ചേഞ്ച് വേണമത്രേ! അപ്പ്ഡേറ്റുകളോടെ എത്തുന്ന 2025 ഹോണ്ട സിറ്റിയുടെ പ്രധാന ഹൈലൈറ്റുകൾ ഇവയൊക്കെ

എക്കാലത്തും ഇന്ത്യയിൽ ഹോണ്ടയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് സിറ്റി എന്നത്, 1998 -ൽ ആദ്യമായി രാജ്യത്ത് എത്തിയത് മുതൽ ദാ ഇന്നു വരെ ജാപ്പനീസ് ബ്രാൻഡിന്റെ നെടും തൂൺ തന്നെയാണ് സിറ്റി സെഡാൻ നിര എന്ന് നിസംശം പറയാം. നിലവിലുള്ള മോഡലിന് ഇപ്പോൾ മറ്റൊരു അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിൽ എത്തുന്നതിനു മുമ്പ് ബ്രസീലിയൻ വിപണിയിൽ പുതുക്കിയ സിറ്റിയെ ഹോണ്ട അടുത്തിടെ ഇതിനോടകം വെളിപ്പെടുത്തിയിരിക്കുകയാണ്, താമസിയാതെ തന്നെ ഇത് വിൽപ്പനയ്‌ക്ക് എത്തും.

2025 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൽ ചെറിയ ഡിസൈൻ മാറ്റങ്ങളും അപ്‌ഡേറ്റ് ചെയ്‌ത സവിശേഷതകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ, ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അടുത്ത വർഷം എത്തും എന്ന് പ്രതീക്ഷിക്കുന്നു. ഈ ലേഖനത്തിൽ, 2025 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

2025

1. പുതുക്കിയ ഡിസൈൻ: ഇവിടെ ഡിസൈനിലെ മാറ്റങ്ങൾ അത്ര പ്രാധാന്യമർഹിക്കുന്നില്ല, എങ്കിലും സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മുമ്പത്തേക്കാൾ സ്‌പോർട്ടിയായി കാണപ്പെടുന്നു എന്ന് പറയാതിരിക്കാൻ വയ്യ. അപ്‌ഡേറ്റ് ചെയ്ത 2025 മോഡലിന് ഒരു പുതിയ ഗ്രില്ല് ലഭിക്കുന്നതായി കാണാം, കൂടാതെ ക്രോം എലമെന്റ് വരുന്ന ഭാഗം വളരെ സൂക്ഷ്മമായി പുനർനിർമ്മിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെടും. പിൻഭാഗത്തേക്ക്, സെഡാന് ക്ലീൻ & ഫ്രഷ് ഫീൽ നൽകുന്നതിനായി ബമ്പർ പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. അതോടൊപ്പം വാഹനത്തിന് 25 mm നീളം വർധിച്ചു.

2. ഇൻ്റീരിയറുകൾ: ബ്രസീലിൽ വിൽപ്പനയ്ക്ക് എത്തുന്ന ഹോണ്ട സിറ്റിയിൽ ഇന്ത്യ -സ്പെക് മോഡലിൽ നമുക്ക് ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ വൈറ്റ് & ബ്ലാക്ക് കാബിൻ തീമാണ് നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. 2025 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പവും, ബ്രസീലിയൻ -സ്പെക്ക് മോഡലിൻ്റെ ഇൻ്റീരിയറുകൾ അതേപടി തുടരുന്നു എന്നത് ശ്രദ്ധേയമാണ്, എന്നിരുന്നാലും, അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ ഈ ഫേസ്‌ലിഫ്റ്റ് മോഡൽ എത്തുമ്പോൾ ഇൻ്റീരിയറിൽ ചില മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

2025

3. ഫീച്ചർ അപ്പ്ഡേഷനുകൾ: 2025 ഫെയ്‌സ്‌ലിഫ്റ്റ് മൂലമുള്ള അപ്‌ഡേറ്റിൻ്റെ ഭാഗമായി ബ്രസീലിയൻ -സ്പെക്ക് സിറ്റിക്ക് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB) നിർമ്മാതാക്കൾ നൽകുന്നു. ഇത് കൂടാതെ, നാല് ഡിസ്ക് ബ്രേക്കുകളും ഇപ്പോൾ സിറ്റി സെഡാന്റെ മോഡൽ നിരയിലുടനീളം സ്റ്റാൻഡേർഡ് ആയി വരുന്നു.

കമ്പനി വ്യക്തമാക്കിയ വെളിപ്പെടുത്തലുകളും വിശദാംശങ്ങളും അനുസരിച്ച്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിന് അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്സും മെച്ചപ്പെട്ട കസ്റ്റമർ ഇൻ്റർഫേസും റെസല്യൂഷനും ഒപ്പം മികച്ച ക്വാളിറ്റിയുള്ള റിയർ ക്യാമറയും ലഭിക്കുന്നു. ഈ അപ്‌ഡേറ്റുകൾ ഇന്ത്യ -സ്പെക് 2025 സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പാക്കേജിൻ്റെയും ഭാഗമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2025

4. പവർട്രെയിൻ: CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി കണക്ട് ചെയ്ത നമുക്ക് സുപരിചിതമായ 1.5 -ലിറ്റർ ഫോർ സിലിണ്ടർ ഫ്ലെക്‌സ്-ഫ്യുവൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് ബ്രസീലിയൻ സ്പെക്ക് ഹോണ്ട സിറ്റി വരുന്നത്. ഗ്യാസോലിൻ, എഥനോൾ ഫ്യുവൽ ഓപ്ഷനുകൾക്ക് 126 bhp ആണ് മാക്സ് പവർ ഔട്ട്പുട്ട്. ഗ്യാസോലിൻ പതിപ്പിൻ്റെ ടോർക്ക് ഔട്ട്പുട്ട് 152 Nm ആണ്, അതേസമയം എഥനോൾ 155 Nm ടോർക്ക് പുറപ്പെടുവിക്കുന്നു.

ഇന്ത്യയിൽ, 121 bhp പരമാവധി കരുത്തും 145 Nm പീക്ക് ടോർക്കും നൽകുന്ന 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ 2025 അപ്പ്ഡേറ്റുമായി എത്തുന്ന സിറ്റിയിൽ തുടരും. ഇത് ആറ് -സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇണചേരും. സ്ട്രോംഗ് ഹൈബ്രിഡ് ഹോണ്ട സിറ്റി e:HEV -യും 2025 അപ്‌ഡേറ്റിനൊപ്പം ഇന്ത്യൻ വിപണിയിൽ തുടരും.

5. ഇന്ത്യ ലോഞ്ച്, പ്രതീക്ഷിക്കുന്ന വില & എതിരാളികൾ: അടുത്ത വർഷം ഹോണ്ട കാർസ് ഇന്ത്യ സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും. ഈ ചെറിയ അപ്‌ഡേറ്റുകൾക്കൊപ്പം, പുതുക്കിയ സിറ്റിക്ക് നിലവിലെ മോഡലിനേക്കാൾ ചെറിയ വിലവർധനവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, 2025 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ എന്നിവയ്‌ക്ക് എതിരെ മത്സരിക്കുന്നത് തുടരും.

More from DriveSpark

Article Published On: Saturday, November 9, 2024, 8:30 [IST]
English summary
Major highlights of upcoming 2025 honda city explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X