ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ

മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന് വരും മാസങ്ങളിൽ ഒരു ജനറേഷൻ അപ്‌ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ്. സുസുക്കി ഇതിനകം ജപ്പാനിൽ 2024 സ്വിഫ്റ്റിനെ പുറത്തിറക്കിയിരുന്നു, യുകെയിലും പുതിയ തലമുറ ഹാച്ച്ബാക്ക് കമ്പനി ലോഞ്ച് ചെയ്തിരുന്നു. യൂറോപ്പ്യൻ വിപണിയിലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ സവിശേഷതകളും സംപൂർണ്ണ ഫീച്ചർ ലിസ്റ്റും നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഈ ലേഖനത്തിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സെഗ്മെൻ്റ് ഫസ്റ്റ് എന്ന് പറയാവുന്ന യുകെ സ്പെക്ക് ഹാച്ച്ബാക്കിൻ്റെ മികച്ച അഞ്ച് ഫീച്ചറുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ: ഇന്ത്യൻ സ്പെക്ക് മോഡലിലേക്ക് കടക്കാൻ സാധ്യതയില്ലാത്ത ഒരു ഫീച്ചറിൽ നിന്ന് തന്നെ തുടങ്ങാം. യുകെ സ്പെക്ക് സുസുക്കി സ്വിഫ്റ്റിൽ ഹീറ്റഡ് സീറ്റുകൾ കമ്പനി സജ്ജീകരിച്ചിരിക്കുന്നുൽ. ഇത് യാത്രക്കാർക്ക് കൂടുതൽ കംഫർട്ട് നൽകാൻ സഹായിക്കുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുള്ള യുകെ പോലെ ഹൈ ഓൾട്ടിറ്റൂഡിലും തണുത്ത പ്രദേശങ്ങളിലും താമസിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ വളരെ പ്രയോജനകരമാണ്.

നിലവിൽ, 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള പ്രീമിയം ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ, സെഡാനുകൾ (ഹ്യുണ്ടായി വെർണ ഒഴികെ) എന്നിവയിൽ പോലും ഈ ഫീച്ചർ ഇന്ത്യയിൽ ലഭ്യമല്ല എന്നതാണ് വാസ്തവം. ഹീറ്റഡ് സീറ്റുകൾ മിക്ക ഇന്ത്യൻ ഉപഭോക്താക്കൾക്കും അനുയോജ്യമല്ലെങ്കിലും, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ സമീപഭാവിയിൽ കൂടുതൽ അഫോർഡബിളായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

360 -ഡിഗ്രി ക്യാമറ: അടുത്തതായി ലിസ്റ്റിൽ, ഇന്ത്യയിൽ 2024 സ്വിഫ്റ്റിനൊപ്പം ലഭിക്കാൻ സാധ്യതയുള്ള ഒരു ഫീച്ചറാണ്. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവുമായി പുതിയ സ്വിഫ്റ്റ് എത്തുന്നതിനാൽ, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ, മാരുതി ഫ്രോങ്ക്‌സ് എന്നീ മോഡലുകളിൽ കാണുന്നത് പോലെ 360 ഡിഗ്രി ക്യാമറ ഹാച്ച്ബാക്ക് ഫീച്ചർ ചെയ്‌തേക്കാം.

ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ, 360 -ഡിഗ്രി ക്യാമറ വളരെയധികം ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഇത് ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിലൂടെയും ബമ്പർ -ടു- ബമ്പർ ട്രാഫിക്കിലൂടെയും വാഹനം ഈസിയായി എടുത്ത് കൊണ്ട് പോവാനും, കൈകാര്യം ചെയ്യാനും വളരെയധികം സഹായിക്കുന്നു.

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്: ഇന്ത്യയിലെ ഏത് ഹാച്ച്ബാക്ക് മോഡലിലും നിലവിൽ ഇല്ലാത്തതും അവതരിപ്പിച്ചാൽ സെഗ്മെന്റ് ഫസ്റ്റുമായ ഫീച്ചർ ആയിരിക്കും ഇലക്ട്രോണിക് പാർക്കിംഗ് എന്നത്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഹാൻഡ് ബ്രേക്ക് എൻഗേജ് ചെയ്യാനോ റിലീസ് ചെയ്യനോ വേണ്ടി വരുന്ന ശ്രമദാനം കുറയ്ക്കുന്നു.

