ഇതിപ്പോ കൺഫ്യൂഷനായല്ലോ! വീണ്ടും പപ്പടമാവാനോ മാരുതിയുടെ പ്ലാൻ? പുത്തൻ ആൾട്ടോ വരുന്നത് 100 കിലോ കുറച്ച്
വീണ്ടും പപ്പടങ്ങൾ പടച്ചു വിടാനാണോ മാരുതിയുടെ പ്ലാൻ എന്നാണ് ഇപ്പോൾ എല്ലാവരും ആശങ്കപ്പെടുന്നത്. നിലവിൽ പുതിയ തലമുറ ഡിസയറിന്റെ ബിൾഡ് ക്വാളിറ്റി ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എന്നിവയെല്ലാം മാരുതിയുടെ ഈ ചീത്തപ്പേര് മാറി വരികയായിരുന്നു. എന്നാൽ മാരുതി സുസുക്കി പുതിയ തലമുറ ആൾട്ടോ 100 കിലോ കൂടി ഭാരം കുറച്ച് വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എന്ന റിപ്പോർട്ടുകൾ, ഇപ്പോൾ ജനങ്ങളിൽ എല്ലാം വീണ്ടും പുതിയ ആശങ്ക ഉളവാക്കുകയാണ്. ഇപ്പോൾ തന്നെ അത്യാവശ്യം ഭാരം കുറഞ്ഞ ആൾട്ടോയ്ക്ക് 100 കിലോ കൂടി കുറച്ചാൽ എങ്ങനെയിരിക്കും എന്നാണ് ജനങ്ങളുടെ ആശങ്ക.
ഇന്ത്യയിലും ഹോം മാർക്കറ്റായ ജപ്പാനിലും, ആൾട്ടോ എന്ന മോഡൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കെയ് (കുഞ്ഞൻ) കാറുകളിൽ ഒന്നാണ്. 2021 - അവതരിപ്പിച്ചതു മുതൽ നിലവിലുള്ള ആൾട്ടോ ഇപ്പേൾ 9-ാം തലമുറയിലാണ്. എന്നാൽ ഇതിന്റെ പിൻഗാമിയായി 2026 -ൽ അരങ്ങേറ്റം കുറിക്കാൻ എത്തുന്ന പത്താം തലമുറ മോഡൽ തികച്ചും വ്യത്യസ്തനായിരിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആൾട്ടോയ്ക്ക് ജപ്പാനിൽ ഒരു നീണ്ട ചരിത്രമുണ്ട് എന്ന് നമുക്ക് ഏവർക്കും അറിയാം, 1979 -ലാണ് വാഹനത്തിൻ്റെ ഫസ്റ്റ് -ജെൻ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, മാരുതി സുസുക്കി ആൾട്ടോ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2000 -ലാണ്. ജപ്പാൻ -സ്പെക്ക് ആൾട്ടോയെ സംബന്ധിച്ചിടത്തോളം, സുസുക്കി പുതിയ തലമുറ മോഡലിൽ കാര്യമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
ഈ വർഷം ആദ്യം നടത്തിയ ടെക്‌നോളജി ബ്രീഫിംഗിൽ, നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പത്താം തലമുറ ആൾട്ടോ വളരെയധികം ഭാരം കുറഞ്ഞതായിരിക്കും എന്ന് സുസുക്കി വ്യക്തമാക്കിയിരുന്നു. പുതിയ ആൾട്ടോ 100 കിലോയോളം ഭാരം കുറയ്ക്കും എന്നാണ് ഇത് സൂചിപ്പിച്ചത്. നിലവിൽ 680 കിലോഗ്രാം മുതൽ 760 കിലോഗ്രാം വരെ ഭാരമുള്ള ആൾട്ടോയ്ക്ക് വീണ്ടും ഭാരം കുറയക്കാനുള്ള കാരണം എന്താണ്.

ഈ പറയും പോലെ 100 കിലോ നീക്കം ചെയ്യുന്നതോടെ പുതിയ പത്താം തലമുറ ആൾട്ടോയ്ക്ക് 580 കിലോഗ്രാം മുതൽ 660 കിലോഗ്രാം വരെ മാത്രമാവും ഭാരമുണ്ടാവുക. രസകരമായ കാര്യം എന്നത്, മൂന്നാം തലമുറ ഓൾട്ടോയ്ക്ക് പോലും 580 കിലോഗ്രാം ഭാരമുണ്ടായിരുന്നു എന്നതാണ്. എന്നാൽ കാറുകൾക്ക് എയർബാഗ് പോലും ഇല്ലാതിരുന്ന അന്നത്തെ ആ കാലം വ്യത്യസ്തമായിരുന്നു.
