ദേ ഇപ്പോൾ മേടിച്ചാൽ ലാഭിക്കാം! ജനുവരി മുതൽ ഇന്നത്തെ വിലയ്ക്ക് കാറുകൾ കിട്ടില്ല; ബ്രാൻഡുകളുടെ പ്ലാനുകൾ ഇങ്ങനെ

കണ്ണടച്ചു തുറക്കും മുമ്പേ മറ്റൊരും വർഷം കൂടെ കടന്നു പോവുകയാണ്, 2024 എന്നത് ഇന്ത്യൻ വാഹന വിപണിയിൽ വലിയ കോളിളക്കൾ സൃഷ്ടിച്ച ഒരു വർഷം തന്നെയാണ്. വാഹന ലോകത്തിന് ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങളും മികവുറ്റ ഒരുപിടി പുത്തൻ മോഡലുകളുമാണ് ഈ വർഷം സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം എല്ലാ വർഷാവസാനവും സംഭവിക്കുന്നത് പോലെ ബ്രാൻഡുകൾ എല്ലാം ഒരു വില വർധനവിന് തയ്യാറാവുകയാണ്. 2025 ജനുവരി 1 മുതൽ തങ്ങളുടെ മോഡൽ നിരയിലുടനീളം മിക്ക കാർ നിർമ്മാതാക്കളും ഇത് പ്രാബല്യത്തിൽ വരുത്തും.

പതിവ് വിശദ്ധീകരണം പോലെ വർധിച്ചുവരുന്ന ഘടകങ്ങളുടേയും പ്രവർത്തനച്ചെലവുകളുടെയും നിരക്കാണ് വില പരിഷ്‌കരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി നിർമ്മാതാക്കൾ എല്ലാം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ബജറ്റ് കാറുകൾക്കു മുതൽ പ്രീമിയം, ലക്ഷ്വറി മോഡലുകൾക്ക് വരെ വിലകൾ ഉയരും. വിവിധ ബ്രാൻഡിൽ നിന്നുള്ള പരിഷ്കരണങ്ങൾ നമുക്ക് ഒന്നു നോക്കാം.

മഹീന്ദ്ര: ഇന്ത്യൻ എസ്‌യുവി സ്പെഷ്യലിസ്റ്റ് അതിൻ്റെ മോഡൽ ലൈനപ്പിൽ 3.0 ശതമാനം വരെ വിലവർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, എന്നിരുന്നാലും ഒരോ മോഡലിനേയും അടിസ്ഥാനമാക്കി വർധന വ്യത്യാസപ്പെടും. നിലവിൽ മഹീന്ദ്രയുടെ മോഡൽ നിരയിൽ ഥാർ, ഥാർ റോക്സ്, ബൊലേറോ, ബൊലേറോ നിയോ, ബൊലേറോ നിയോ പ്ലസ്, സ്കോർപിയോ & സ്കോർപിയോ N, XUV700, XUV 3XO, XUV400 ഇവി എന്നിവ ഉൾപ്പെടുന്നു. കൂടാതെ മഹീന്ദ്ര തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവികളായ XEV 9e, BE 6 എന്നിവയുടെ വിലകളും ജനുവരിയിൽ പ്രഖ്യാപിക്കും.

എംജി മോട്ടോർ ഇന്ത്യ: ആസ്റ്റർ, ഹെക്ടർ ശ്രേണി, ഗ്ലോസ്റ്റർ എന്നീ എസ്‌യുവി മോഡലുകൾക്കൊപ്പം കോമറ്റ് ഇവി, ZS ഇവി, വിൻഡ്‌സർ ഇവി എന്നിവയുമായി എത്തുന്ന എംജി മോട്ടോർ ഇന്ത്യ, തങ്ങളുടെ പോർട്ട്‌ഫോളിയോയിലുടനീളം 3.0 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും മറ്റ് എക്സ്റ്റേണൽ ഘടകങ്ങളും വില വർധനയ്ക്ക് കാരണമായി ബ്രാൻഡ് വ്യക്തമാക്കി.

മിനി ഇന്ത്യ: ബിഎംഡബ്ല്യുവിൻ്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ ബ്രാൻഡായ മിനിയും ജനുവരി 1 മുതൽ വില വർധിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വില വർധനവിൻ്റെ അളവ്/ തോത് നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രീമിയം ബ്രാൻഡ് ആയതിനാൽ എത്രത്തോളം വില കൂടും എന്ന് ഇപ്പോൾ നമുക്ക് പ്രവചിക്കാനാവില്ല.

മാരുതി സുസുക്കി: ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ അരീന, നെക്‌സ പോർട്ട്‌ഫോളിയോകളിൽ വരുന്ന വാഹനങ്ങളുടെ വില 4.0 ശതമാനം വരെ ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്. മോഡലിനെ ആശ്രയിച്ച് വിലയുടെ പരിഷ്‌കരണം വ്യത്യാസപ്പെടുമെങ്കിലും, മോഡലുകൾ തിരിച്ചുള്ള പ്രത്യേക വർധനവ് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായി: ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ ലൈനപ്പിലുടനീളം 25,000 രൂപ വരെ വില വർധന ഇതിനോടകം പ്രഖ്യാപിച്ചു. ഗ്രാൻഡ് i10, i20 വെന്യു, ക്രെറ്റ, എക്‌സ്‌റ്റർ എന്നിവയ്‌ക്കൊപ്പം അയോണിക് 5 ഇവി പോലുള്ള പ്രീമിയം മോഡലുകൾ വരെ ദക്ഷിണ കൊറിയൻ ബ്രാൻഡിന് ഒന്നിലധികം കാറുകളും എസ്‌യുവികളും ഇന്ത്യൻ വിപണിയിൽ വിൽപ്പനയിലുണ്ട്. ഹ്യുണ്ടായി അടുത്ത മാസം ക്രെറ്റ ഇവിയും എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ.

നിസാൻ: അടുത്തിടെ മുഖം മിനുക്കി വിപണിയിൽ എത്തിച്ച മാഗ്നൈറ്റ് എസ്‌യുവിക്ക് നിസാൻ 2.0 ശതമാനം വില വർധിപ്പിക്കും. നിസാൻ്റെ ഒരേയൊരു ഇന്ത്യൻ നിർമ്മിത എസ്‌യുവിയാണ് മാഗ്‌നൈറ്റ്, ഇത് ആഭ്യന്തരമായി വിൽക്കുകയും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. നിസാന്റെ ഇന്ത്യയിലെ പിടിവള്ളിയാണിത്. എന്നിരുന്നാലും മാഗ്നൈറ്റിന് അല്ലാതെ, മുൻനിര എക്‌സ്-ട്രെയിൽ എസ്‌യുവിയുടെ വില വർധനവ് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

More from DriveSpark

Article Published On: Monday, December 9, 2024, 12:56 [IST]
English summary
Major car brands in india to increase prices from jan 1st 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X