മാൻഡ്രേക്ക് പണി തുടങ്ങി; ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടവുമായി 550 കി.മീ റേഞ്ചുള്ള മാരുതി ഇവി
വരാനിരിക്കുന്ന വർഷം ഒട്ടനവധി ഇലക്ട്രിക് കാറുകളുടെ വളരെ ആവേശകരമായ ലോഞ്ചുകൾ നമുക്ക് പ്രതീക്ഷിക്കാം. ഇതിൽ, ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് മാരുതി സുസുക്കി e-വിറ്റാര. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളുടെ ആദ്യത്തെ ഓൾ -ഇലക്‌ട്രിക് മോഡലായിരിക്കും ഇത് എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA ഷോയിൽ നിർമ്മാതാക്കൾ ഇത് അനാച്ഛാദനം ചെയ്തിരുന്നു. ഇതിനു ശേഷം,വരാനിരിക്കുന്ന ഈ എസ്‌യുവിയുടെ ഒരു ടെസ്റ്റ് മോഡലിനെ അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ക്യാമറ കണ്ണിൽ പെട്ട ഈ e-വിറ്റാരയുടെ വിശദാംശങ്ങൾ ഇതാ.
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ മാരുതി സുസുക്കി e-വിറ്റാര ടെസ്റ്റ് മോഡൽ ഹരിയാനയിലെ ഗുഡ്ഗാവിലാണ് ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. ഈ എസ്‌യുവി മൊത്തത്തിൽ ബ്ലാക്ക് റാപ് ഉപയോഗിച്ച് മൂടിയിരുന്നു. വാഹനത്തിൻ്റെ റിയർ ടെയിൽ ലൈറ്റുകൾ ഏറെക്കുറെ മൂടിയിരുന്നു എന്നും നമുക്ക് കാണാം. എന്നിരുന്നാലും, മൂടുപടത്തിന് മുകളിലൂടെയും ഈ വാഹനം മിലാനിൽ അനാച്ഛാദനം ചെയ്ത മോഡലിന് സമാനമായി കാണുന്നു എന്ന് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.

MRF വാണ്ടറർ ടയറുകളുമായി വരുന്ന 18 ഇഞ്ച് അലോയി വീലുകളുമായിട്ടാണ് ഈ ടെസ്റ്റ് മോഡൽ കണ്ടെത്തിയത്. ഏതാനും ആഴ്‌ചകൾ മുമ്പ് ആഗോളതലത്തിൽ നിർമ്മാതാക്കൾ അനാവരണം ചെയ്‌ത മോഡൽ, 19 ഇഞ്ച് എയ്‌റോ -ബ്ലേഡ് -സ്റ്റൈൽ അലോയി വീലുകളോടെയാണ് പ്രദർശിപ്പിച്ചത് എന്നത് ശ്രദ്ധിക്കണം. ഇതിനുപുറമെ, ഈ എസ്‌യുവിയുടെ ചാർജിംഗ് പോർട്ട് ഫ്രണ്ട് ലെഫ്റ്റ് ഫെൻഡറിലാണ് പ്ലേസ് ചെയ്തിരിക്കുന്നത് എന്നും ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം.
നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ വാഹനത്തിൽ ഉണ്ടായിരിക്കും, കൂടാതെ അല്പം സ്ലോപ്പിംഗ് റൂഫ്‌ലൈൻ ഇതിന് വളരെ സവിശേഷമായ ഒരു ലുക്ക് നൽകുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ, പിൻഭാഗത്തെ ടെയിൽലൈറ്റുകൾ ഏറെ കുറെ മറച്ചിരുന്നു. എന്നിരുന്നാലും, അവ Y - ഷെയിപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്ന് കാണാം.

ടെസ്റ്റ് മോഡലിൻ്റെ ഈ ചിത്രങ്ങൾ കൂടാതെ, മാരുതി സുസുക്കി e-വിറ്റാരയുടെ മൊത്തത്തിലുള്ള എക്സ്റ്റീരിയർ & ഇൻ്റീരിയർ ഡിസൈനും സുസുക്കി വെളിപ്പെടുത്തിയിട്ടുണ്ട്. അളവുകൾ അനുസരിച്ച്, വാഹനത്തിന് 4,275 mm നീളവും 1,800 mm വീതിയും 1,635 mm ഉയരവും 2,700 mm വീൽബേസുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 180 mm ഗ്രൗണ്ട് ക്ലിയറൻസും ഇതിന് ലഭിക്കുന്നു.
മാരുതി സുസുക്കി തങ്ങളുടെ പങ്കാളിയായ ടൊയോട്ട മോട്ടോർ കോർപ്പറേഷനുമായി ചേർന്ന് e-വിറ്റാരയുടെ വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. e-വിറ്റാരയും ടൊയോട്ടയുടെ ഇതിന്റെ പതിപ്പും ഒന്നിലധികം ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളോടെ വാഗ്ദാനം ചെയ്യും. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ഇവയ്ക്ക് ലഭ്യമാകും. നിലവിൽ, കൃത്യമായ ഡ്രൈവിംഗ് റേഞ്ച് കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മിലാനിൽ നടന്ന EICMA ഷോയിൽ മാരുതി സുസുക്കി, 172 bhp മാക്സ് പവറും 189 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പമാണ് എസ്‌യുവി വെളിപ്പെടുത്തിയത്. കൂടാതെ, 174 bhp പവറും 189 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന വേരിയൻ്റും ഉണ്ടാകും, ഈ സജ്ജീകരണം 61 kWh ബാറ്ററി പായ്ക്കിനൊപ്പം വാഗ്ദാനം ചെയ്യും.
അവസാനമായി, വിപണിയിലെ AWD എസ്‌യുവി ആരാധകരെ ആകർഷിക്കുന്നതിനായി, കമ്പനി 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുള്ള ഡ്യുവൽ മോട്ടോർ വേരിയൻ്റും വാഗ്ദാനം ചെയ്തേക്കാം. ഈ പ്രത്യേക സജ്ജീകരണം 184 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ പര്യാപ്തമാണ്.
Source: Rushlane


Click it and Unblock the Notifications








