ഇക്കാര്യത്തിൽ ഹോണ്ട മുൻപന്തിയിൽ; ഡിസയറിനെ തൂക്കും അമേസിന്റെ അമേസിംഗ് ഫീച്ചറുകൾ

ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട പുതിയ തലമുറ അമേസ് കോംപാക്ട് സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക വിപണിയിൽ പ്രധാനമായി അടുത്തിടെ അപ്പ്ഡേറ്റുകളോടൊപ്പം എത്തിയ നാലാം തലമുറ മാരുതി ഡിസയറിനെതിരെയാണ് ഹോണ്ട അമേസിന്റെ പോരാട്ടം എന്നത് ശ്രദ്ധേയമാണ്. ഇരു മോഡലുകൾക്കും തങ്ങളുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് എന്നത് വാസ്തവമാണ്. എന്നിരുന്നാലും മാർക്കറ്റിൽ മികച്ചതാണ് ഉപഭോക്താക്കൾ തേടുന്നത്. വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ ഡിസയറിനേക്കാൾ അമേസിന് മേൽക്കൈ ലഭിക്കുന്ന മേഖലകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

ഒരു സ്മൂത്ത് എഞ്ചിൻ: തങ്ങൾ വാഗ്ദാനം ചെയ്യുന്ന പവർട്രെയിനിൻ്റെ കാര്യത്തിൽ ഹോണ്ടയ്ക്ക് വൻ മുൻതൂക്കമുണ്ട് എന്ന് നിസംശയം പറയാം. സെക്കന്റ് ജെൻ 1.2 ലിറ്റർ iVTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പുതിയ അമേസിൽ കമ്പനി മാറ്റമില്ലാതെ നിലനിർത്തുന്നു, ഇത് 90 bhp പവറും 110 Nm ടോർക്കും സൃഷ്ടിക്കുന്നു. ഇത് ഒരു നാല് സിലിണ്ടർ യൂണിറ്റ് ആണ് കൂടാതെ മികച്ച റിഫൈൻമെന്റും വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത്, പുതിയ ഡിസയറിന്റെ ഹുഡിന് അടിയിൽ വരുന്നത് മാരുതി സുസുക്കിയുടെ പുതിയ Z -സീരീസ് എഞ്ചിനാണ്. 80 bhp പവറും 112 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ത്രീ സിലിണ്ടർ എഞ്ചിനാണിത്. അമേസിനേക്കാൾ 10 bhp പവർ ഔട്ട്പുട്ട് കുറവാണെങ്കിലും 2.0 Nm അധിക ടോർക്ക് മാരുതി വാഗ്ദാനം ചെയ്യുന്നു. Z12E ഒരു ത്രീ -പോട്ട് യൂണിറ്റ് ആയതിനാൽ റിഫൈൻമെന്റ് അല്പം കുറവുണ്ട്. ഇത് i-VTEC പോലെ സ്മൂത്ത് & നിശബ്ദമല്ല.

മികച്ച ഗിയർബോക്സ്: ഡിസയറിന് AMT യൂണിറ്റ് ലഭിക്കുമ്പോൾ CVT ഗിയർബോക്സുമായിട്ടാണ് അമേസ് എത്തുന്നത്. ഡിസയറിൻ്റെ AMT ട്രാൻസ്മിഷൻ വളരെ നല്ലതാണ്, എന്നിരുന്നാലും, ഹോണ്ട CVT ഡ്രൈവ് ചെയ്യാൻ അല്പം കൂടെ മികച്ചതായി തോന്നുന്നു. CVT -ക്ക് അല്പം വിങ്ങൽ ഉണ്ടായിരുന്നിട്ടും, AMT -യെക്കാൾ വളരെ സുഗമവും സംയോജിതവുമാണിത്. എന്നിരുന്നാലും, റിയൽ വേൾഡ് സാഹചര്യങ്ങളിൽ AMT മികച്ച മൈലേജ് നൽകുന്നു എന്നതാണ് മറുവശം.

