കിടിലൻ ലുക്കും പുത്തൻ എഞ്ചിനും മാസ് ഫീച്ചറുകളും; മുഖം മിനുക്കി എത്തുന്ന ക്രെറ്റയിൽ പ്രതീക്ഷിക്കാം ഈ മാറ്റങ്ങൾ

ഹ്യുണ്ടായി ക്രെറ്റ രാജ്യത്തെ ഏറ്റവും ജനപ്രിയമായ മിഡ് സൈസ് എസ്‌യുവിയാണ്, മാത്രമല്ല ഈ വിഭാഗത്തിൽ വളരെക്കാലമായി ആധിപത്യം പുലർത്തുകയും ചെയ്യുന്ന ഒരു മോഡലാണിത്, എന്നാൽ എസ്‌യുവി നിലവിൽ അല്പം കാലഹരണപ്പെട്ടതാണ്, അതിനാൽ തന്നെ അനുദിനം ഉയർന്നു വരുന്ന കോംപറ്റീഷനോട് പിടിച്ചുനിൽക്കാൻ എടുത്തു പറയതക്ക പ്രത്യേക മികവുകളൊന്നും നിലവിൽ ക്രെറ്റയ്ക്കില്ല.

വളരെ കോംപറ്റീറ്റീവായി ഈ സെഗ്മെന്റിലെ മത്സരത്തിലേക്ക് തിരിച്ചുവരാൻ, ഹ്യുണ്ടായി ഈ വർഷം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റയെ അവതരിപ്പിക്കുകയാണ്. വാഹന ജനുവരി 16 -ന് ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യും. പുതുക്കിയ ഹ്യുണ്ടായി എസ്‌യുവിയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

മുഖം മിനുക്കി എത്തുന്ന ക്രെറ്റയിൽ പ്രതീക്ഷിക്കാം ഈ മാറ്റങ്ങൾ

പുതിയ ഡിസൈൻ: ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇതിനകം തന്നെ ചില ആഗോള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്, എന്നാൽ ഇന്ത്യ സ്പെക്ക് ഫെയ്‌സ്‌ലിഫ്റ്റിന് പൂർണ്ണമായും പുതിയ ഡിസൈൻ ലഭിക്കുമെന്ന് ഹ്യുണ്ടായി ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട സ്പൈ ഷോട്ടുകളുടെ അടിസ്ഥാനത്തിൽ, പുതുക്കിയ എസ്‌യുവിക്ക് നീളമേറിയതും കൂടുതൽ ചതുരാകൃതിയിലുള്ളതുമായ എൽഇഡി ഹെഡ്‌ലൈറ്റുകളും DRL-കളും ലഭിക്കും എന്ന് മനസിലാക്കാം.

ഇതിന് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും മാറ്റങ്ങൾ വരുത്തിയ ഫ്രണ്ട്, റിയർ ബമ്പറുകളും ലഭിക്കും. വാഹനത്തിന്റെ സൈഡ് പ്രൊഫൈലിൽ, അലോയി വീലുകളുടെ ഒരു പുതിയ രൂപകൽപ്പനയ്ക്ക് പുറമെ വലിയ മാറ്റങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, കൂടാതെ പിൻഭാഗത്ത് സ്പ്ലിറ്റ് & കണക്റ്റഡ് LED ടെയിൽ ലൈറ്റുകളും സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം.

മുഖം മിനുക്കി എത്തുന്ന ക്രെറ്റയിൽ പ്രതീക്ഷിക്കാം ഈ മാറ്റങ്ങൾ

പുതുക്കിയ ക്രെറ്റയുടെ അകത്തളത്തെക്കുറിച്ചും ക്യാബിനെ കുറിച്ചുമുള്ള വിശദാംശങ്ങൾ കുറവാണ്. എന്നിരുന്നാലും ഹ്യുണ്ടായി ഡാഷ്‌ബോർഡ് കൂടുതൽ സോഫ്റ്റ് ടച്ച്, ലെതറെറ്റ് ഘടകങ്ങൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എസ്‌യുവിക്ക് അതിന്റെ പ്രത്യേക പതിപ്പുകൾക്കുള്ള വ്യത്യസ്ത ഓപ്ഷനുകൾ ഉൾപ്പെടെ അപ്‌ഹോൾസ്റ്ററിക്ക് പുതിയ ഡിസൈനുകൾ ലഭിക്കും.

