2024 മാരുതി സ്വിഫ്റ്റ് VXi; സാധാരണക്കാരന്റെ സ്വപ്ന വേരിയന്റിൽ വരുന്നത് ഇവയെല്ലാം
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പുതിയ നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. വരാനിരിക്കുന്ന പുതിയ സ്വിഫ്റ്റിന്റെ ടോപ്പ് സ്പെക്ക് ZXi വേരിയന്റിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നിരുന്നാലും, സാധാരണക്കാരായ നമ്മിൽ പലർക്കും അറിയാൻ ആഗ്രഹം വാഹനത്തിന്റെ മിഡ് വേരിയന്റിൽ എന്തെല്ലാം കിട്ടും എന്നായിരിക്കും.
അങ്ങനെ മിഡ് സ്പെക്ക് VXi വേരിയന്റിറെ ഒരു വോക്ക്എറൗണ്ട് വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തവണ, സ്വിഫ്റ്റിന്റെ ഏറ്റവും ജനപ്രിയമായ വേരിയന്റ് ടൺ കണക്കിന് സവിശേഷതകളാൽ ലോഡ് ചെയ്യപ്പെടും. ഓട്ടോ അഡിക്റ്റ്സ് എന്ന യൂട്യൂബ് ചാനലിലാണ് പുതിയ 2024 സ്വിഫ്റ്റ് VXi -യുടെ ഈ വോക്ക്എറൗണ്ട് വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്നത് .

എല്ലാ വശങ്ങളിലും നിന്ന് പുതിയ സ്വിഫ്റ്റ് VXi -യുടെ കുറച്ച് ബ്യൂട്ടി ഷോട്ടുകൾ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, ഇതോടൊപ്പം VXi വേരിയന്റിന് പുറമെ പുതിയ VXi ഓപ്ഷണൽ വേരിയന്റും ഉണ്ടാകുമെന്ന് വീഡിയോയിൽ പരാമശിക്കുന്നു. പുതിയ 2024 സ്വിഫ്റ്റ് VXi -യുടെ എക്സ്റ്റീരിയർ ഫീച്ചറുകൾ വോക്ക്‌എറൗണ്ടിൽ കാണിക്കുന്നു.
മുൻവശത്ത്, VXi വേരിയന്റിന് ZXi വേരിയന്റിന്റെ അതേ ഡിസൈൻ ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു. പ്രധാന ഹെഡ്‌ലൈറ്റിനായി ഒരൊറ്റ പ്രൊജക്ടർ യൂണിറ്റ് സജ്ജീകരണം ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, മിക്കവാറും, ഇത് ടോപ്പ് എൻഡ് വേരിയന്റിൽ വരുന്ന എൽഇഡി യൂണിറ്റിനു പകരം ഒരു ഹാലജൻ ലൈറ്റായിരിക്കും.

കൂടാതെ, സ്വിഫ്റ്റ് നാലാം തലമുറ മോഡലിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ 'L' ആകൃതിയിലുള്ള ക്രോം എലമെന്റുമായി സജ്ജീകരിച്ചിരിക്കുന്നു. ടോപ്പ് സ്പെക്ക് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന എൽഇഡി ഡിആർഎല്ലുകൾക്ക് പകമാണിത്. ഇതുകൂടാതെ, ഇൻഡിക്കേറ്ററുകളും ഹാലൊജനായിരിക്കും, കൂടാതെ VXi വേരിയന്റിനൊപ്പം എൽഇഡി ഫോഗ് ലൈറ്റുകളും കമ്പനി ഓഫർ ചെയ്യുന്നില്ല.
ഫ്രണ്ട് ഗ്രില്ല് മാറ്റങ്ങൾ ഒന്നുമില്ലാതെ അതേപടി തുടരുന്നു, ഹൈ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ഒരു പുതിയ ഹണികോമ്പ് പാറ്റേൺ ലഭിക്കുന്നു. പുതുതായി രൂപകല്പന ചെയ്ത ഫ്രണ്ട് ബമ്പറും ബമ്പറിന്റെ താഴത്തെ ഭാഗത്തിന്റെ നടുവിലായി ഒരു ബ്ലാക്ക് സ്കിഡ് പ്ലേറ്റും ടോപ്പ് സ്പെക്ക് വേരിയന്റിന് സമാനമാണ്.