ADAS സിസ്റ്റം: സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറായി അടയാളപ്പെടുത്താവുന്നതാണ് അമേസിൽ വരുന്ന ലെവൽ 2 ADAS- അല്ലെങ്കിൽ 'ഹോണ്ട സെൻസിംഗ്'. ഇന്ത്യൻ വിപണിയിൽ ഇന്ന് ഏറെ ഡിമാന്റുള്ള ഫീച്ചറുമായി ഇത് വരുന്നു. ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറായി അമേസ് മാറി എന്നത് ഹോണ്ടയ്ക്ക് ഒരു നേട്ടം തന്നെയാണ്.

എന്നാൽ മറുപുറത്ത്, പുതിയ തലമുറ മാരുതി ഡിസയറിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ (ADAS) ലഭിക്കുന്നില്ല. എന്നിരുന്നാലും, ഡിസയർ 5 -സ്റ്റാർ ഗ്ലോബൽ NCAP സേഫ്റ്റി റേറ്റിംഗ് നേടി എന്നത് ശ്രദ്ധേയമാണ്. അമേസിൻ്റെ ക്രാഷ് ടെസ്റ്റ് ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല.

10 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറൻ്റി: വാഹനത്തിന് ദീർഘകാല വാറന്റി എന്നത് ശരിക്കും ഉപഭോക്താക്കൾക്ക് ഒരു ആശ്വാസമാണ്. അതിനാൽ പുതിയ അമേസിന് 10 വർഷത്തെ/ അൺലിമിറ്റഡ് കിലോമീറ്റർ വാറൻ്റി ഹോണ്ട കാർസ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഡിസയറിന് ഇതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ചെറിയ മൂന്ന് വർഷം/ ഒരു ലക്ഷം കിലോമീറ്റർ വാറൻ്റിയാണ് ലഭിക്കുന്നത്.

വലിയ ബൂട്ട് സ്പെയ്സ്: പുതിയ ഡിസയർ ഇനി 'സ്വിഫ്റ്റ് വിത്ത് എ ബൂട്ട്' എന്നതു പോലെ കാണപ്പെടില്ല. ഇവിടെ ടെയിൽ സെക്ഷൻ വാഹനത്തിന്റെ രൂപകല്പനയോട് ഇഴുകി ചേരും തരത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. ഡിസൈൻ 382 ലിറ്റർ ബൂട്ട് സ്പേസുമായിട്ടാണ് വരുന്നത്. അതേസമയം മൂന്നാം തലമുറ അമേസിന് 420 ലിറ്റർ ബൂട്ട് കപ്പാസിറ്റിയാണ് ലഭിക്കുന്നത്. ഡിസയറിനേക്കാൾ 38 ലിറ്ററോളം കൂടുതലാണിത്.

ഒരു ടാക്സി ട്രിം ഇല്ല: അവസാനമായി, ഫ്ലീറ്റ്/ ടാക്സി സെഗ്‌മെൻ്റിലേക്ക് എത്തുന്ന ഒരു കാറല്ല അമേസ്. ഈ മോഡൽ ഒരിക്കലും ഒരു ക്യാബ് എന്ന നിലയിൽ ജനപ്രിയമായിരുന്നില്ല, കൂടാതെ 'ഇത് എല്ലാത്തിനുമുപരി ഒരു ടാക്സി' ഇമേജിൽ നിന്ന് വളരെ വ്യക്തമാണ്. മറുവശത്ത്, ഒരു ക്യാബ് എന്ന നിലയിൽ ഡിസയർ വളരെ ജനപ്രിയമാണ്.

ഫ്ലീറ്റ് സെഗ്‌മെൻ്റിൽ പുതിയ തലമുറയെ ലഭിക്കില്ലെന്ന് MSIL പറയുമ്പോഴും, നിങ്ങൾക്കും എനിക്കും അറിയാം, അധികം താമസിയാതെ തന്നെ ക്യാബുകളായി ഇത് എത്തും എന്ന്. എന്നാൽ മറുവശത്ത് അമേസ് വാങ്ങുന്നവർക്ക് തങ്ങളുടെ പർച്ചേസിൻ്റെ ഐഡൻ്റിറ്റിയെക്കുറിച്ച് ആത്മവിശ്വാസം പുലർത്താം. എല്ലാവരുടേയും മനസ്ഥിതിയല്ല ഞങ്ങൾ ഇവിടെ പറയുന്നത്.

More from DriveSpark

Article Published On: Thursday, December 5, 2024, 14:22 [IST]
English summary
Major features new honda amaze boasts over 2024 maruti dzire
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X