ടെയ്സർ മുതൽ 3XO വരെ പുതുമുഖങ്ങൾ ഏറെ; സെഗ്മെന്റിലെ ഇളമുറക്കാരുടെ പ്രധാന ഹൈലൈറ്റുകൾ ഇവയൊക്കെ
ഇന്ത്യയിൽ കടുത്ത മത്സരം നേരിടുന്ന കാർ സെഗ്‌മെൻ്റ് എന്നത് എസ്‌യുവികളുടേതാണ് എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല. മിഡ് സൈസ് കപ്പാസിറ്റിയുള്ള മോഡലുകൾ കൂടാതെ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയുൾപ്പെടെ സബ് ഫോർ മീറ്റർ ക്രോസ്ഓവറുകളും ഇപ്പോഴും ഹൈ ഡിമാൻഡിലാണ്.
കിയ സോനെറ്റ്, ടൊയോട്ട ടെയ്സർ, വരാനിരിക്കുന്ന മഹീന്ദ്ര 3XO (XUV300 -ന്റെ ഫേസ്‌ലിഫ്റ്റ്) എന്നിവയാണ് ഈ സെഗ്മെന്റിലെ അതുത്തിടെ അരങ്ങേറ്റം കുറിച്ച ഏറ്റവും പുതിയ അഡീഷനുകൾ. ഈ പുത്തൻ ക്രോസ്ഓവറുകളുടെ പൊതുവായ ചില പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നമുക്ക് ഈ ലേഖനത്തിൽ നോക്കാം.

1. സബ് ഫോർ മീറ്റർ എന്ന പ്രയോജനം/ അഡ്വാന്റേജ്: മൂന്ന് കാറുകൾക്കും നാല് മീറ്ററിൽ താഴെയാണ് നീളമുള്ളത്. ഗതാഗതക്കുരുക്കിലും ടൈറ്റ് പാർക്കിംഗ് സ്പെയ്സുകളിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ഇത് അവയെ വളരെ ഒതുക്കമുള്ള വാഹനങ്ങളാക്കി മാറ്റുന്നു. കൂടാതെ സബ് ഫോർ മീറ്റർ സ്ലാബ് കാറുകൾക്ക് മികച്ച നികുതി ഇളവുകൾ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന നേട്ടം.
2. മോഡേൺ ഡിസൈൻ: മഹീന്ദ്ര 3XO -യുടെ അടുത്തിടെ പുറത്തു വന്ന ഏറ്റവും പുതിയ ടീസറുകൾ കാറിനെ വളരെ സ്‌പോർട്ടിയും ആകർഷകവുമാക്കുന്ന പ്രധാന ഡിസൈൻ എലമെന്റുകൾ കാണിക്കുന്നു. ടൊയോട്ട ടെയ്‌സറിലും കിയ സോനെറ്റിലും പല മോഡേൺ എലമെന്റുകൾ ഉപയോഗിച്ചിരിക്കുന്നതായി നമുക്ക് കാണാം.

ഒതുക്കമുള്ള അളവുകൾ, DRL -കൾ, ഹൈ ബോണറ്റ്, ചങ്കിയായ വീൽ ആർച്ചുകൾ, വളരെ സ്‌ട്രൈക്കിംഗ് അലോയി വീലുകൾ, കണക്‌റ്റ്ഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവയാണ് ഇവയുടെ പ്രധാന ഹൈലൈറ്റുകൾ. ഈ കണക്റ്റഡ് ടെയിൽ ലാമ്പുകൾ മിക്ക മോഡേൺ കാറുകളുടെയും ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി മാറിയിരിക്കുന്നു. മിക്ക നിർമ്മാതാക്കളും ഇത് തങ്ങളുടെ സ്റ്റൈലിംഗ് ഘടകങ്ങളിൽ സ്വീകരിക്കുകയും ചെയ്യുന്നു.
3. ഫീച്ചർ പായ്ക്ക്ഡ് ഇൻ്റീരിയറുകൾ: ഈ ക്രോസ്ഓവറുകളുടെ ക്യാബിനിനുള്ളിൽ, വളരെ പെട്ടെന്ന് കണ്ടെത്താവുന്ന യുഎസ്പികളിൽ ഒന്നാണ് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം എന്നത്. കൂടാതെ 360 -ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസറുകൾ, TPMS, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ എന്നിവയും ഉൾപ്പെടുന്നു.

വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഫോക്സ് ലെതർ അപ്പ്ഹോൾസ്റ്ററി തുടങ്ങിയ ഫീച്ചറുകൾ ടെയ്സറിൽ നഷ്‌ടമായെങ്കിലും, ഈ എക്യുപ്മെന്റുകളും ഫീച്ചറുകളും സോനെറ്റിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. വാസ്‌തവത്തിൽ, ഇതോടൊപ്പം ADAS സംവിധാനവും വാഗ്‌ദാനം ചെയ്‌ത് കിയ ഒരു മികച്ച നേട്ടം കൈവരിക്കുന്നു. സ്പൈ ഷോട്ടുകളിൽ നേരത്തെ കണ്ടത് പോലെ വരാനിരിക്കുന്ന മഹീന്ദ്ര 3XO -യ്ക്കും ഈ സേഫ്റ്റി ഫീച്ചർ ലഭിക്കും.
4. ഫെർഫോമെൻസ്: നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകൾക്ക് പുറമെ, സോനെറ്റിനും ടെയ്സറിനും 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ഒരു കുഞ്ഞൻ മോട്ടോറിൽ നിന്ന് പെപ്പി പെർഫോമൻസ് ഇത് പായ്ക്ക് ചെയ്യുന്നു. വരാനിരിക്കുന്ന 3XO -യ്ക്ക് ഒരു ടർബോ പെട്രോൾ മോട്ടോർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു, അത് വളരെ ആവേശകരമായ പെർഫോമെൻസ് നൽകുന്നു. കൂടാതെ, ഈ ചെറിയ എഞ്ചിനുകൾ മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്നു.

5. മത്സരാധിഷ്ഠിത വില നിർണ്ണയം: സബ് ഫോർ മീറ്റർ നീളം അല്പം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും കാറിൻ്റെ സ്റ്റിക്കർ വില കുറയ്ക്കുന്നതിനും സഹായിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സറിൻ്റെ വില ആരംഭിക്കുന്നത് 7.73 ലക്ഷം രൂപ മുതലാണ്. കിയ സോനെറ്റിന്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയുമാണ്.
അടുത്തതായി വരാനിരിക്കുന്ന മഹീന്ദ്ര 3XO -യും ഒരു കോംപറ്റീറ്റീവ് വിലയിൽ കമ്പനി പുറത്തിറക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് താഴ്ന്നതും ഉയർന്നതുമായ സെഗ്‌മെൻ്റുകളിൽ നിന്ന് ഉപഭോക്താക്കളെ ആകർഷിക്കുന്നത് തുടരും. വരാനിരിക്കുന്ന ഈ മോഡലിന്റെ വില നിർണ്ണയം വാഹനത്തിന്റെ മുമ്പോട്ടുള്ള ലൈഫിന്റെ കാര്യത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കും.


Click it and Unblock the Notifications