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, പുതിയ സ്വിഫ്റ്റ് VXi -ക്ക് ബ്ലാക്ക് സ്റ്റീൽ റിമ്മുകളാണ് വരുന്നത്. അത് കൂടാതെ, ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന 16 -ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിൽ നിന്ന് വ്യത്യസ്തമായി, VXi വേരിയന്റിൽ വരുന്ന സ്റ്റീൽ വീലുകൾ 14 ഇഞ്ച് ആയിരിക്കും.
കൂടാതെ, മുമ്പ് നാം കണ്ടിട്ടുള്ള VXi മോഡലിൽ നിന്ന് വ്യത്യസ്തമായി, ഈ വേരിയന്റിന് A, B, C പില്ലറുകളും മാറ്റ് ബ്ലാക്ക് ഫിനിഷിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ, ഈ VXi വേരിയന്റിന് ഒരു സെറ്റ് ബോഡി കളർഡ് ഡോർ ഹാൻഡിലുകളും ലഭിക്കുന്നതായി കാണാം.
ORVM -കൾക്കും ബോഡി കളർഡ് പെയിന്റ് ലഭിക്കുന്നു, അതോടൊപ്പം ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും ഇതോടൊപ്പം വരുന്നുണ്ട്. ഇനി റിയർ പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം, ക്രിയർ എൽഇഡി ടെയിൽലൈറ്റുകൾക്കൊപ്പം ഇത് അതേപടി തുടരുന്നു. എന്നിരുന്നാലും, ZXi വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് റിയർ പാർക്കിംഗ് ക്യാമറ നഷ്ടപ്പെടും എന്നത് ശ്രദ്ധേയമാണ്. എന്നാൽ പാർക്കിംഗ് സെൻസറുകൾ ഇതോടൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.
പുറത്തെ വിശേഷങ്ങൾ കഴിഞ്ഞ് പുതിയ മോഡൽ സ്വിഫ്റ്റ് VXi വേരിയന്റിന്റെ ഇന്റീരിയർ വീഡിയോയിൽ കാണിക്കുന്നു. ഈ മോഡൽ ഫാബ്രിക് അപ്ഹോൾസ്റ്ററിയോടു കൂടിയ ഒരു ബ്ലാക്ക് ഇന്റീരിയർ തീമിലാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കാം. മിഡ് സെപ്ക്ക് വേരിയന്റിന് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ലഭിക്കും. ടോപ്പ് സ്പെക്ക് വേരിയന്റിന് 9.0 ഇഞ്ച് സിസ്റ്റം ലഭിക്കുന്നു.
ഈ പുതിയ സ്വിഫ്റ്റ് VXi വേരിയന്റിനെക്കുറിച്ചുള്ള ഒരു രസകരമായ കാര്യം എന്നത് ഇപ്പോൾ, ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ വരുന്ന അതേ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവുമായി ഇത് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഇത് കൂടാതെ, ഇതിന് ഫോർ ഡോർ പവർ വിൻഡോകളും മൊത്തത്തിലുള്ള ഡാഷ്‌ബോർഡിന് സമാനമായ ലേയൗട്ടും ലഭിക്കും.
പുതുക്കിയ 2024 സ്വിഫ്റ്റിന്റെ എഞ്ചിൻ വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ, 1.2 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് Z -സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്. ഈ മോട്ടോർ യൂണിറ്റ് 12V മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തോടെ മറ്റ് അന്താരഷ്ട്ര വിപണികളിൽ വരുന്നത്. മൊത്തം 81 bhp പവറും 112 Nm പീക്ക് torque ഔട്ട്പുട്ടും വാഹനം പുറപ്പെടുവിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സിനൊപ്പം വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








