ഒറ്റ മാസത്തിൽ കാൽ ലക്ഷത്തിനു മേൽ വിൽപ്പന; മാരുതിയുടെ ഹിറ്റായി ഈ കോംപാക്ട് പ്രീമിയം ജോഡികൾ
വിപണിയിൽ ഉയർന്നു വരുന്ന ആവശ്യകതകൾക്കും ട്രെൻഡിനും അനുസരിച്ച് വളരെ ബോധ്യത്തോടെ തങ്ങളുടെ യൂട്ടിലിറ്റി വാഹന നിരയെ ശക്തിപ്പെടുത്തിയ മാരുതി സുസുക്കി സമീപ വർഷങ്ങളായി ഒരു ഹോട്ട് സെല്ലിംഗ് പൊസിഷനിലാണ്. തൽഫലമായി, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി നിർമ്മാതാക്കളായും മാറിയിരിക്കുകയാണ്.
ബ്രെസ കോംപാക്ട് എസ്‌യുവിയും ഗ്രാൻഡ് വിറ്റാര മിഡ് സൈസ് എസ്‌യുവിയും അതത് സെഗ്‌മെൻ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അതേസമയം പുതിയതായി വിപണിയിൽ എത്തിയ ഫ്രോങ്ക്സ്, ബ്രാൻഡിൻ്റെ മറ്റൊരു ബെസ്റ്റ് സെല്ലിംഗ് മോഡലാണ്. ഏപ്രിലിൽ വിപണിയിൽ എത്തുന്നതിന് മുമ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ കോംപാക്ട് എസ്‌യുവി കൂപ്പെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു.

ബലെനോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് അഞ്ച് സീറ്റർ മോഡൽ ഒരുക്കിയിരിക്കുന്നത്. വിപണിയിൽ എത്തി വെറും പത്ത് മാസത്തിനുള്ളിൽ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. 2024 ജനുവരിയിൽ, ഫ്രോങ്ക്സ് 13,643 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, മുൻ മാസത്തെ 9,692 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് 41 ശതമാനം പ്രതിമാസ (MoM) വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ എന്നിവയുമായി മത്സരിക്കുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പ്രീമിയം ഹാച്ച്ബാക്ക് 16,357 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ മാസം 19,630 യൂണിറ്റുകളുടെ വിൽപ്പനയോടെ ഇത് 20 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.

ജനുവരിയിൽ ഫ്രോങ്ക്സ്, ബലേനോ എന്നിവയുടെ സംയോജിത വിൽപ്പന 33,000 യൂണിറ്റിലധികമാണ്, ഇത് ഇരു മോഡലുതളുടേയും ഇന്ത്യൻ വിപണിയിലെ സ്വീകാര്യതയും ഉപഭോക്താക്കൾക്കിടയിലുള്ള ജനപ്രീതിയും വെളിപ്പെടുത്തുന്നു. ഇവ രണ്ടും നമുക്ക് ഏവർക്കും വളരെ പരിചിതമായ 1.2 ലിറ്റർ K -സീരീസ് പെട്രോൾ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്.
1.0 ലിറ്റർ ത്രീ -സിലിണ്ടർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും ഫ്രോങ്ക്സിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ അടിസ്ഥാന വേരിയൻ്റിന് 7.52 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്, ഇത് ടോപ്പ് സ്പെക്ക് ട്രിമ്മിന് 13.04 ലക്ഷം രൂപ വരെ ഉയരുന്നു.

ബലേനോ ഹാച്ച്ബാക്കിനാകട്ടെ, കൂടുതൽ താങ്ങാനാവുന്ന വിലനിർണ്ണയാമാണ് മാരുതി സുസുക്കി നൽകുന്നത്, ബേസ് മോഡലിന് 6.66 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് പതിപ്പിന് 9.88 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. രണ്ട് മോഡലുകൾക്കും ഫീച്ചർ ലിസ്റ്റ് ഉൾപ്പെടെ ധാരാളം ഘടകങ്ങൾ പൊതുവായുണ്ട്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, മൾട്ടിപ്പിൾ എയർബാഗുകൾ, ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും മറ്റും ഇതിൽ വരുന്നു.

ഫ്രോങ്ക്‌സിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്ത വർഷം എത്തും എന്നും അടുത്ത തലമുറ ബലേനോ 2026 -ൽ നിർമ്മാതാക്കൾ അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിറ്ററിന് 35-40 കിലോമീറ്ററോളം മൈലേജ് വാഗ്ദാനം ചെയ്യുന്ന ഒരു ഹൈബ്രിഡ് പവർട്രെയിൻ കമ്പനി ഇവയ്ക്ക് രണ്ടിനും അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications








