ജിംനിയുടെ ക്ഷീണം മാറ്റാൻ ഫ്രോങ്ക്സിൽ ഫോക്കസ് ചെയ്ത് മാരുതി; ഫെയ്‌സ്‌ലിഫ്റ്റ് അണിയറയിൽ

ഒന്നിലധികം എസ്‌യുവി മോഡലുകൾ, ഹൈബ്രിഡുകൾ, ഇവികൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. ബലേനോ, ഫ്രോങ്ക്സ്, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ എന്നിവ ഉൾപ്പെടെയുള്ള ചെറുകാറുകളിൽ അരങ്ങേറ്റം കുറിക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് കമ്പനി ഇപ്പോൾ വികസിപ്പിക്കുന്നത്.

2023 ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി, ജിംനിയ്ക്കൊപ്പമാണ് ഈ കൂപ്പെ ടൈപ്പ് എസ്‌യുവി വെളിപ്പെടുത്തിയത്, ജിംനിയെ അപേക്ഷിച്ച് നോക്കുമ്പോൾ യാതൊരുവിധ കോലാഹലങ്ങളും ഇല്ലാതെയാണ് ഫ്രോങ്ക്സ് എത്തിയത്. രംഗപ്രവേശനം വളരെ ലളിതമായിരുന്നു എങ്കിലും, വിപണിയിൽ വമ്പൻ വിൽപ്പനയാണ് മോഡൽ കൈവരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളുടെ ലിസ്റ്റിൽ ഒരു ഇടം നേടാനും ഫ്രോങ്ക്സിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

മികച്ച റെസ്പോൺസ് നൽകുന്ന മോഡലിന് ഒരു മുഖം മിനുക്കൽ നൽകാനുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ. പുതിയ മാരുതി ഫ്രോങ്ക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് 2025 -ൽ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ടൊയോട്ടയുടെ സീരീസ് - പാരലൽ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫ്രോങ്ക്സ്, HEV എന്ന കോഡ്നെയിമിൽ അറിയപ്പെടുന്ന മാരുതിയുടെ ഹൈബ്രിഡ് സിസ്റ്റം കൊണ്ട് സജ്ജീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഒരു പെട്രോൾ ജനറേറ്റർ അല്ലെങ്കിൽ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറിൽ നിന്നും ഈ ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് മെക്കാനിക്കൽ പവർ ലഭിക്കുന്നു. വാഹനത്തിൻ്റെ കമ്പ്യൂട്ടർ ബാറ്ററിയിൽ നിന്നോ ജനറേറ്ററിൽ നിന്നോ വരുന്ന ഇലക്ട്രിക് പവറിന്റെ അനുപാതം/ റേഷ്യോ നിർണ്ണയിക്കും. മോട്ടോറിനെ പവർ ചെയ്യാൻ സിസ്റ്റത്തിന് ബാറ്ററി പാക്ക് ഉപയോഗിക്കാം, അങ്ങനെ ഉയർന്ന എഫിഷൻസിയ്ക്കായി എഞ്ചിൻ്റെ ഉപയോഗം കുറയ്ക്കാം.

പുതിയ 1.2 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിന് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്, ഇത് 2024 -ൽ വരാനിരിക്കുന്ന പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ അരങ്ങേറ്റം കുറിയ്ക്കും. ബ്രാൻഡിൻ്റെ പുതിയ Z12E പവർട്രെയിനിലേക്ക് ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ ചേർക്കും.

ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ 1.2L ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഒരു ജനറേറ്ററായി പ്രവർത്തിക്കും, അതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോർ, 1.5 kWh മുതൽ 2.0 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക് എന്നിവ ഉൾപ്പെടും. ഈ സംവിധാനം വളരെ മികച്ച മൈലേജും വാഗ്ദാനം ചെയ്യും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിറ്ററിന് 35 മുതൽ 40 കിലോമീറ്റർ വരെ പ്രതീക്ഷിക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കി അടുത്ത തലമുറ ബലേനോ ഹാച്ച്ബാക്കിലും പ്രവർത്തിക്കുന്നുണ്ട്, ഫ്രോങ്ക്സിന് ശേഷം 2026 -ലാവും ഇതിന്റെ അവതരണം കമ്പനി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുതിയ മോഡൽ പരിഷ്‌ക്കരിച്ച HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാവും ഒരുങ്ങുന്നത്, ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യയെയും സപ്പോർട്ട് ചെയ്യും. നെക്സ് ജെൻ ബലേനോ ഹാച്ച്ബാക്ക് ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നുള്ള സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനും പങ്കിടും.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വളരെ ജനപ്രിയമായ പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഡിസയർ സബ് ഫോർ മീറ്റർ സെഡാൻ എന്നിവ കമ്പനി അവതരിപ്പിക്കും. കൂടാതെ MSIL 2026 -ൽ ഒരു പുതിയ സ്‌പേഷ്യ അടിസ്ഥാനമാക്കി ഒരു എംപിവിയും സുസുക്കി eVX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയും ഇന്ത്യയിൽ അവതരിപ്പിക്കും. ഇതോടൊപ്പം, കമ്പനി ഒരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കും ഒരു ഇലക്ട്രിക് എംപിവിയും കൂടെ വികസിപ്പിക്കുന്നു.

More from DriveSpark

Article Published On: Wednesday, March 6, 2024, 12:07 [IST]
English summary
Maruti fronx facelift under works launch expected in 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X