അമേസും ഓറയും ഇനി മിക്കവാറും യാർഡിൽ കിടക്കും; പുത്തൻ ഡിസയർ വരുന്നത് സൺറൂഫ് പോലുള്ള പ്രീമിയം ഫീച്ചറുകളുമായി

മാരുതി സുസുക്കി ഇന്ത്യയിൽ പുതിയ നാലാം തലമുറ സ്വിഫ്റ്റിനേയും അതിന്റെ സെഡാൻ സഹോദരനായ ഡിസയറിനേയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ രണ്ട് മോഡലുകളുടേയും 2024 പതിപ്പിനെ അകത്തും പുറത്തും വലിയ ഡിസൈൻ മാറ്റങ്ങളും അപ്പഡേറ്റുകളുമായിട്ടാവും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ എത്തിക്കുന്നത്. കമ്പനി ഇവയ്ക്ക് നിരവധി പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രധാന വിഷയം.

മാരുതി സുസുക്കി ഡിസയർ സബ് കോംപാക്ട് സെഡാന് കമ്പനി ഒരു ഇലക്‌ട്രിക് സൺറൂഫ് നൽകുമെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച്, പുതിയ നാലാം തലമുറ ഡിസയറിന് സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫ് ലഭിക്കുമെന്ന സൂചന ലഭിക്കുന്നു. കോംപാക്ട് സെഡാന്റെ ടോപ്പ് ഓഫ് ദി ലൈൻ വേരിയന്റായ ZXI+ വേരിയന്റിനൊപ്പം മാത്രമേ കമ്പനി ഈ സവിശേഷത വാഗ്ദാനം ചെയ്യുകയുള്ളൂ എന്ന് വിശ്വസിക്കപ്പെടുന്നു.

പുത്തൻ ഡിസയറിൽ ഇനി സൺറൂഫും; \അപ്പ്ഡേറ്റുകളുമായി മാരുതി

എന്നിരുന്നാലും, മറ്റേതെങ്കിലും വേരിയന്റിനും ഈ പ്രീമിയം കംഫർട്ട് ഫീച്ചർ ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു തന്നെ അറിയാം. റിപ്പോർട്ടുകൾ സത്യമായാൽ, നാലാം തലമുറ മാരുതി സുസുക്കി ഡിസയർ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തേതും അതോടൊപ്പം ഏക കോംപാക്ട് സെഡാനുമാകും എന്ന് നിസംശയം പറയാം.

ഇപ്പോൾ, ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നിവ ഉൾപ്പെടുന്ന ഡിസയറിന്റെ കോംപറ്റീഷൻ, അവയുടെ ഒരു വേരിയന്റിലും സൺറൂഫ് വാഗ്ദാനം ചെയ്യുന്നില്ല. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സൺറൂഫുകൾ വളരെയധികം ഡിമാൻഡുള്ള സവിശേഷതകളിൽ ഒന്നായി മാറിയിരിക്കുകയാണ്, കൂടാതെ നിരവധി കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളുടെ ആകർഷണം വർധിപ്പിക്കുന്നതിനായി ലോ സ്പെക്ക് വേരിയന്റുകളിൽ പോലും ഈ സവിശേഷത ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ സ്വിഫ്റ്റിനും സൺറൂഫ് ലഭിക്കുമോ? ഇത് വളരെ സാധാരണമായി നമ്മുടെ എല്ലാവരുടേയും മനസിൽ ഉയർന്നേക്കാവുന്ന ചോദ്യമാണ്. എന്നാൽ, പുതിയ നാലാം തലമുറ സ്വിഫ്റ്റ് സൺറൂഫുമായി വരുമോ ഇല്ലയോ എന്ന് യാതൊരു റിപ്പോർട്ടും നമുക്ക് ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഈ കംഫർട്ട് ഫീച്ചർ ഉപയോഗിച്ച് കമ്പനിക്ക് തങ്ങളുടെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് അനുമാനിക്കുന്നതിൽ തെറ്റൊന്നുമില്ല.

