സ്റ്റിയറിംഗില്ല ബ്രേക്ക് പെഡൽ ഇല്ല...എന്തിന് ഡോർ ഹാൻഡിൽ പോലുമില്ല; ടെസ്‌ലയുടെ റോബോ ടാക്സി അല്പം വിചിത്രം തന്നെ

ടെസ്‌ല തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോബോടാക്‌സികൾ ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 'സൈബർക്യാബ്', 'റോബോവാൻ' എന്നീ രണ്ട് മോഡലുകളാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. ഇരു മോഡലകളും പൂർണ്ണമായും ഡ്രൈവറില്ലാതെ പ്രവർത്തിക്കന്നവയാണ്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു സ്വകാര്യ പരിപാടിയിലാണ് അമേരിക്കൻ വാഹന നിർമ്മാതാക്കൾ തങ്ങളുടെ റോബോടാക്‌സികൾ അനാച്ഛാദനം ചെയ്തത്. 2026 -ൽ ഇവുടെ നിർമ്മാണം ആരംഭിക്കും എന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ, കമ്പനി CEO എലോൺ മസ്‌ക് ഡ്രൈവറില്ലാത്ത (ഡ്രൈവർലെസ്) ഭാവിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് ലോകമെമ്പാടും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

ഒരു റൈഡ് ഷെയറിംഗ് ആപ്പിലൂടെ പൊതുജനങ്ങൾക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല ക്യാബുകളടെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. ഇതിൽ സൈബർക്യാബ് എന്ന മോഡലുകളാവും ഉപയോഗിക്കപ്പെടുന്നത്. ഇത് വാഹന ലോകത്തെ ഒരു വമ്പൻ നാഴികക്കല്ല് തന്നെയാവും എന്ന കാര്യത്തിൽ സംശയമില്ല. ടെസ്‌ലയുടെ ഈ സൈബർക്യാബിന്റെ പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

1. ഫുൾ ഓട്ടോണമസ് (പൂർണ്ണമായും സ്വയംഭരണാധികാരമുള്ള വാഹനം): പൂർണ്ണമായും സെൽഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്താണ് സൈബർകാബ് നിർമ്മിച്ചത് എന്ന് ടെസ്‌ല പറയുന്നു. വാഹനത്തിന്റെ കൺട്രോളിംഗിനായി സ്റ്റിയറിംഗും പെഡലുകളും ഒന്നും തന്നെ ഇതിന്റെ കൂടെ വരുന്നില്ല എന്നതാണ് ഇതിൻ്റെ അർത്ഥം. ഇക്കാരണത്താൽ, സൈബർക്യാബ് എന്നത് ഓട്ടോമൊബൈൽ സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റമാണ്. എന്നിരുന്നാലും, പൊതുജനങ്ങൾക്കായി ഉൽപ്പാദനം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അംഗീകാരവും അനുമതിയും നേടുന്നതിന് ഒരു മാർഗം ടെസ്‌ല കണ്ടെത്തേണ്ടതുണ്ട്.

2. ഫ്യൂച്ചറിസ്റ്റിക് എന്നാൽ മിനിമലിസ്റ്റിക് ഡിസൈൻ: സൈബർ ക്യാബ് നിരത്തുകളിൽ എത്തി കഴിഞ്ഞാൽ ഒരുപാട് ശ്രദ്ധ ആകർഷിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലൈറ്റ്ബാറിനൊപ്പം സ്ലീക്ക് ഹെഡ്‌ലാമ്പുകളും വരുന്ന സൈബർട്രക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇതിന്റെ മുൻഭാഗം എന്ന ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാവും.

വാഹനത്തിന്റെ സൈഡ് പ്രൊഫൈലിൽ നിന്ന്, ഡോർ ഹാൻഡിലുകളില്ലാതെ ഒരു സ്ലോപ്പിംഗ് റൂഫ് ലൈൻ വളരെ വ്യക്തമാണ്. ഡോറുകൾ ഓട്ടോമാറ്റിക്കായി തുറക്കുമെന്നതിനാലാണിത്. കൂടാതെ മുകളിലേക്ക് ഓപ്പൺ ചെയ്യുന്ന ബട്ടർഫ്ലൈ വിംഗ് ഡോളറുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അകത്തളത്തിൽ, ക്യാബിൻ വളരെ ചെറുതാണ്, രണ്ട് യാത്രക്കാർക്ക് മാത്രമുള്ള സ്ഥലമാണ് ഇതിലുള്ളത്, ഒരു ആംറെസ്റ്റ്, കപ്പ് ഹോൾഡറും ഡാഷ്‌ബോർഡിൽ ഒരു സ്‌ക്രീനും നമുക്ക് ഉള്ളിൽ കാണാം.

3. 2026 മുതൽ ഉത്പാദനം ആരംഭിക്കും: 2026 -ഓടെ ഈ ഓട്ടോണമസ് സൈബർക്യാബിൻ്റെ ഉത്പാദനം ആരംഭിക്കാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. എന്നിരുന്നാലും, ഉൽപ്പാദനം 2026 അവസാനത്തിലേക്ക് വൈകുമെന്ന് എലോൺ മസ്‌ക് പറഞ്ഞു. മുൻകാലങ്ങളിലും തങ്ങളുടെ പല വാഗ്ദാനങ്ങളും കൃത്യസമയത്ത് പാലിക്കുന്നതിൽ ടെസ്‌ല പരാജയപ്പെട്ടിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2017 -ൽ വിപണിയിൽ വെളിപ്പെടുത്തിയ ശേഷം 2020-ൽ വിൽപ്പനയ്‌ക്കെത്തിക്കാൻ ഉദ്ദേശിച്ചിരുന്ന സൈബർട്രക്കിൻ്റെയും റോഡ്‌സ്റ്ററിൻ്റെയും വലിയ കാലതാമസം വലിയൊരു ഉദാഹരണമാണ്.

4. വയർലെസ് ചാർജിംഗ്: മുൻകാലങ്ങളിൽ,ഇവി നിർമ്മാതാക്കൾ വയർലെസ് ചാർജിംഗ് നിരവധി തവണ ടീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സവിശേഷത ലഭിക്കുന്ന ആദ്യത്തെ മാസ് പ്രൊഡക്ഷൻ വാഹനം സൈബർക്യാബ് ആയിരിക്കും എന്ന് തോന്നുന്നു. വയർലെസ് ചാർജിംഗിലൂടെ ടെസ്‌ല സൈബർക്യാബ് ചാർജ് ചെയ്യപ്പെടുന്നതിനാൽ, പരമ്പരാഗതമായ ചാർജിംഗ് പോർട്ടുകൾ ഒന്നും
വാഹനത്തിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

5. വിലയും പ്രവർത്തന ചെലവും: ടെസ്‌ലയുടെ നിലവിലെ പ്രഖ്യപനം അനുസരിച്ച് സൈബർക്യാബിന് 30,000 ഡോളറിന് താഴെയായിരിക്കും വില വരുന്നത്. കൂടാതെ നിർമ്മാതാക്കളുടെ റിപ്പോർട്ട് അനുസരിച്ച് ഒരു സിറ്റി ബസിന്റെ പ്രവർത്തന ചെലവ് അല്ലെങ്കിൽ റണ്ണിംഗ് കോസ്റ്റ് എന്നത് ഒരു മൈലിന് ഒരു ഡോളർ എന്ന നിലയിലാണ് എന്നാൽ സൈബർക്യാബിന്റെ റണ്ണിംഗ് കോസ്റ്റ് എന്നത് മൈലിന് 0.20 ഡോളർ മാത്രമായിരിക്കും.

More from DriveSpark

Article Published On: Friday, October 11, 2024, 14:30 [IST]
English summary
Major feature highlights of tesla cybercab autonomous robotaxi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X