അത് കൂടാതെ സ്റ്റോറേജ് ഏരിയയ്ക്കായി കൂടുതൽ ഇടം വിട്ടു നൽകിക്കൊണ്ട് സെൻട്രൽ കൺസോൾ ഡിസൈൻ കൂടുതൽ ക്ലീൻ & സിമ്പിളായി ക്രമീകരിക്കാനും ഇത് സഹായിക്കുന്നു. നിലവിൽ, മുൻനിര മോഡലായ ഇൻവിക്ടോയ്‌ക്കൊപ്പം മാത്രമാണ് മാരുതി ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.

ADAS: യുകെ സ്പെക്ക് സുസുക്കി സ്വിഫ്റ്റിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവയുൾപ്പെടെ വിപുലമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) സമ്പൂർണമായ സജ്ജീകരണങ്ങളുണ്ട്. ഇവ കൂടുതൽ കോൺഫിഡന്റായി വാഹനം ഓടിക്കാൻ ഡ്രൈവറിനെ സഹായിക്കുന്നു.

ഇന്ത്യയിൽ പുതിയ തലമുറ സ്വിഫ്റ്റിനൊപ്പം മാരുതി ADAS വാഗ്ദാനം ചെയ്താൽ, ഇത്തരം സവിശേഷതകളുമായി വരുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറായി ഇത് മാറും എന്ന കാര്യം തീർച്ചയാണ്. ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ ഫീച്ചർ ചെയ്യുന്ന പുതിയ തലമുറ സ്വിഫ്റ്റിൻ്റെ ടെസ്റ്റ് മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ ഇതിനകം കണ്ടെത്തിയിരുന്നു എന്നതും ഈ ഫീച്ചറിന്റെ വരവിന് ഒരു പോസിറ്റീവ് സിഗ്നൽ നൽകുന്നു.

ഓൾ വീൽ ഡ്രൈവ് (AWD): യുകെ സ്പെക്ക് സുസുക്കി സ്വിഫ്റ്റ് ഒരു ഓപ്ഷണൽ ഓൾ വീൽ ഡ്രൈവ് (AWD) ഡ്രൈവ്ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം മാനുവൽ ട്രാൻസ്മിഷനും ഓപ്ഷനിൽ ലഭ്യമാണ്. ജപ്പാൻ സ്പെക്ക് സ്വിഫ്റ്റ് പോലും AWD ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു, ഇരു രാജ്യങ്ങളും ചില പ്രദേശങ്ങളിൽ പതിവായി മഞ്ഞ് പ്രതീക്ഷിക്കുന്നവയാണ്, അതിനാൽ ശൈത്യകാലത്ത് AWD ഫീച്ചർ ഒരു ആവശ്യം തന്നെയാണ്.

വഴുക്കലും ചെളിയും നിറഞ്ഞ റോഡുകളിൽ മികച്ച ട്രാക്ഷൻ നിലനിർത്താൻ സഹായിക്കുന്നതിനാൽ ഇത് ഇന്ത്യൻ സ്പെക്ക് സ്വിഫ്റ്റിനും വളരെ സ്വാഗതാർഹമായ ഒരു അപ്പ്ഡേറ്റാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം. നിലവിൽ, ഗ്രാൻഡ് വിറ്റാര കോംപാക്ട് എസ്‌യുവിക്കൊപ്പം മാത്രമാണ് മാരുതി AWD സജ്ജീകരണം വാഗ്ദാനം ചെയ്യുന്നത്, അതേസമയം ജിംനിക്ക് പ്രോപ്പർ 4x4 സിസ്റ്റം ലഭിക്കുന്നു.

പ്രതീക്ഷിക്കുന്ന വിലയും മറ്റ് എതിരാളികളും: പുതിയ തലമുറ മാരുതി സ്വിഫ്റ്റ് 2024 ഏപ്രിലിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു, വാഹനത്തിൻ്റെ എക്സ്-ഷോറൂം വില 6.0 ലക്ഷം രൂപ മുതൽ ആരംഭിക്കാം. മാരുതി വാഗൺ ആർ, മാരുതി ഇഗ്നിസ് എന്നിവയ്‌ക്ക് പകരമായി പുതിയ തലമുറ സ്വിഫ്റ്റ് ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസിന് എതിരാളിയായി തുടരും.

More from DriveSpark

Article Published On: Friday, March 29, 2024, 15:30 [IST]
English summary
Major feature highlights on uk 2024 spec suzuki swift explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X