കൊള്ളാവുന്നതൊക്കെ ഇങ്ങെടുക്കാം! 2024 സ്വിഫ്റ്റിൽ നിന്ന് പുത്തൻ ഡിസയർ കടംകൊണ്ടേക്കാവുന്ന ഫീച്ചറുകൾ ഇവയൊക്കെ

ഇന്ത്യൻ വിപണിയിൽ തനതായ ഒരു ഫാൻ ബേസുള്ള മോഡലാണ് മാരുതി ഡിസയർ കോംപാക്ട് സെഡാൻ, വിൽപ്പനയ്ക്ക് എത്തിയ കാലം മുതൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ ഒരു തുറുപ്പുചീട്ട് തന്നെയാണിത്. ഇപ്പോൾ നാലാം തലമുറ സ്വിഫ്റ്റിൻ്റെ അരങ്ങേറ്റത്തിന് ശേഷം, മാരുതി 2024 ഡിസയറിൻ്റെ പുതിയ തലമുറയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരും മാസങ്ങളിൽ രംഗപ്രവേശം ചെയ്യുന്ന പതിപ്പിന് നിലവിലെ മോഡലിനെ അപേക്ഷിച്ച്, പുതിയ ഡിസൈൻ, പുതുക്കിയ ഇൻ്റീരിയർ, പുതിയ സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്നു. അപ്‌ഡേറ്റുകൾക്കൊപ്പം, 2024 സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ നിന്ന് വരാനിരിക്കുന്ന ഡിസയറിന് ഒട്ടനവധി ഫീച്ചറുകൾ ലഭിക്കുന്നു. അവ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ: 2024 സ്വിഫ്റ്റിനൊപ്പം, മാരുതി സുസുക്കി പുതിയ 1.2 ലിറ്റർ ത്രീ -സിലിണ്ടർ Z സീരീസ് പെട്രോൾ എഞ്ചിൻ അവതരിപ്പിച്ചിരുന്നു, ഈ യൂണിറ്റ് 82 PS മാക്സ് പവറും 112 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. വരാനിരിക്കുന്ന ഡിസയറിന് ഇതേ പെട്രോൾ യൂണിറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti Dzire

ഇത് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യും. കൂടാതെ, സ്വിഫ്റ്റിനെപ്പോലെ, 2024 ഡിസയറും ഫാക്ടറിയിൽ ഫിറ്റഡ് CNG കിറ്റും നിർമ്മാതാക്കൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. CNG മോഡിലിലെ പവർ ടോർക്ക് ഔട്ട്‌പുട്ട് 2024 സ്വിഫ്റ്റിൽ യഥാക്രമം 69 PS ആയും 102 Nm ആയും കുറയുന്നു, അതേസമയം കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് നൽകുന്നു.

പുതിയ ഫീച്ചറുകളും പുതുക്കിയ ഇൻ്റീരിയറുകളും: പുതിയ ഡാഷ്‌ബോർഡ് ലേയൗട്ടും സിൽവർ ആക്‌സൻ്റുകളുമായി വരുന്ന ഒരു ബ്ലാക്ക് തീമും ഉൾക്കൊള്ളുന്ന അപ്‌ഡേറ്റ് ചെയ്‌ത ക്യാബിനോടെയാണ് പുതിയ തലമുറ സ്വിഫ്റ്റ് കമ്പനി അവതരിപ്പിച്ചത്. 2024 ഡിസയറിനും ഇതിന് സമാനമായ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Maruti Dzire

എന്നിരുന്നാലും അതിൻ്റെ ഹാച്ച്ബാക്ക് സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കാൻ ഒരു ഡ്യുവൽ -ടോൺ ക്യാബിൻ തീം ഫീച്ചർ ചെയ്തേക്കാൻ സാധ്യതയുണ്ട്. കൂടാതെ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ എന്നിവ 2024 സ്വിഫ്റ്റിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റ്: ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്ന സ്വിഫ്റ്റിൽ നിന്ന് 2024 ഡിസയർ സേഫ്റ്റി ഫീച്ചറുകൾ കടമെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, മറ്റ് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയുമായി വരുന്നു. ഉയർന്ന വേരിയൻ്റുകളിൽ റിയർവ്യൂ ക്യാമറയും നിർമ്മാതാക്കൾ സജ്ജീകരിക്കും.

Maruti Dzire

വിലയും പ്രതീക്ഷിക്കുന്ന ലോഞ്ചും: 2024 മാരുതി ഡിസയർ 7.0 ലക്ഷം രൂപ എക്സ്-ഷോറൂം വില മുതലാണ് ആരംഭിക്കുന്നത്. മാരുതി വാഹനത്തിൻ്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ ഇത് പുറത്തിറക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ, ഇത് ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയുമായി മത്സരം പുതുക്കും. ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണിത്.

More from DriveSpark

Article Published On: Wednesday, October 2, 2024, 11:00 [IST]
English summary
Major features new dzire might get from 2024 swift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X