അന്ന് മൈലേജ് മാത്രം നോക്കിയിരുന്ന മൂന്നാം തലമുറ ആൾട്ടോയുടെ കാലഘട്ടത്തിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴുള്ളത്. ഇക്കാലത്ത് മിക്ക ഉപഭോക്താക്കളുടെയും കാർ ചോയ്സ് ലിസ്റ്റിൽ സുരക്ഷാ വശങ്ങൾക്കും സേഫ്റ്റി ഫീച്ചറുകൾക്കും വലിയ പ്രാധാന്യം ലഭിക്കുന്നതിനാൽ, കാര്യങ്ങൾ മാറിയിട്ടുണ്ട്. സുരക്ഷാ എക്യുപ്മെന്റുകൾ തീർച്ചയായും വാഹനത്തിൻ്റെ ഭാരം വർധിപ്പിക്കുന്നു, അതിനാൽ തന്നെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കുക്ക എന്നത് അല്പം വെല്ലുവിളി ഉയർത്തുന്നു.

എന്നാൽ സുസുക്കിക്ക് എന്തോ വലിയ പദ്ധതി മനസിലുള്ളതായി തോന്നുന്നു. തങ്ങളുടെ ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൻ്റെ കൂടുതൽ നൂതന പതിപ്പ് ആൾട്ടോയിൽ ഈ നേട്ടത്തിനായി കമ്പനിയ്ക്ക് ഉപയോഗിക്കാം. ഈ പ്ലാറ്റ്ഫോം അൾട്രാ, അഡ്വാൻസ്ഡ് ഹൈ ടെൻസൈൽ സ്റ്റീൽ (UHSS & AHSS) ഉപയോഗിക്കുന്നു, അതിനാൽ ഇത് ഭാരം കുറഞ്ഞതും എന്നാൽ ശക്തവും ദൃഢവുമാണ്.
മാത്രമല്ല, ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോം കൊളീഷൻ സമയത്ത് ഉണ്ടാവുന്ന എനർജി വളരെ ഫലപ്രദമായി ആഗിരണം ചെയ്യുന്നതിനായി ക്രംബിൾ സോണുകൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ പത്താം തലമുറ ആൾട്ടോയ്ക്ക്, സുസുക്കി പ്ലാസ്റ്റിക് ഭാഗങ്ങളുടെ ഉപയോഗവും പരമാവധി കുറയ്ക്കും എന്നാണ് റിപ്പോർട്ട്.
CO2 എമിഷനുകൾ കുറയ്ക്കുന്നതിനും പവർ-ടു-വെയ്റ്റ് റേഷ്യോ വർധിപ്പിക്കുന്നതിനും പുറമേ, പുതിയ ആൾട്ടോ ഉയർന്ന മൈലേജും നൽകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജപ്പാനിലെ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ആൾട്ടോ പെട്രോളിനൊപ്പം ലിറ്ററിന് 25.2 കിലോമീറ്ററും മൈൽഡ്-ഹൈബ്രിഡ് വേരിയൻ്റിനൊപ്പം ലിറ്ററിന് 27.7 കിലോമീറ്ററും, ഇന്ത്യയിൽ പെട്രോൾ പതിപ്പിൽ ലിറ്ററിന് 24.7 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.
നിലവിൽ ഇന്ത്യയിക്ക് പുറത്തുള്ള ചെറുകാറുകൾക്കായി, സുസുക്കി 12V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണം ഉപയോഗിക്കുന്നു. 49 PS പവർ സൃഷ്ടിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 2.0 kW ഇലക്ട്രിക് മോട്ടോറും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പുതിയ പത്താം തലമുറ ആൾട്ടോയ്ക്ക് സുസുക്കി 48V സൂപ്പർ ചാർജ് സംവിധാനം ഉപയോഗിക്കാനാണ് സാധ്യത. പിന്നെ ഭാരം കുറഞ്ഞാലും സുക്ഷയുടെ കാര്യത്തിൽ തങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








