5-സ്റ്റാർ സേഫ്റ്റി ക്യാബ്! പുത്തൻ ഡിസയർ ടാക്സിയുമാവും; അതല്ലാതെ മാരുതിക്ക് വേറെ വഴിയില്ല

നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾക്ക് വിപരീതമായി പഴയ/ മൂന്നാം തലമുറ ഡിസയർ കോംപാക്ട് സെഡാൻ്റെ ഉത്പാദനം ഈ വർഷം അവസാനത്തോടെ മാരുതി സുസുക്കി അവസാനിക്കും എന്നാണ് ഇപ്പോൾ അറിയുന്നത്. 2024 പതിപ്പ് വിപണിയിൽ എത്തിയതോടെ, പഴയ ഡിസയർ ടാക്സി വിഭാഗത്തിലാണ് മുൻതലമുറ മോഡൽ വിൽക്കുന്നു, ടൂർ S മോഡൽ എന്നാണ് ഇത് അറിയപ്പെടുന്നതും. 2024 അവസാനത്തോടെ പഴയ മോഡൽ ഡിസയറിൻ്റെ ഉൽപ്പാദനം കമ്പനി നിർത്തും എന്ന വസ്തുത കണക്കിലെടുത്ത് ടാക്സി വിഭാഗത്തിൽ പുതിയ ഡിസയർ ഉടൻ വിന്യസിക്കും എന്നും പറയപ്പെടുന്നു.

പഴയ ഡിസയർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുകയാണ് എന്നത് വ്യക്തമാണ്. മാരുതി സുസുക്കി ഇത് വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പഴയ ഡിസയറിൻ്റെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ടിൽ ഗ്ലോബൽ NCAP ഇത് വ്യക്തമായി പറയുന്നു, അത് നമുക്ക് കാണാം. ആ റിപ്പോർട്ടിൽ, ഗ്ലോബൽ NCAP, ഈ വർഷം അവസാനത്തോടെ പഴയ ഡിസയറിൻ്റെ ഉത്പാദനം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നിർത്തും എന്ന് വ്യക്തമായി പറയുന്നു.

Maruti Dzire

ടാക്സി വിഭാഗത്തിലേക്ക് എത്തിയാൽ 2024 ഡിസയർ ബ്രാൻഡ് കോംപാക്ട് സെഡാൻ സെഗ്മെന്റിലെ സുരക്ഷയുടെ ഒരു മാനദണ്ഡമായി മാറും എന്ന വസ്തുതയും ഇത് എടുത്തുകാണിക്കുന്നു. ടാക്‌സി ക്യാബ് വിപണിയിൽ ഡിസയർ ഒരു തലതൊട്ടപ്പനാണ്, പെട്രോൾ, സിഎൻജി ഓപ്ഷനുകൾക്കൊപ്പം സെഗ്‌മെൻ്റിൽ കാര്യമായ ആധിപത്യം കോംപാക്ട് സെഡാൻ പുലർത്തുന്നു.

ടൊയോട്ട എത്തിയോസ് സെഡാൻ വിപണിയിൽ നിന്ന് പിൻവലിച്ചതു മുതൽ, മാരുതി ഡിസയർ ഈ സ്പെയ്സ് ഏറ്റെടുത്തതാണ്. മിക്കവാറും നാം ഓല, യൂബർ തുടങ്ങിയ ടാക്സി/ ഫ്ലീറ്റ് സർവ്വീസുകൾ ഉപയോഗിച്ച് വാഹനങ്ങൾ ബുക്ക് ചെയ്യുമ്പോഴും മിക്ക സമയത്തും എത്തുന്നത് ഒരു മാരുതി ഡിസയർ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ടാക്‌സി സെഗ്‌മെൻ്റിൽ മൂന്നാം തലമുറ ഡിസയറിൻ്റെ ആധിപത്യം അത്രത്തോളം വലുതാണ്.

Maruti Dzire

നിലവിൽ ഈ സെഗ്മെന്റിൽ കാറിൻ്റെ ആധിപത്യവും സ്ഥാനവും, അതോടൊപ്പം കടുത്ത കോംപറ്റീഷനിൽ വിൽപ്പനയും വിപണി വിഹിതവും നഷ്‌ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം കാര്യമായി കണക്കിലെടുത്ത് ഡിസയറിനെ പൂർണ്ണമായും വിപണിയിൽ നിന്ന് പിൻവലിക്കുക എന്നത് മാരുതി സുസുക്കിക്ക് ഇപ്പോൾ എന്നല്ല അടുത്തകാലത്ത് എങ്ങും താങ്ങാൻ കഴിയാത്ത കാര്യമാണ്. അതിനാൽ, പുതിയ ഡിസയർ ടാക്‌സി സെഗ്‌മെൻ്റിലേക്ക് വലിയ തടസ്സങ്ങളില്ലാതെ ചരുങ്ങിയ സമയത്തിനുള്ളിൽ ചുവടുവെക്കും.

ചെലവ് നിയന്ത്രിക്കാൻ ചില മാറ്റങ്ങളും ഫീച്ചർ ഡിലീഷനുകളും വാഹനത്തിലുണ്ടായേക്കാം എന്നതും ശ്രദ്ധേയമാണ്. കൊമേർഷ്യൽ പതിപ്പ് ഇറങ്ങുമ്പോൾ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ജനപ്രിയ ടാക്സി നമുക്ക് ലഭിക്കാൻ സാധ്യതയുണ്ട്. യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്ന കാര്യത്തിൽ ഇത് ഉറപ്പു നൽകും. ഫൈവ് സ്റ്റാർ റേറ്റഡ് ക്യാബ് കൂടിയാവും ഇത്.

Maruti Dzire

നിലവിൽ വിപണിയിൽ എത്തുന്ന നാലാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ അരങ്ങേറ്റം കുറിച്ച Z12, ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ ഡിസയറിൽ മാരുതി ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ പ്രധാനമായും ഇന്ധനക്ഷമത/ മൈലേജിനായിട്ടാണ് ട്യൂൺ ചെയ്തിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കുന്നു, മാത്രമല്ല ഭാവിയെ മുൻനിർത്തിയും വരാനിരിക്കുന്ന മാനദണ്ഡങ്ങൾ അനുസൃതമായിട്ടുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഭാവിയിൽ മാരുതി സുസുക്കി തങ്ങളുടെ ഭൂരിഭാഗം സബ് ഫോർ മീറ്റർ മോഡലുകളിലും സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം കൊണ്ടുവരുമ്പോൾ, Z12 പെട്രോൾ എഞ്ചിൻ ഈ ഹൈബ്രിഡ് പവർട്രെയിനിൻ്റെ മുഖ്യ ഘടകം ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നിലവിൽ പെട്രോൾ ഓപ്ഷനിൽ മാനുവൽ ട്രിമ്മിന് 24.79-Kmpl മൈലേജും AMT ഗിയർബോക്സിനൊപ്പം 25.71-Kmpl മൈലേജുമാണ് ARAI അവകാശപ്പെടുന്നത്. അതോടൊപ്പം CNG വേരിയൻ്റിന് കിലോമീറ്ററിന് 33.73 കിലോഗ്രാം എന്ന മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, November 19, 2024, 15:47 [IST]
English summary
Maruti dzire 3rd gen production to end soon 4th gen to take over taxi segment too
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X