'ആയിരം കോഴിക്ക് അര കാട'യൊക്കെ അവിടെ നിക്കട്ടെ; വരാനിരിക്കുന്ന ഈ ടാറ്റ പടയോടു മുട്ടാനാവുമോ മാരുതി ഇവിയ്ക്ക്?

ഹ്യുണ്ടായി, ടാറ്റ എന്നിവയിൽ നിന്നുള്ള രണ്ട് പ്രധാന ന്യൂ ലോഞ്ചുകളും മറ്റ് രണ്ട് പ്രകമുഖ ബ്രാൻഡുകളിൽ നിന്നുള്ള മോഡൽ ഇയർ അപ്‌ഡേറ്റുകളും 2024 -ന്റെ ആദ്യ ആഴ്കളെ സംഭവബഹുലമാക്കി എന്ന് നിസംശയം പറയാം. കൂടാതെ, മോഡലുകൾക്ക് വില വർധനവ്, കൂടാതെ എക്സ്ട്ര ട്രാൻസ്മിഷൻ ഓപ്ഷൻ പോലുള്ള അപ്പഡേറ്റുകൾ അങ്ങനെ ഈ കഴിഞ്ഞ ആഴ്‌ചയിലെ എല്ലാ പ്രധാന ഓട്ടോമോട്ടീവ് ഹൈലൈറ്റുകളും നമുക്ക് ഒന്നു നോക്കാം.

2024 ക്രെറ്റ പുറത്തിറക്കി ഹ്യുണ്ടായി: 2024 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലകൾ ഹ്യുണ്ടായി ഒടുവിൽ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ ചേർത്തുകൊണ്ട് വാഹനത്തിന് അകത്തും പുറത്തും പുതിയ രൂപഭാവം ലഭിക്കുന്നു. 11.0 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വാഹനത്തിന്റെ ടോപ്പ് സ്പെക്ക് പതിപ്പിന് 20.15 ലക്ഷം വരെ വില ഉയരുന്നു.

2024 ഇന്ത്യൻ കാർ വിപണിയിലെ പ്രധാന അപ്പ്ഡേറ്റുകൾ

പഞ്ച് ഇവി വിൽപ്പനയ്‌ക്കെത്തിച്ച് ടാറ്റ: ടാറ്റ.ഇവി എന്ന പുത്തൻ കമ്പനി ഇലക്ട്രിക് ലൈനപ്പിലേക്കുള്ള ടാറ്റയുടെ ഏറ്റവും പുതിയ മോഡലാണ് പഞ്ച് ഇവി, ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് വേരിയന്റായി മാത്രമല്ല, കൂടുതൽ ഫീച്ചർ ലോഡഡ് ആവർത്തനമായിട്ടാണ് കമ്പനി ഈ മോഡൽ അവതരിപ്പിച്ചത്. പഞ്ച് ഇവിയുടെ വിലകളും സവിശേഷതകളും അതിന്റെ എതിരാളികളുമായി താരതമ്യം ചെയ്യുന്നത്. 10.99 ലക്ഷം മുതൽ 15.49 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് ഒട്ടനവധി കളർ ഓപ്ഷനുകിൽ ലഭ്യമാണ്.

കിയ സെൽറ്റോസ് ഡീസൽ മാനുവൽ തിരികെ എത്തി: 2023 -ൽ തങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിൽ പുറത്തിറക്കിയ കിയ സെൽറ്റോസിന് ആറ് സ്പീഡ് iMT (ക്ലച്ച് പെഡൽ ഇല്ലാതെ മാനുവൽ ട്രാൻസ്മിഷൻ) അല്ലെങ്കിൽ ഡീസൽ എഞ്ചിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നിരുന്നാലും, ഈ കഴിഞ്ഞ ആഴ്ച, ഡീസൽ-iMT ഓപ്ഷനുകളെ അപേക്ഷിച്ച് വിലയിൽ മാറ്റമൊന്നുമില്ലാതെ സെൽറ്റോസ് ഡീസലിനൊപ്പം ശരിയായ മാനുവൽ ട്രാൻസ്മിഷന്റെ ഓപ്ഷൻ കിയ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്.

2024 ഇന്ത്യൻ കാർ വിപണിയിലെ പ്രധാന അപ്പ്ഡേറ്റുകൾ

മഹീന്ദ്ര XUV700 അപ്‌ഡേറ്റുകൾ: മഹീന്ദ്ര തങ്ങളുടെ മുൻനിര എസ്‌യുവി മോഡലായ XUV700 2024 -ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിന് പുതിയ സീറ്റിംഗ് കോൺഫിഗറേഷനും എക്സ്ട്ര സവിശേഷതകളും പുതുക്കിയ വിലയിലേക്കും നയിക്കുന്നു. അനുബന്ധ വാർത്തകളിൽ, മഹീന്ദ്ര ഥാർ, മഹീന്ദ്ര സ്കോർപിയോ N, മഹീന്ദ്ര സ്കോർപിയോ ക്ലാസിക് എന്നിവയുൾപ്പെടെ മഹീന്ദ്ര തങ്ങളുടെ മോഡൽ നിരയിലുടനീളം വിലവർധനവ് നടപ്പാക്കി.

സിട്രൺ C3 എയർക്രോസിന് ഒരു ഓട്ടോമാറ്റിക് മോഡൽ: സിട്രൺ C3 എയർക്രോസ് 2023 സെപ്റ്റംബറിൽ ഒരു സിംഗിൾ പവർട്രെയിൻ ഉപയോഗിച്ച് സമാരംഭിച്ചു. മാനുവൽ ഗിയർബോക്സോടു കൂടിയ ടർബോ -പെട്രോൾ എഞ്ചിൻ മാത്രമായി പവർപ്ലാൻ്റ് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ, C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ഉടൻ വിപണിയിൽ എത്തിക്കാൻ സിട്രൺ ഒരുങ്ങുകയാണ്, ചില ഡീലർഷിപ്പുകൾ ഇതിനുള്ള ഓഫ്‌ലൈൻ ബുക്കിംഗുകളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

2024 ഇന്ത്യൻ കാർ വിപണിയിലെ പ്രധാന അപ്പ്ഡേറ്റുകൾ

ഡിസ്‌കവറി സ്‌പോർട്ടിന് വിലക്കുറവ് പ്രഖ്യാപിച്ച് ലാൻഡ് റോവർ: തങ്ങളുടെ എൻട്രി ലെവൽ എസ്‌യുവി മോഡലായ ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന് അധിക ഫീച്ചറുകൾ ഉൾപ്പെടുത്തി കഴിഞ്ഞ ആഴ്ച MY24 അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിരുന്നു. MY23 മോഡലിനെ അപേക്ഷിച്ച് ലാൻഡ് റോവർ എസ്‌യുവിക്ക് കാര്യമായ വിലക്കുറവ് ഇതോടൊപ്പം ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Sunday, January 21, 2024, 13:00 [IST]
English summary
Major headlines in indian car market during past weeks in 2024 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X