ബ്രെസയുടെ മാർക്കറ്റ് പൂട്ടാൻ നെക്സോൺ CNG; ടാറ്റ മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ ഇവയൊക്കെ

ഈ മാസമാദ്യം, ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024 -ൽ ടാറ്റ മോട്ടോർസ് തങ്ങളുടെ CNG പവർഡ് നെക്‌സോണിൻ്റെ പ്രൊഡക്ഷൻ റെഡി പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. വരും മാസങ്ങളിൽ ബ്രാൻഡ് മോഡലിൻ്റെ ഈ പുത്തൻ മോഡൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ കാറിൻ്റെ പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നോക്കാം.

പവർട്രെയിൻ: CNG ടാങ്ക് ഓഫറിനൊപ്പം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും ടാറ്റ നെക്‌സോണിന്റെ ഈ പതിപ്പിന് കരുത്തേകുന്നത്. രാജ്യത്ത് വിൽക്കുന്ന ആദ്യത്തെ ടർബോ പെട്രോൾ CNG മോഡലായി വരാൻ ഒരുങ്ങുന്ന ഈ മോഡൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലും AMT യൂണിറ്റിലും ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ നെക്സോൺ CNG -യുടെ പ്രധാന ഹൈലൈറ്റുകൾ

പെട്രോൾ മോഡിൽ, 118 bhp മാക്സ് പവറും 170 Nm പീക്ക് torque ഉം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. CNG മോഡിലെ പവർ ഔട്ട്പുട്ട് കാർ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പെർഫോമെൻസിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവും എന്ന് നിസംശയം പറയാം.

എക്സ്റ്റീരിയർ: പുറത്ത്, നെക്‌സോൺ CNG അതിൻ്റെ പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന സഹോദരങ്ങൾക്ക് സമാനമായിരിക്കും. ബൂട്ട് ലിഡിൽ ഒരു പുതിയ iCNG ബാഡ്‌ജിംഗിന് പുറമെ, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും വരുന്നു. അതോടൊപ്പം 16 ഇഞ്ച് അലോയി വീലുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ എന്നിവ പ്രശംസനീയമാണ്. മോഡൽ, വിപണിയിൽ എത്തി കഴിഞ്ഞാൽ, മാരുതി ബ്രെസ CNG പോലുള്ളവയ്ക്ക് കടുത്ത മത്സരമാവും.

ടാറ്റ നെക്സോൺ CNG -യുടെ പ്രധാന ഹൈലൈറ്റുകൾ

ഇൻ്റീരിയർ: നെക്‌സോൺ CNG -യുടെ ഇൻ്റീരിയറുകൾ കമ്പനി ഇതുവരെ വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും എല്ലാ ഫീച്ചറുകളും കംഫർട്ടുകളും സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് സമാനമായി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ട്വിൻ സിലിണ്ടർ സൗകര്യം, സിംഗിൾ അഡ്വാൻസ്‌ഡ് ECU, ഫ്യുവലുകൾക്കിടയിൽ ഓട്ടോ-സ്വിച്ച്, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, അടിവശത്ത് സ്പെയർ വീൽ, വേഗത്തിലുള്ള ഫ്യുവൽ ഫില്ലിംഗ് എന്നിവ CNG പതിപ്പിൻ്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.

നിലവിൽ മാരുതി സുസുക്കിയുടെ കുത്തക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന CNG സെഗ്മെന്റിൽ ടാറ്റയുടെ ഒരു തുറുപ്പു ചീട്ടായി മാറും നെക്സോൺ CNG എന്ന കാര്യത്തിൽ സംശയമില്ല. ടിയാഗോ i-CNG, ടിഗോർ i-CNG, പഞ്ച് i-CNG, ആൾട്രോസ് i-CNG എന്നിവയ്ക്ക് ശേഷം ബ്രാൻഡിൽ നിന്നുള്ള അഞ്ചാമത്തെ CNG മോഡലാണിത്.

ടാറ്റ നെക്സോൺ CNG -യുടെ പ്രധാന ഹൈലൈറ്റുകൾ

ടാറ്റയുടെ മറ്റ് CNG മോഡലുകളിൽ വരുന്ന പോലെ 30 കിലോഗ്രാം കപ്പാസിറ്റി വീതമുള്ള ട്വിൻ സിലണ്ടർ ടെക്നോളജി നെക്സോണിലും കമ്നി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പൊതുവെ CNG മോഡലുകൾ നേരിട്ടിരുന്ന ബൂട്ട് സ്പെയ്സ് പ്രശ്നത്തിന് ഒരു മികച്ച പരിഹാരമാണ്. അതിനാൽ തന്നെ നിലവിൽ ടാറ്റയുടെ CNG കാറുകൾക്ക് മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ഒരു മേൽക്കൈ ലഭിക്കുന്നുണ്ട്.

കൂടാതെ ഇന്ത്യൻ വിപണിയിൽ ആദ്യമായി CNG മോഡലുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ടാറ്റ മറ്റൊരു ഐതിഹാസിക മുന്നേറ്റവും നടത്തിയിരിക്കുകയാണ്. 7.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ടിയാഗോ CNG AMT -യും 8.85 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ടിഗോർ CNG AMT -ഉം ടാറ്റ മോട്ടോർസ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇതും ടാറ്റ CNG മോഡലുകൾക്ക് വിപണിയിൽ മികച്ച ബൂസ്റ്റ് നൽകും.

More from DriveSpark

Article Published On: Saturday, February 10, 2024, 11:37 [IST]
English summary
Major highlights of tata nexon cng version
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X