ഡിസയറിനെ പൂട്ടാൻ മാസ് ലുക്കിൽ അമേസ്; വരാനിരിക്കുന്ന ഹോണ്ട കാറിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ ഇവയൊക്കെ
ഏറെ നാളുകളായി വലിയ ശ്രദ്ധയൊന്നും ലഭിക്കാതിരുന്ന സബ് ഫോർ മീറ്റർ സെഡാൻ സെഗ്മെന്റിലേക്ക് നാലാം തലമുറ മാരുതി ഡിസയറിന്റെ വരവ് ഒരു ഉണർവ്വു നൽകി എന്ന് പറയാം. പുതിയ അപ്‌ഡേറ്റുകൾ കോംപാക്ട് കൊണ്ടുവന്നു, അതേസമയം ഡിസയറിന്റെ എതിരാളിയായ ഹോണ്ട അമേസ് പുതിയ തലമുറ മോഡലുമായി ഒരു പടി കൂടി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ്. ഡിസംബർ 4 -നാവും 2024 ഹോണ്ട അമേസ് ലോഞ്ച് ചെയ്യുന്നത്. അടുത്തിടെ പുറത്തു വന്ന വാഹനത്തിന്റെ ഡിസൈൻ സ്കെച്ചുകൾ സെഡാൻ്റെ അകത്തും പുറത്തും നമുക്ക് പ്രതീക്ഷിക്കാവുന്ന എല്ലാ മാറ്റങ്ങളുടെയും വ്യക്തമായ ഒരു സൂചന നൽകുന്നു.
ഉള്ളത് പറയാല്ലോ, ഡിസൈൻ സ്കെച്ചിൽ തന്നെ വാഹനത്തിന്റെ ഒരു ബോൾഡ് & പ്രീമിയം ലുക്ക് നമുക്ക് മനസിലാക്കാം. പുതിയ ഡിസയിനോട് ഇഞ്ചോടിഞ്ച് കിടപിടിക്കുന്ന ലുക്സുമായിട്ടാവും പുത്തൻ അമേസ് എത്തുന്നത് എന്ന് പ്രതീക്ഷിക്കാം. പുതുതലമുറ അമേസിനായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെങ്കിൽ, എന്തെല്ലാം പ്രതീക്ഷിക്കാം എന്ന് നമുക്ക് ഒന്ന് നോക്കിക്കളയാം.

ഒരു പുത്തൻ എക്സ്റ്റീരിയർ: 2024 ഹോണ്ട അമേസിൻ്റെ ടീസർ സ്കെച്ചുകൾ ഏറ്റവും പുതിയ മോഡൽ ഹോണ്ട സിറ്റി, ഇൻ്റർനാഷണൽ -സ്പെക്ക് ഹോണ്ട അക്കോർഡ് എന്നിവയിൽ നിന്നുള്ള വ്യക്തമായ പ്രചോദനവും ഡിസൈൻ സ്വാധീനങ്ങളുമായി ഒരു പുതിയ രൂപഭാവത്തിന്റെ സൂചന നൽകുന്നു എന്ന് നാം എല്ലാവരും തന്നെ കണ്ടു.
സ്ക്വയർ ടൈപ്പിലുള്ള ഗ്രില്ലും ഹോണ്ട അക്കോർഡിന് സമാനമായ ബമ്പർ ഡിസൈനും ട്വിന -പോഡ് എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളും അവയെ കണക്ട് ചെയ്യുന്ന ഒരു ചങ്കി ക്രോം ബാറും ഹോണ്ട ഈ 2024 അമേസിന് വാഗ്ദാനം ചെയ്യുന്നു. മൾട്ടി -സ്‌പോക്ക് അലോയ് വീലുകൾ, സ്ലീക്ക് എൽഇഡി ടെയിൽ ലൈറ്റുകൾ, സിറ്റിയ്ക്ക് സമാനമായി ഉയരമുള്ള റിയർ ബമ്പർ എന്നിവയും ഇതിന് ലഭിക്കും.

അപ്പ്ഡേറ്റഡ് ഇൻ്റീരിയർ: പ്രസിദ്ധപ്പെടുത്തിയ ഡിസൈൻ സ്കെച്ചുകൾ അനുസരിച്ച് 2024 ഹോണ്ട അമേസിൻ്റെ ഇൻ്റീരിയർ പുതിയ സിറ്റിയിൽ നിന്നും എലവേറ്റ് എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ത്രീ -സ്‌പോക്ക് സ്റ്റിയറിംഗ് വീലാവും വാഹനത്തിൽ വരുന്നത്, അതോടൊപ്പം ബ്ലാക്ക് & ബീജ് നിറത്തിലുള്ള ക്യാബിൻ തീമും ഇത് കാണിക്കുന്നു. ഡാഷ്‌ബോർഡിൽ ഒരു ഫ്രീ -സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും പാറ്റേൺ ചെയ്ത ട്രിം ഇൻസേർട്ടും ഉൾപ്പെടുന്നു എന്നും കാണാനാവും.
മികവുറ്റ ഫീച്ചറുകളും സേഫ്റ്റി സ്യൂട്ടും: ലെയിൻ-കീപ്പ് അസിസ്റ്റോടുകൂടിയ സെമി -ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയെക്കുറിച്ച് ർിസൈൻ സ്കെച്ചുകൾ സൂചന നൽകുന്നു. ഇത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളുടെ (ADAS) ഉൾപ്പെടുത്തലിന് ഒരു നിഴലാണ്. അത് കൂടാതെ ഒരു വലിയ ടച്ച്‌സ്‌ക്രീനും സ്കെച്ചുകൾ കാണിക്കുന്നു.

വയർലെസ് ഫോൺ ചാർജർ, ഓട്ടോ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും ഫോൾഡ് ചെയ്യാവുന്നതുമായ ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ (ORVMs), സിംഗിൾ -പേൻ സൺറൂഫ് എന്നിവയും 2024 അമേസ് ഫീച്ചർ ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സെഡാന് സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും ഒരു റിയർവ്യൂ ക്യാമറയും ലഭിക്കാം.
അതേ പവർട്രെയിൻ ഓപ്ഷൻ: ഇപ്പോഴത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നിലവിലുള്ള അമേസിൽ നിന്ന് ഹോണ്ട കാര്യമായ മാറ്റങ്ങൾ ഇല്ലാതെ നിലനിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എഞ്ചിൻ 90 PS മാക്സ് പവറും 110 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും. അഞ്ച് -സ്പീഡ് മാനുവൽ, CVT ഓപ്ഷനുകൾ ഇതിന് ലഭിക്കാം.
പ്രതീക്ഷിക്കുന്ന വിലയും വിപണിയിലെ എതിരാളികളും: 2024 ഹോണ്ട അമേസിന് 7.50 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സബ് -ഫോർ മീറ്റർ സെഡാൻ സെഗ്‌മെൻ്റിൽ ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ, മാരുതി സുസുക്കി ഡിസയർ എന്നിവയുമായി അമേസ് മത്സരിക്കുന്നത് തുടരും.


Click it and Unblock the Notifications








