30+ മൈലേജ് കിട്ടുന്ന കാറുകള്‍ക്ക് വരെ എജ്ജാതി ഓഫര്‍! സാധാരണക്കാരെ ചേര്‍ത്തുപിടിച്ച് മാരുതി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2024 ഫെബ്രുവരിയില്‍ രണ്ട് ലക്ഷത്തിനടുത്ത് കാറുകളാണ് വിറ്റഴിച്ചത്. വര്‍ഷാരംഭത്തില്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കിയെങ്കിലും കമ്പനിയുടെ വില്‍പ്പനയെ അതൊന്നും ഏശിയിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. 2024 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.
കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തിലെന്ന പോലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലും ഓഫറുകള്‍ നല്‍കി മികച്ച വോള്യത്തില്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ ലക്ഷ്യമിടാറുണ്ട്. മാരുതിയും അരീന മോഡല്‍ നിരയില്‍ ഈ മാസം വമ്പിച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ക്ക് പറ്റിയ ഒത്തിരി കാര്‍ മോഡലുകള്‍ ഇപ്പോള്‍ വിലക്കുറവില്‍ വാങ്ങാനാണ് അവസരം. മാത്രമല്ല കിലോഗ്രാമിന് 30 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് തരുന്ന സിഎന്‍ജി കാറുകളും ഓഫര്‍ നല്‍കുന്ന വണ്ടികളുടെ പട്ടികയിലുണ്ട്. അത് വിശദമായി ചുവടെ വായിക്കാം.

മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ K10 തന്നെ ആദ്യം എടുക്കാം. ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ മാനുവല്‍ വേരിയന്റിന് ഇപ്പോള്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 7,000 രൂപ കോര്‍പറേറ്റ് ഓഫറും ചേര്‍ത്ത് മൊത്തം 57,000 രൂപ വരെ കിഴിവില്‍ വാങ്ങാം. ഹാച്ച്ബാക്കിന്റെ AGS വേരിയന്റിന് 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുണ്ട്.
മാനുവല്‍ വേരിയന്റിന് സമാനമായ എക്‌സ്‌ചേഞ്ച്, കോര്‍പറേറ്റ് ഓഫറുകള്‍ കൂടി ചേരുന്നതോടെ ഈ മാസം മൊത്തം 62,000 രൂപയാണ് ആനുകൂല്യം. അതേസമയം ആള്‍ട്ടോ K10 സിഎന്‍ജി വേണ്ടവര്‍ക്ക് 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍, 7,000 രൂപ കോര്‍പറേറ്റ് ഓഫര്‍ എന്നിവ സഹിതം 40,000 രൂപ വരെ ഡിസ്‌കൗണ്ട് കിട്ടും.

മാരുതിയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നായ എസ്‌പ്രെസ്സോ ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ അതേ ഓഫറില്‍ ഈ മാസം വില്‍പ്പനക്ക് വെക്കുന്നു. മാനുവല്‍ വേരിയന്റുകള്‍ക്ക് 57,000 രൂപയും ഓട്ടോമാറ്റിക്കിന് 62,000 രൂപയും സിഎന്‍ജി പതിപ്പിന് 40,000 രൂപയുമാണ് കിഴിവ്. ആള്‍ട്ടോക്കും എസ്‌പ്രെസ്സോക്കും സമാനമായ ഓഫറുകളാണ് സെലേറിയോക്കും ലഭിക്കുന്നത്.
വാഗണ്‍ആര്‍ ടോള്‍ബോയ് ഹാച്ച്ബാക്കിന് 67,000 രൂപ വരെയാണ് ഈ മാസം കിഴിവുള്ളത്. വാഗണ്‍ ആറിന്റെ AGS 1.0 ലിറ്റര്‍, AGS 1.2 ലിറ്റര്‍ എന്നിവയ്ക്ക് 40,000 രൂപ വീതം ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 1.0 ലിറ്റര്‍ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 35,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. സിഎന്‍ജി വേരിയന്റിലേക്ക് വന്നാല്‍ ക്യാഷ് ഡിസ്‌കൗണ്ട് 10,000 രൂപയാണ്.

വാഗണ്‍ആറിന്റെ എല്ലാ ട്രിമ്മുകളിലും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 12000 രൂപ കോര്‍പറേറ്റ് ഓഫറും ബാധകമാണ്. വാഗണ്‍ആറിന്റെ മാനുവല്‍ വേരിയന്റുകള്‍ക്ക് 62,000 രൂപ വരെയും ഓട്ടോമാറ്റിക്കിന് 67,000 രൂപയുമാണ് മാര്‍ച്ചില്‍ കിഴിവുള്ളത്. അതേസമയം സിഎന്‍ജി പതിപ്പിന് മൊത്തം 37,000 രൂപ കുറവുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായ സ്വിഫ്റ്റ് ഹാച്ച്ബാക്ക് 44,000 രൂപ വരെ കിഴിവില്‍ ഇപ്പോള്‍ സ്വന്തമാക്കാം. മാനുവല്‍ വേരിയന്റുകള്‍ക്ക് 15,000 രൂപയും ഓട്ടോമാറ്റിക്കിന് 20,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടുണ്ട്. അതേസമയം സ്വിഫ്റ്റ് സിഎന്‍ജിക്ക് ക്യാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നില്ല. എന്നാല്‍ സ്വിഫ്റ്റിന്റെ മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി പതിപ്പുകള്‍ക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 9,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

സ്വിഫ്റ്റ് ഡിസയറിന്റെ് മാനുവല്‍ വേരിയന്റിന് 10,000 രൂപയും ഓട്ടോമാറ്റിക്കിന് 15,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. രണ്ട് വേരിയന്റുകള്‍ക്കും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുമെങ്കിലും കോര്‍പറേറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ല. ഒപ്പംതന്നെ ഡിസയറിന്റെ സിഎന്‍ജി പതിപ്പുകള്‍ക്ക് ഈ മാസം ഓഫറുകള്‍ ഒന്നും തന്നെയില്ലെന്ന കാര്യവും ശ്രദ്ധിക്കുക.
ഈ മാസം ഈക്കോ വാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 32,000 രൂപ വരെ കിഴിവുണ്ട്. വാനിന്റെ കാര്‍ഗോ സിഎന്‍ജിക്ക് 27,000 രൂപയും ആംബുലന്‍സ് മോഡലിന് 7,000 രൂപയുമാണ് കിഴിവ്. മാരുതിയുടെ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ വാങ്ങുമ്പോഴും മികച്ച ആനുകൂല്യങ്ങളുണ്ട്. ടൂര്‍ H1 മോഡലിനാണ് ഏറ്റവും കൂടുതല്‍ കിഴിവ്. മൊത്തം 71,000 രൂപയാണ് ഈ മോഡലിന് ഓഫറുള്ളത്. ടൂര്‍ H3 മോഡലിന് മൊത്തം 65,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.

ടൂര്‍ V മോഡലിന് മൊത്തം 42,500 രൂപ വരെ കുറച്ച് മുടക്കിയാല്‍ മതി. ബെസ്റ്റ് സെല്ലര്‍ മോഡലുകളായതിനാല്‍ തന്നെ ഈ മാസം ബ്രെസ, എര്‍ട്ടിഗ എന്നീ മോഡലുകള്‍ക്ക് മാരുതി കിഴിവുകള്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. മാരുതി അരീന മോഡലുകളുടെ ഈ മികച്ച ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് മാറ്റം വന്നേക്കാം. അതുകൊണ്ട് ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി അരീന ഷോറൂം സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.


Click it and Unblock the Notifications








