കയറ്റത്തില്‍ നിര്‍ത്തിയെടുക്കാന്‍ ഇനി പേടിവേണ്ട! നയാപൈസ ചെലവില്ലാതെ ബ്രെസയുടെ സേഫ്റ്റി കൂട്ടി മാരുതി

ഒരു ഡസനിലേറെ മോഡലുകളുമായി ഇന്ത്യയില്‍ സിഎന്‍ജി വിഭാഗവും ഭരിക്കുന്നത് മാരുതി സുസുക്കിയാണ്. അതിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ബ്രെസ സിഎന്‍ജി. സബ് 4 മീറ്റര്‍ എസ്‌യുവിയില്‍ രണ്ട് പുതിയ സേഫ്റ്റി ഫീച്ചറുകള്‍ ചേര്‍ത്ത് ഉഷാറാക്കിയിരിക്കുകയാണ് മാരുതി സുസുക്കി ഇപ്പോള്‍. വാഹന നിര്‍മ്മാതാവ് സിഎന്‍ജി ശ്രേണിയില്‍ ചേര്‍ത്ത ആ പുതിയ സുരക്ഷാ സവിശേഷതകള്‍ ഏതൊക്കെയാണെന്ന് വിശദമായി ചുവടെ വായിക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി ബ്രെസ. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഇത്. 2024 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ കാറും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സബ് 4 മീറ്റര്‍ എസ്‌യുവിയും ബ്രെസയായിരുന്നു. കഴിഞ്ഞ മാസം എസ്‌യുവിയുടെ 17113 യൂണിറ്റുകളാണ് വിറ്റ് പോയത്. 2022-ലാണ് രണ്ടാം തലമുറ ബ്രെസ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

maruti suzuki brezza

2023 മാര്‍ച്ചില്‍ സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്‌യുവി മോഡലായി മാരുതി സുസുക്കി ബ്രെസ മാറി. LXi, VXi, ZXi, ZXi ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് സിഎന്‍ജി ഓപ്ഷന്‍ വരുന്നത്. 2023 ജൂലൈയില്‍ എസ്‌യുവിയുടെ മാനുവല്‍ വേരിയന്റുകളിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതി സുസുക്കി നീക്കംചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

മാത്രമല്ല ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രേഗാം (ESP), ഹില്‍ഹോള്‍ഡ് അസിസ്റ്റ് (HHA) എന്നിവ ബ്രെസയുടെ സിഎന്‍ജി വേരിയന്റുകളില്‍ നിന്നും അക്കാലത്ത് കമ്പനി ഒഴിവാക്കുകയും ചെയ്തു. പക്ഷേ ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ബ്രെസയുടെ മാനുവല്‍ വേരിയന്റുകളിലേക്ക് മാരുതി തിരികെയെത്തിച്ചു. മൈല്‍ഡ് ഹൈബ്രിഡ് ടെകിനെ പോലെ തന്നെ സിഎന്‍ജി പതിപ്പില്‍ നിന്ന് ഒഴിവാക്കിയ ഫീച്ചറുകളുടെ കാര്യത്തിലും യുടേണ്‍ അടിച്ചിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍.

maruti suzuki brezza cng

മാരുതി ബ്രെസയുടെ സിഎന്‍ജി വകഭേദങ്ങളില്‍ ഇപ്പോള്‍ ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഹില്‍ഹോള്‍സ് അസിസ്റ്റും ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. വേരിയന്റുകളിലുടനീളം ഇവ ലഭ്യമാകും. ഈ രണ്ട് ഫീച്ചറുകളും മുമ്പ് പെട്രോള്‍ പതിപ്പുകള്‍ക്ക് മാത്രമായിരുന്നു. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തെങ്കിലും ബ്രെസ സിഎന്‍ജി വേരിയന്റുകളുടെ വിലയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 9.29 ലക്ഷം രൂപ മുതലാണ് ബ്രെസ സിഎന്‍ജി വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലയാണിത്.

102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി ബ്രെസയ്ക്ക് കരുത്തേകുന്നത്. ബൈ-ഫ്യുവലില്‍ ഓടുമ്പോള്‍ പെര്‍ഫോമന്‍സ് കണക്കുകള്‍ കുറയുമെന്ന് മാത്രം. അതായത് 88 bhp പവറില്‍ 121.5 Nm ടോര്‍ക്ക് മാത്രമാണ് സിഎന്‍ജി വേരിയന്റ് നല്‍കുക. ഇത് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമാണ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി പതിപ്പുകള്‍ക്ക് കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്.

maruti suzuki brezza cng

ബ്രെസ എസ്‌യുവിയിലെ മറ്റ് സവിശേഷതകള്‍ നോക്കുമ്പോള്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആര്‍ക്കമിസില്‍ നിന്നുള്ള ഓഡിയോ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, സിംഗിള്‍ പാന്‍ സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ തുടങ്ങി ഫീച്ചര്‍ റിച്ചായ ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ പോലുള്ള മോഡലുകളാണ് സെഗ്മെന്റില്‍ ബ്രെസയുടെ എതിരാളികള്‍. രണ്ട് സേഫ്റ്റി ഫീച്ചറുകള്‍ കൂടി ചേര്‍ത്തി കാറിന്റെ സുരക്ഷ കൂട്ടിയ കമ്പനിയുടെ തീരുമാനം വില്‍പ്പനയിലും പ്രതിഫലിച്ചേക്കാം. കാരണം ഒരു നയാപൈസ കൂടി കൂട്ടാതെയാണ് ഈ രണ്ട് ഫീച്ചറുകളും ബ്രെസയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, May 7, 2024, 18:03 [IST]
English summary
Maruti brezza cng now equipped with esp and hill hold assist across all variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X