5-ഡോർ പതിപ്പ് എത്തിയാൽ ഥാർ ത്രീ-ഡോർ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുമോ? വലിയ മോഡലിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ

2020 -ൽ ലോഞ്ച് ചെയ്തതു മുതൽ മഹീന്ദ്ര ഥാർ ഇന്ത്യൻ ഓഫ് റോഡിംഗ് രംഗത്ത് ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. പരുക്കൻ ബൾഡ്, ശക്തമായ എഞ്ചിനുകൾ, ആകർഷണീയമായ കഴിവുകൾ എന്നിവ ഉപയോഗിച്ച് മഹീന്ദ്ര ഥാർ വിപണിയിൽ ഒരു ഇൻസ്റ്റന്റ് ഐക്കൺ തന്നെയായി മാറി.

എന്നിരുന്നാലും, ത്രീ ഡോർ കോൺഫിഗറേഷൻ ചില ഉപഭോക്താക്കൾക്ക് ചില പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി 2024 -ൽ മഹീന്ദ്ര ഥാർ ഫൈവ് ഡോർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ പ്രായോഗികമായ പുതിയ ആവർത്തനത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നത് എന്തെല്ലാം എന്നു നോക്കാം.

Major Feature Highlights Of Upcoming Thar 5 Door

ഓൾ ന്യൂ എക്സ്റ്റെന്റഡ് പ്രൊഫൈൽ: പിൻസീറ്റുകളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകുന്നതിനായി രണ്ട് എക്സ്ട്ര ഡോറുകൾ കൂട്ടിച്ചേർക്കുന്നതാണ് 5-ഡോർ പതിപ്പിലെ ഏറ്റവും വ്യക്തമായ മാറ്റം. മികച്ച ഇന്റീരിയർ സ്പെയ്സിനായി വീൽബേസും നിർമ്മാതാക്കൾ നീട്ടിയിട്ടുണ്ട്. അളവുകളുടെ കാര്യത്തിൽ 4,070 mm നീളവും 1,855 mm വീതിയും 1,895 mm ഉയരവുമാണ് വാഹനത്തിനുള്ളത്.

മുൻവശത്ത് ത്രീ ഡോർ ഥാറിന്റെ സിഗ്നേച്ചർ സെവൻ സ്ലാറ്റ് ഗ്രില്ലും റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പുകളുമായി നമുക്ക് ഏവർക്കു സുപരിചിതമായ ഫ്രണ്ട് ഫാസിയ കമ്പനി നിലനിർത്തുന്നു. പിൻഭാഗത്ത്, ട്വീക്ക് ചെയ്ത LED ടെയിൽ ലാമ്പുകളും അതോടൊപ്പം പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകളും മഹീന്ദ്ര കൂട്ടിച്ചേർക്കുന്നു.

Major Feature Highlights Of Upcoming Thar 5 Door

മെച്ചപ്പെടുത്തിയ ദൈനംദിന ഉപയോഗക്ഷമത: ഓഫ്-റോഡിൽ ഉയർന്ന ശേഷിയുള്ളപ്പോൾ തന്നെ, മഹീന്ദ്ര ഥാർ ഫൈവ് ഡോർ ദൈനംദിന ഫാമിലി യൂസേജിലേക്ക് കൂടുതൽ ചായുന്നു. ഫ്രണ്ട് സീറ്റുകൾ പഴയത് പോലെ തന്നെയാണ്, എന്നാൽ നീളമേറിയ വീൽബേസ് റിയർ പാസഞ്ചേർസിന് ഉദാരമായ സ്പെയ്സ് നൽകുന്നു. ഇപ്പോൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഫാസ്റ്റ് ചാർജിംഗ് USB പോർട്ടുകൾ, സെഗ്മെന്റ്-ഫസ്റ്റ് റിയർ സീറ്റ് ആം റെസ്റ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബൂട്ട് സ്പേസ് 70 ലിറ്റർ കൂടെ വർധിച്ച് 384 ലിറ്ററായി ഉയർന്നിട്ടുണ്ട്. എന്നാൽ രണ്ടാം നിര മടക്കിവെച്ചാൽ 857 ലിറ്റർ കാർഗോ കപ്പാസിറ്റി വാഹനം വാഗ്ദാനം ചെയ്യുന്നു. ഓട്ടോ ഹെഡ്‌ലാമ്പുകൾ/ വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, സൺറൂഫ് എന്നിങ്ങനെയുള്ള പുതിയ കംഫർട്ട് ഫീച്ചറുകൾ കൂടുതൽ സുഖവും സൗകര്യവും വർധിപ്പിക്കുന്നു.

