6 എയർബാഗ്, റിമോട്ട് ലോക്ക് അങ്ങനെ കുറേയുണ്ട്! ഡിസയർ ബേസ് മോഡലിലെ ഫീച്ചറുകൾ കണ്ടാൽ കണ്ണുതള്ളും

ഈ വർഷത്തിന്റെ അവസാനം മാരുതി സുസുക്കി ഇന്ത്യയിൽ എത്തിച്ച ഒരു അഡാർ ഐറ്റമാണ് പുതിയ തലമുറ ഡിസയർ. അതോടൊപ്പം ഗ്ലോബൽ NCAP റേറ്റിംഗിൽ ഫൈവ് സ്റ്റാറും സ്കോർ ചെയ്തതോടെ വമ്പൻ സ്വീകരണമാണ് കോംപാക്ട് സെഡാന് ലഭിക്കുന്നത്. മാരുതിയുടെ മോഡൽ നിരയിൽ നിന്ന് ഫൈവ് സ്റ്റാർ സെഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ കാർ എന്ന കിരീടവും ഡിസയർ സ്വന്തമാക്കി. രാജ്യത്തെ 95 ശതമാനം ആളുകളും ഇന്ന് പുത്തൻ ഡിസയറിന്റെ പിന്നാലെയാണ് എന്ന് നിസംശയം പറയാം.

അടിമുടി മാറ്റങ്ങളോടെയാണ് പുതിയ തലമുറ ഡിസയർ വിപണിയിൽ എത്തുന്നത്. 6.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് കോംപാക്ട് സെഡാനെ മാരുതി വിൽപ്പനയ്ക്ക് എത്തിക്കുന്നതും. വാഹനത്തിന്റെ LXi പെട്രോൾ മാനുവൽ വേരിയൻ്റിന് എന്തെല്ലാം സവിശേഷതകളും ഫീച്ചറുകളുമാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

ബേസ് മോഡൽ ആണെങ്കിലും ഈ വേരിയൻ്റിന് ധാരാളം സവിശേഷതകൾ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. യുട്യൂബിൽ ദി കാർ ഷോ ഷെയർ ചെയ്തിരിക്കുന്ന വാക്കറൗണ്ട് വീഡിയോയിൽ, മാരുതി സുസുക്കി അടിസ്ഥാന വേരിയന്റിൽ തന്നെ വളരെയേറെ സവിശേഷതകളും കംഫർട്ട് ഫീച്ചറുകളും സ്റ്റാൻഡേർഡായി പായ്ക്ക് ചെയ്തിട്ടുണ്ട് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.

എക്സ്റ്റീരിയറിൽ നിന്ന് ആരംഭിക്കുമ്പോൾ, പുതിയ നാലാം തലമുറ ഡിസയറിന് റിമോട്ട് ലോക്കിംഗ് കീയും, അതോടൊപ്പം ഹാലജൻ ലൈറ്റിംഗ് യൂണിറ്റുകളുമായി വരുന്ന പ്രൊജക്ടർ ഹെഡ്‌ലൈറ്റും ലഭിക്കുന്നു. എന്നിരുന്നാലും ഫോഗ് ലൈറ്റുകൾ ബേസ് മോഡലിൽ ഇല്ല. മുൻഭാഗത്ത് മുൻനിര മോഡലുകളിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷിൽ വരുന്ന എല്ലാ ഘടകങ്ങളും ഇവിടെ മാറ്റ് ബ്ലാക്കിലാണ് വരുന്നത്. കൂടാതെ, മാറ്റ് ബ്ലാക്ക് ORVM-കളും ഡോർ ഹാൻഡിലുകളും നമുക്ക് ഇതിൽ കാണാം.

ORVM -കൾക്ക് പകരമായി സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഫെൻഡറിലാണ് നൽകിയിരിക്കുന്നത്. ഡിസയറിൻ്റെ മറ്റ് ഉയർന്ന മോഡലിൽ ഫ്രണ്ട് ഗ്രില്ലിലും സൈഡ് വിൻഡോ ലൈനിലും റിയർ ടെയിൽഗേറ്റിലും കാണുന്ന ക്രോം ഘടകങ്ങളും ബേസ് മോഡലിൽ ഇല്ല. ഫ്രണ്ടിൽ ഹാലജനാണ് എങ്കിലും ടെയിൽ ലൈറ്റുകൾ ഇപ്പോഴും എൽഇഡി യൂണിറ്റുകളാണ്.

മുൻനിര മോഡലുകളുടെ അതേ യൂണിറ്റുകളാണ് ഇവ, സ്മോക്ക്ഡ് ഇഫക്റ്റ് കവറിനൊപ്പം ഇത് ലഭ്യമാണ്. മാരുതി സുസുക്കി ഡിസയർ LXi -യ്‌ക്കൊപ്പം സ്റ്റാൻഡേർഡായി റിയർ ഡീഫോഗർ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് സാധാരണയായി അടിസ്ഥാന മോഡലുകളിൽ മറ്റ നിർമ്മാതാക്കൾ ഒന്നും തന്നെ നൽകുന്ന ഒരു കാര്യമല്ല.