ഫീച്ചർ അഡീഷനുകൾ: അപ്‌ഡേറ്റ് ചെയ്‌ത ക്രെറ്റയ്ക്ക് പുതിയ സെൽറ്റോസ്, വെർണ എന്നിവയിൽ നിന്നുമുള്ള ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ (ടച്ച്‌സ്‌ക്രീനും ഡ്രൈവർ ഡിസ്‌പ്ലേയും), ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് & വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇൻഫോടെയിൻമെന്റിനും എസിക്കുമായി സ്വിച്ച് ചെയ്യാവുന്ന കൺട്രോളുകൾ എന്നിവ പോലുള്ള ചില സവിശേഷതകൾ കടമെടുത്തേക്കാം.

മുഖം മിനുക്കി എത്തുന്ന ക്രെറ്റയിൽ പ്രതീക്ഷിക്കാം ഈ മാറ്റങ്ങൾ

നിലവിലെ പതിപ്പിൽ നിന്ന് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ് എന്നീ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരും എന്ന് പ്രതീക്ഷിക്കുന്നു. പുത്തൻ ഫീച്ചറുകളുടെ വരവ് ക്രെറ്റയെ ഒന്നു ഉഷാറാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മെച്ചപ്പെട്ട സേഫ്റ്റി: ഈ വർഷം ആദ്യം, ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കി ഹ്യുണ്ടായി തങ്ങളുടെ ലൈനപ്പിലുടനീളം സുരക്ഷാ ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്തു. പുതിയ ക്രെറ്റയും ഇതിനൊപ്പം വരുമെങ്കിലും, അതിന്റെ സേഫ്റ്റിയുടെ കാര്യത്തിൽ വലിയ മെച്ചപ്പെടുത്തൽ എന്നത് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ) -ന്റെ വരവാണ്.

ലെവൽ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ സെൽറ്റോസിലും വെർണയിലും വാഗ്ദാനം ചെയ്യുന്ന ലെവൽ 2 ADAS ഫീച്ചറുകൾ മിഡ് സൈസ് എസ്‌യുവിയുടെ പുതിയ പതിപ്പിന് ലഭിക്കും.

ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിംഗ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ ഇതിന്റെ ബാക്കി സുരക്ഷാ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടും. 360 -ഡിഗ്രി ക്യാമറയും ഹ്യുണ്ടായിക്ക് ഇതോടൊപ്പം ചേർക്കാനാകും.

മുഖം മിനുക്കി എത്തുന്ന ക്രെറ്റയിൽ പ്രതീക്ഷിക്കാം ഈ മാറ്റങ്ങൾ

ടർബോ പെട്രോൾ എഞ്ചിൻ: 115 PS പവർ144 Nm torque എന്നിവ സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും, 116 PS കരുത്തും, 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് നിലവിലെ ഹ്യുണ്ടായി ക്രെറ്റയിലുള്ളത്. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കും. ഓട്ടോമാറ്റിക് ഓപ്ഷനുകൾക്കായി, പെട്രോളിന് CVT ഗിയർബോക്സും ഡീസലിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുന്നു.

എന്നിരുന്നാലും, മുമ്പ് നിർത്തലാക്കിയ ടർബോ പെട്രോൾ എഞ്ചിന് പകരമായി, പുതുക്കിയ 2024 ക്രെറ്റയുടെ പവർട്രെയിൻ ലിസ്റ്റിലേക്ക് പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് നിർമ്മാതാക്കൾ ചേർത്തേക്കും. 160 PS മാക്സ് പവറും 253 Nm പീക്ക് torque -മാണ് ഇത് സൃഷ്ടിക്കുന്നത്. ഈ എഞ്ചിൻ പുതിയ സെൽറ്റോസിലും വെർണയിലും കാണാം, കൂടാതെ ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് DCT എന്നിവയ്ക്കൊപ്പം ഇത് വാഗ്ദാനം ചെയ്യാം.

വില: മുഖം മിനുക്കിയ ഹ്യുണ്ടായി ക്രെറ്റയുടെ എക്സ്-ഷോറൂം വില 10.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ വിലകൾ ആമുഖമായിരിക്കും, കുറച്ച് സമയത്തിനുള്ളിൽ ഇവ വർധിച്ചേക്കാം. പുതിയ മാറ്റങ്ങളും ഫീച്ചർ അഡീഷനുകളുമായി അപ്‌ഡേറ്റ് ചെയ്ത ക്രെറ്റ ഇന്ത്യയിൽ കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്ക് എതിരാളിയായി തന്നെ തുടരും.

Article Published On: Wednesday, January 3, 2024, 14:23 [IST]
English summary
Major updates to be seen in 2024 hyundai creta facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X