Major Feature Highlights Of Upcoming Thar 5 Door

പരിചിതമായ പവർട്രെയിൻ ഓപ്ഷനുകൾ: പ്രതീക്ഷിച്ചതുപോലെ, മഹീന്ദ്ര ഥാർ ഫൈവ് ഡോർ, ത്രീ ഡോർ പതിപ്പിൽ നാം കണ്ടതും പരീക്ഷിച്ചതുമായ പവർട്രെയിനുകൾക്കൊപ്പം തുടരുന്നു. ഇതിൽ 150 PS പവറും 320 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ, 130 PS പവറും 300 Nm torque ഉം നൽകുന്ന 2.2 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്നു.

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ പതിവ് ഉപയോഗത്തിനായി ആറ് സ്പീഡ് AT ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു. മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യലുകൾ, ടെറയിൻ റെസ്‌പോൺസ് മോഡുകൾ, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയ ഓഫ് റോഡ് ഹാർഡ്‌വെയറും ഇതിൽ കേടുകൂടാതെയിരിക്കും.

Major Feature Highlights Of Upcoming Thar 5 Door

മോഡേൺ UX മെച്ചപ്പെടുത്തലുകൾ: ഫൈവ് ഡോർ ഥാർ മനസ്സിൽ വെച്ചുകൊണ്ട് മഹീന്ദ്ര ഡാഷ്‌ബോർഡ് ലേയൗട്ടിൽ ചെറിയ മാറ്റങ്ങളും അപ്‌ഡേറ്റുകളും വരുത്തി. ഇത് ത്രീ ഡോർ പതിപ്പിന് സമാനമായി കാണപ്പെടുന്നു, പക്ഷേ പുതിയ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായി വരുന്നു.

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഓപ്ഷനുകളും അഡ്‌റിനോക്‌സ് കണക്റ്റഡ് ഫീച്ചറുകളും അടങ്ങുന്ന മഹീന്ദ്ര പാർട്‌സ് ബിന്നിൽ നിന്നുള്ള ഏറ്റവും പുതിയതാണ് ഈ യൂണിറ്റ് എന്നത് ശ്രദ്ധേയമാണ്. ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടൺ എന്നിവയും വാഹനം ഉൾക്കൊള്ളുന്നു.

ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ സ്റ്റാൻഡേർഡായി ചേർത്തുകൊണ്ട് വാഹനത്തിന്റെ സുരക്ഷ നിർമ്മാതാക്കൾ വർധിപ്പിക്കുന്നു. ഉയർന്ന സ്പെക്ക് മോഡലുകൾ സൈഡ്, കർട്ടൻ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവ കൂട്ടിച്ചേർക്കും.

പ്രതീക്ഷിക്കുന്ന വിലകളും പ്രധാന എതിരാളികളും: 2024 -ന്റെ രണ്ടാം പകുതിയിൽ പുതിയ ഥാർ ഫൈവ് ഡോർ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബേസ് സ്പെക്ക് വേരിയന്റുകൾക്ക് 10.5 ലക്ഷം രൂപ മുതൽ ഉയർന്ന ട്രിമ്മുകൾക്ക് 16 ലക്ഷം രൂപ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്. ഈ വിലനിലവാരത്തിൽ, മാരുതി സുസുക്കി ജിംനി ഫൈവ് ഡോർ, വരാനിരിക്കുന്ന ഫോഴ്സ് ഗൂർഖ ഫൈവ് ഡോർ എന്നിവയാണ് പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Thursday, January 25, 2024, 14:24 [IST]
English summary
Major feature highlights of upcoming thar 5 door over 3 door model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X