മാരുതിയിൽ ഇപ്പോൾ വമ്പിച്ച ഓഫറുകൾ, ബലേനോ മുതൽ ജിംനി വരെ ലക്ഷങ്ങളുടെ ഓഫറിൽ സ്വന്തമാക്കാം
മാരുതി സുസുക്കി തങ്ങളുടെ നെക്സ ഷോറൂമുകളിൽ ആവേശകരമായ ഓഫറുകളുമായി പുതിയ സാമ്പത്തിക വർഷം ആരംഭിച്ചിരിക്കുകയാണ്, ബലേനോ, ഫ്രോങ്ക്സ്, ജിംനി തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് 1.5 ലക്ഷം രൂപ വരെയാണ് കിഴിവുകൾ നൽകുന്നത്. ഈ കിഴിവുകൾ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിവയായ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. എന്നാൽ XL6, ഇൻവിക്ടോ MPV മോഡലുകളെ ഈ ഓഫറുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഈ മോഡലുകളിൽ കിഴിവുകളുടെ ലഭ്യത പരിശോധിക്കാൻ നിങ്ങൾ മാരുതി സുസുക്കിയുടെ നെക്സ ഷോറൂമുകളിൽ നേരിട്ട് പോയി ഡീലറെ ബന്ധപ്പെടുന്നതായിരിക്കും ഏറ്റവും ഉചിതം. ഏപ്രിലിൽ മാരുതി സുസുക്കിയുടെ നെക്സ ഷോറൂമുകളിൽ ഓഫർ ചെയ്യുന്ന കിഴിവുകളിലേക്ക് വിശദമായി ഒന്ന് പരിശോധിക്കാം.

മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ഇഗ്നിസ്.40000 രൂപ ക്യാഷ് ഡിസ്കൗണ്ട് ആണ് ഇഗ്നിസിന് ലഭിക്കുന്നത്, അതോടൊപ്പം തന്നെ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, ഓട്ടോമാറ്റിക്, മാനുവൽ വകഭേദങ്ങൾക്ക് 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടെ 58,000 രൂപ വരെ ഓഫറുകൾ കമ്പനി ഇഗ്നിസിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
അത് പോലെ മാരുതി സുസുക്കിയിൽ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയ്ക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും പെട്രോൾ പവർട്രെയിനുകൾ തെരഞ്ഞെടുക്കുന്നവർക്ക് 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു. CNG വേരിയൻ്റുകൾക്ക് എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു, എന്നാൽ 15,000 രൂപയുടെ കുറഞ്ഞ ക്യാഷ് ഡിസ്കൗണ്ട് ആണ് ഈ മോഡലുകൾക്ക് ലഭിക്കുന്നത്.
മാരുതി സുസുക്കിയുടെ ഇഷ്ട സെഡാൻ മോഡലായ സിയാസിന് സ്റ്റിക്കർ വിലയിൽ 25,000 രൂപ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെ 53,000 രൂപ വരെ ആകർഷകമായ കിഴിവുകൾ മാരുതി സുസുക്കി ഉപഭോക്താക്കൾക്കായി നൽകുന്നു. ഒരു സെഡാൻ സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് ഏറ്റവും ഉചിതമായ സമയം.
ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ വരെ കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്ന 58,000 രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ട്രോങ്ങ് ഹൈബ്രിഡ് വേരിയൻ്റുകൾ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 84,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി ഫ്രോങ്സിൻ്റെ ടർബോ-പെട്രോൾ വേരിയൻ്റുകൾക്ക്, ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറി കിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ 68,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സാധാരണ പെട്രോൾ, സിഎൻജി വേരിയൻ്റുകൾ കുറഞ്ഞ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
പരസ്യങ്ങളിലും ലേഖനങ്ങളിലും ഓഫറുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട് എങ്കിലും നിങ്ങൾ നേരിട്ട് മാരുതി സുസുക്കിയുടെ നെക്സ ഷോറൂമുകളിൽ പോയി എക്സിക്യുട്ടിവ്സുമായി സംസാരിച്ച് ഓഫറുകളെ കുറിച്ച് കൃത്യമായി ചോദിച്ചറിഞ്ഞതിന് ശേഷം മാത്രമേ വാഹനം വാങ്ങുന്നതിനെ കുറിച്ചുളള തീരുമാനം എടുക്കാവും. അത് പോലെ ഒരു വാഹനം വാങ്ങാൻ പോകുമ്പോൾ അത് പല തവണ ഓടിച്ചു നോക്കിയതിന് ശേഷം മാത്രമേ വാങ്ങാവു എന്ന് വീണ്ടും വീണ്ടു ഓർപ്പിക്കുകയാണ്. ആരുടേയും നിർബന്ധപ്രകാരം വാഹനം വാങ്ങരുത്. നിങ്ങളുടെ കംഫർട്ടാണ് പ്രധാനം.


Click it and Unblock the Notifications