കൂടാതെ ഷാർക്ക് ഫിൻ ആൻ്റിനയും ബൂട്ട് ലിപ് സ്‌പോയിലറും ഇതിലുണ്ട്. ബേസ് ഡിസയർ LXi വേരിയന്റിന് അലോയി വീലുകളല്ല എന്നത് നമുക്ക് കാണാം, അതിനുപകരം സ്റ്റീൽ വീലുകളാണ് ലഭിക്കുന്നത്. അതോടൊപ്പം ഇവയുടെ വലിപ്പം, മറ്റ് ഉയർന്ന മോഡലുകൾക്ക് ലഭിക്കുന്ന 15 ഇഞ്ചിനു പകരം 14 ഇഞ്ച് ആണ് എന്നതും ശ്രദ്ധിക്കണം.

അകത്തളത്തിൽ, സവിശേഷതകളുടേയും ഫീച്ചറുകളുടേയും കുറവ് കൂടുതൽ എളുപ്പത്തിൽ ശ്രദ്ധേയമാണ് എന്ന ഒറ്റനോട്ടത്തിൽ മനസിലാവും. ഡ്രൈവറിന് സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് ഫംഘ്ഷനും ഇതിൽ ഇല്ല, കൂടാതെ സ്റ്റിയറിംഗ് വീലിന് കൺട്രോളുകളും ലഭിക്കുന്നില്ല. ബേസ് LXi വേരിയൻ്റിൽ മ്യൂസിക് സിസ്റ്റവും കമ്പനി ഇൻസ്റ്റാൾ ചെയ്യുന്നില്ല.

എന്നാൽ ക്ലൈമറ്റ് കൺട്രോൾ പാനൽ ഓട്ടോമാറ്റിക് ആണെന്ന് തോന്നാം, പക്ഷേ ഇത് മാനുവൽ യൂണിറ്റാണ്, ഇത് അല്പം പ്രീമിയം വൈബ് നൽകുന്നു. അതോടൊപ്പം ഫൈവ് -സ്റ്റാർ ക്രാഷ് റേറ്റിംഗും ആറ് എയർബാഗുകളും സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ലഭ്യമാണ്. മുൻനിരയ്ക്കും പിൻസീറ്റിനും ടോപ്പ് സ്പെക്ക് മോഡലുകളിലേതുപോലെ പ്രത്യേകം ഇൻ്റീരിയർ ലൈറ്റുകളില്ല.

അതിനു പകരം, രണ്ട് വരികളിലേക്കും വെട്ടം എത്തിക്കുന്ന ഒരു സിംഗിൾ ലൈറ്റിംഗ് എലമെന്റാണ് ഉള്ളിലുള്ളത്. MID സിസ്റ്റമുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് വാഹനത്തിലുള്ളത്. രണ്ടാം നിരയ്‌ക്ക് എസി വെൻ്റുകളില്ല കൂടാതെ കൂൾഡ് ഗ്ലോവ്‌ബോക്‌സ് ഓപ്ഷനുമില്ല. നാല് വിൻഡോകളും പവർ അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ് എന്നത് ശ്രദ്ധേയമാണ്, കൂടാതെ ഡ്രൈവർക്ക് വൺടച്ച് അപ്പ്/ ഡൗൺ ഫംഗ്‌ഷനും ലഭിക്കുന്നു.

ORVM -കൾക്ക് ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് ലഭിക്കുന്നില്ല, IRVM -ന് ഡിമ്മിംഗ് ഫംഗ്ഷനുമില്ല. പവർട്രെയിനുകളുടെ കാര്യത്തിൽ, എഞ്ചിൻ പുതിയ സ്വിഫ്റ്റിൽ വരുന്ന അതേ Z -സീരീസ് 1.2 ലിറ്റർ ത്രീ -സിലിണ്ടർ യൂണിറ്റാണ്, പെട്രോൾ ഓപ്ഷനിൽ 80 bhp പവറും 111.7 Nm ടോർക്കും CNG-പതിപ്പിൽ 69 bhp പവറും 101.8 Nm പീക്ക് ടോർക്കും ഇത് പുറപ്പെടുവിക്കുന്നു. അതോടൊപ്പം അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച്-സ്പീഡ് AMT യൂണിറ്റുകളാണ് ട്രാൻസ്മിഷൻ ചോയിസുകൾ.

More from DriveSpark

Article Published On: Wednesday, November 13, 2024, 20:16 [IST]
English summary
Maruti dzire base lxi variant explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X