്‍ ഉപഭോക്താക്കള്‍ മറ്റ് ഓപ്ഷനുകള്‍ തേടിപ്പോകുന്നതിന് തടയിടുകയും വേണം. ഏതായാലും എസ്‌യുവി കിംഗ് പട്ടം മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ ഏതായാലും മഹീന്ദ്ര പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകുമെന്ന് തീര്‍ച്ച.

More from DriveSpark

Article Published On: Friday, February 16, 2024, 13:26 [IST]
English summary
Mahindra yet to deliver more than one lakh units of scorpio suvs total pending orders above 2 2 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X