33 കിലോമീറ്റർ മൈലേജ്! ഡിസയറിന്റെ CNG പതിപ്പും ഇന്ത്യയ്ക്കായി തയ്യാർ
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കോംപാക്ട് സെഡാൻ മോഡലായ ഡിസയറിന്റെ ഏറ്റവും പുതിയ ആവർത്തനം വിപണിയിൽ എത്തിച്ചിരിക്കുകയാണ്. പെട്രോൾ മോഡലിനൊപ്പം തുടക്കം മുതൽ തന്നെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ CNG വേരിയൻ്റും വിൽപ്പനയ്ക്ക് എത്തിക്കും. VXi മാനുവൽ, ZXi മാനുവൽ എന്നീ രണ്ട് വേരിയന്റ് ഓപ്ഷനുകളിലാവും നിർമ്മാതാക്കൾ ഇത് ഓഫർ ചെയ്യുന്നത്. ടോപ്പ് സ്പെക്ക് ZXi വേരിയൻ്റിനൊപ്പം ഒരു പടി താഴെയുള്ള VXi മിഡ് -സ്പെക്ക് മോഡലിലും CNG -ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കും.
പുതിയ തലമുറ സ്വിഫ്റ്റിൽ മാരുതി സുസുക്കി അവതരിപ്പിച്ച അതേ 1.2 ലിറ്റർ Z -സീരീസ് എഞ്ചിനാവും ഇതിലും വരുന്നത്. CNG പരിവേഷത്തിൽ ഇത് 68 bhp മാക്സ് പവറും 101.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ എന്നതും ശ്രദ്ധേയമാണ്. ഡിസയർ CNG -ക്ക് കിലോഗ്രാമിന് 33.73 കിലോമീറ്ററോളം മൈലേജ് ലഭിക്കും എന്ന് മാരുതി അവകാശപ്പെടുന്നു, നിലവിൽ അതിൻ്റെ ഹാച്ച്ബാക്ക് സഹോദരനായ സ്വിഫ്റ്റ് CNG -ക്ക് കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് പറയപ്പെടുന്നത്.
VXi വേരിയന്റിൽ അത്യാവശം വേണ്ട സവിശേഷതകളും ഫീച്ചറുകളും നമുക്ക് ലഭിക്കുന്നു. Zxi വേരിയൻ്റിന്, VXi -ൽ വരുന്നതിന് ഉപരിയായി, 15 ഇഞ്ച് അലോയി വീലുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, TPMS, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ മിററിംഗ്, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഒരു റിയർ എസി വെൻ്റ്, സുസുക്കി കണക്കറ്റ് എന്ന കണക്റ്റഡ് കാർ സംവിധാനം എന്നിവ എല്ലാം ലഭിക്കുന്നു.

ഹ്യൂണ്ടായി ഓറ CNG, ഹ്യുണ്ടായി എക്സ്റ്റർ CNG, ടാറ്റ ടിഗോർ CNG, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് CNG, മാരുതി ഫ്രോങ്ക്സ് CNG, മാരുതി ബലേനോ CNG, ടൊയോട്ട ഗ്ലാൻസ CNG, ടൊയോട്ട ടെയ്സർ CNG എന്നിവയാണ് പുതിയ ഡിസയർ CNG -യുടെ ഇന്ത്യയിലെ എതിരാളികൾ.
നവംമ്പർ 11 -ന് നാലാം തലമുറ ഡിസയർ വിൽപ്പനയ്‌ക്കെത്തും, അതോടൊപ്പം CNG പതിപ്പും കാണും. മുൻ തലമുറ മോർലുകളിൽ നിന്ന് എല്ലാം വ്യത്യസ്തമായിട്ടാണ് നാലാം തലമുറ മോഡലിന്റെ വരവ്. കൂടാതെ ഹാച്ച്ബാക്ക് സഹോദരനായ സ്വിഫ്റ്റിൽ നിന്ന് ഡിസൈനിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങളോടെയാണ് കോംപാക്ട് സെഡാൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ ഡിസയറിന് 3,995 mm നീളവും 1,735 mm വീതിയും 1,525 mm ഉയരവുമാണുള്ളത്, 2,450 mm വീൽബേസും 163 mm ഗ്രൗണ്ട് ക്ലിയറൻസും മാരുതി ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വളരെ പ്രീമിയം ലുക്ക് നൽകുന്ന ഒരു ഫ്രണ്ട് ഫാസിയയാണ് നാലാം തലമുറ ഡിസയറിന് മാരുതി സുസുക്കി നൽകുന്നത്.
ഒട്ടനവധി ക്രിസ്റ്റൽ ഘടകങ്ങളും ബ്ലാക്ക് -ഔട്ട് സറൗണ്ടുകളുമുള്ള സ്റ്റൈലിഷ് ഔഡി-എസ്ക്യൂ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ വാഹനത്തിന് ലുക്ക് വേറെ തലങ്ങളിലേക്ക് എത്തിക്കുന്നു. 3D ട്രിനിറ്റി എൽഇഡി എലമെന്റുകൾ വരുന്ന സ്വകയർ ടെയിൽ ലാമ്പുകൾ റിയർ പ്രൊഫൈൽ മനോഹരമാക്കുന്നു. പുത്തൻ അലോയി വീലുകളും നമുക്ക് കാണാം. വാഹനത്തിന്റെ ബുക്കിംഗ് നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.


Click it and Unblock the Notifications