നിലവിൽ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്, ഈ വർഷാവസാനം പുതിയ മോഡൽ കമ്പനി അവതരിപ്പിക്കുമെന്ന് നിരവധി ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നുമുണ്ട്. സൺറൂഫിന് പുറമെ നിരവധി കാര്യങ്ങൾ മാരുതി സുസുക്കി ഡിസയറിൽ നിർമ്മാതാക്കൾ പുതുക്കിയിട്ടുണ്ട്. സ്വിഫ്റ്റിനെപ്പോലെ, മാരുതി സുസുക്കി നിരയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് ഡിസയറും, അതിനാൽ തന്നെ ജനറേഷൻ അപ്പ്ഡേറ്റിനൊപ്പം ഇതിന് ഒരു പ്രധാന ഡിസൈൻ നവീകരണം ലഭിക്കും.

പുത്തൻ ഡിസയറിൽ ഇനി സൺറൂഫും; \അപ്പ്ഡേറ്റുകളുമായി മാരുതി

പുറത്തെ കാര്യങ്ങൾ നോക്കിയാൽ, മുൻവശത്ത്, പുതിയ സ്വിഫ്റ്റിന് സമാനമായ ഫാസിയയാണ് പുതിയ ഡിസയറിലും വരുന്നത്. ടേപ്പർഡ് എഡ്ജുകളും ആംഗുലാർ ഹെഡ്‌ലാമ്പുകളുമുള്ള വിശാലമായ ഫ്രണ്ട് ഗ്രില്ല് എന്നിവ ഇതിന് ലഭിക്കും. പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളിൽ മിനുസമാർന്ന 'L' ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ഉണ്ടാകും. സൈഡ് പ്രൊഫൈലിന് പുതിയ അലോയി വീലുകൾ ഉൾപ്പെടെ നിരവധി അപ്‌ഡേറ്റുകൾ ലഭിച്ചേക്കാം.

കൂടാതെ, പിൻഭാഗത്ത് പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകളും പുതിയ റിയർ ബമ്പറും ഡിസയറിൽ വരും. വരാനിരിക്കുന്ന, നാലാം തലമുറ ഡിസയറിന്റെ എഞ്ചിൻ സവിശേഷതകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കമ്പനി ജപ്പാനിൽ പുറത്തിറക്കിയ നാലാം തലമുറ സ്വിഫ്റ്റിന്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെ ഇന്ത്യയിലെ പുതിയ സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് വാഗ്ദാനം ചെയ്തേക്കാം എന്ന് വിശ്വസിക്കുന്നു.

പുത്തൻ ഡിസയറിൽ ഇനി സൺറൂഫും; \അപ്പ്ഡേറ്റുകളുമായി മാരുതി

ജാപ്പനീസ് വിപണിയിൽ പുതുതായി പുറത്തിറക്കിയ സ്വിഫ്റ്റ്, സുസുക്കിയുടെ Z സീരീസ് എഞ്ചിനുകളിൽ പെടുന്ന Z12E എന്നറിയപ്പെടുന്ന 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് ഒരു പുതിയ എഞ്ചിനാണ് എന്നതും ശ്രദ്ധേയമാണ്. ന്യൂ ജെൻ സ്വിഫ്റ്റിന്റെ പുതിയ 1,197 സിസി, 12-വാൽവ് DOHC എഞ്ചിൻ, 5,700 rpm -ൽ പരമാവധി 82 bhp കരുത്തും 4,500 rpm -ൽ 108 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

DC സിൻക്രണസ് മോട്ടോറിൽ നിന്ന് അധിക 3.1 bhp പവറും 60 Nm torque -മായി പെർഫോമെൻസ് വർധിപ്പിക്കുന്ന CVT ഗിയർബോക്സും ഒരു മൈൽഡ് ഹൈബ്രിഡ് വേരിയന്റും പുതിയ ഹാച്ച്ബാക്കിന് ജപ്പാനിൽ സുസുക്കി നൽകുന്നു. ഈ ഹൈബ്രിഡ് സജ്ജീകരണത്തെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ ഭാഗം എന്നത്, ഇത് 24.5 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഇതേ എഞ്ചിൻ ഇന്ത്യൻ വിപണിയിൽ പുതിയ സ്വിഫ്റ്റിനും ഡിസയറിനും കരുത്ത് പകരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Wednesday, January 3, 2024, 18:30 [IST]
English summary
Maruti dzire 4th gen might get a sunroof and premium features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X