2 ചെറിയ കുടുംബങ്ങള്‍ക്ക് കയറാം, കൂട്ടിന് മാരക മൈലേജും! ഈ മാരുതി കാറിനായി കാത്തിരിക്കാൻ കാരണങ്ങൾ ഒത്തിരി

രാജ്യത്ത് ഫാമിലി കാറുകള്‍ക്ക് പ്രത്യേകിച്ച് 7 സീറ്റര്‍ മോഡലുകള്‍ക്ക് കോവിഡിന് ശേഷം സൂപ്പര്‍ താര പരിവേഷമാണ്. മഹാമാരിക്ക് ശേഷം കുടുംബങ്ങള്‍ ദൂരയാത്രകള്‍ക്ക് പറ്റിയ കാറുകള്‍ നോക്കി വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. 7 സീറ്റര്‍ കാറുകളുടെ വില്‍പ്പനയില്‍ അത് പ്രതിഫലിക്കുന്നുണ്ട്. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) എന്നീ വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് 7 സീറ്റര്‍ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എര്‍ട്ടിഗ, XL6 എന്നിവ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാണ്.

അല്‍പ്പം കൂടി പ്രീമിയമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്‍വിക്‌റ്റോ തെരഞ്ഞെടുക്കാം. ടൊയോട്ട ഇന്നേവ ഹൈക്രോസിന്റെ റീബാഡ്ജ് പതിപ്പാണ് ഇന്‍വിക്‌റ്റോ.ബജറ്റ് വിലയില്‍ വരുന്ന എര്‍ട്ടിഗക്കും പ്രീമിയം വിഭാഗത്തില്‍ പെടുന്ന ഇന്‍വിക്‌റ്റോക്കും ഇടയില്‍ ഒരു 7 സീറ്റര്‍ മാരുതി വേണമെന്ന് ആഗ്രഹിച്ചാല്‍ നിലവില്‍ യാതൊരു രക്ഷയുമില്ല. എന്നാല്‍ എര്‍ട്ടിഗയും ഇന്‍വിക്‌റ്റോയും തമ്മില്‍ വിടവ് നികത്താനായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുതിയൊരു കാര്‍ കൊണ്ടുവരുന്നുണ്ട്.

maruti grand vitara event

മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മാരുതിയുടെ ബെസ്റ്റ് സെല്ലറായ ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പാണ് മാരുതി വികസിപ്പിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കി മൂന്ന് വരി എസ്‌യുവി മാരുതി അണിയറയില്‍ ഒരുക്കുന്നതായാണ് വിവരം. വരാന്‍ പോകുന്ന എസ്‌യുവിക്ക് ആന്തരികമായി Y17 എന്നാണ് കോഡ് നാമം നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ഖാര്‍കോഡയില്‍ വരാനിരിക്കുന്ന പ്ലാന്റില്‍ ഈ പുതിയ എസ്‌യുവി നിര്‍മ്മിക്കാനാണ് മാരുതി പദ്ധതിയിടുന്നത്.

നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ഈ പ്ലാന്റ് അടുത്ത വര്‍ഷം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയുടെ പുത്തന്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ആദ്യത്തെ കാറായിരിക്കും ഒരുപക്ഷേ ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍. 5 സീറ്റര്‍ പതിപ്പിന് സമാനമായി ഗ്ലോബല്‍ സി-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും Y17 ഒരുക്കുക. മൂന്നാം വരി സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാനായി ഇതിന്റെ വീല്‍ബോസ് വര്‍ധിപ്പിക്കും. ഇരു മോഡലുകളെയും വേര്‍തിരിച്ചറിയാന്‍ Y17-ന് മാരുതി സുസുക്കി സവിശേഷമായ സ്‌റ്റൈലിംഗ് നല്‍കിയേക്കാം.

maruti grand vitara

ക്രെറ്റ, അല്‍കസാര്‍ എന്നീ മോഡലുകളില്‍ ഹ്യുണ്ടായി പരീക്ഷിക്കുന്ന അതേ വിദ്യ തനെന മാരുതിയും പുറത്തെടുക്കും. പുറത്ത് മാത്രമല്ല അകത്തും ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ടെക്, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും കാര്‍ വരിക.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഓഫറിലുണ്ടാകും. ADAS സേഫ്റ്റി സ്യുട്ടിന്റെ സാന്നിധ്യമായിരിക്കും കാറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.സ്‌പെസിഫിക്കേഷനുകളെ സംബന്ധിച്ച് നോക്കുമ്പോള്‍ മാരുതി നിലവിലെ സജ്ജീകരണത്തില്‍ തന്നെ തുടരാം.

maruti grand vitara

ഇതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ ഓപ്ഷനും ഉള്‍പ്പെടുന്നു. മൂന്നാം വരി സീറ്റ് വരുന്നതിനാല്‍ ഹൈബ്രിഡ് സജ്ജീകരണത്തിന് ട്വീക്കിംഗ് ആവശ്യമായി വന്നേക്കാം. മൂന്നാമത്തെ വരിയില്‍ ചില ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതായി വരും. 5 സീറ്റര്‍ മോഡലിനെ പോലെ തന്നെ എസ്‌യുവിയുടെ മൂന്നു വരി പതിപ്പും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മികവ് പുലര്‍ത്തും. ലിറ്ററിന് 27 കിലോമീറ്ററാണ് മൈലേജ് പ്രതീക്ഷിക്കുന്നത്.

പുതിയ സ്വിഫ്റ്റ് ഡിസയര്‍, ഇലക്ട്രിക് കാറായ eVX എന്നിവ പുറത്തിറക്കാനുള്ളതിനാല്‍ ഗാന്‍ഡ് വിറ്റാര 7-സീറ്റര്‍ എത്താന്‍ കുറച്ച് സമയമെടുക്കുമെന്നാണ് പറയപ്പെടുന്നത്. 10.70 ലക്ഷം രൂപ മുത 19.99 ലക്ഷം രൂപ വരെയാണ് ഗ്രാന്‍ഡ് വിറ്റാര 5 സീറ്ററിന്റെ എക്‌സ്ഷോറൂം വില പോകുന്നത്. 7 സീറ്റര്‍ പതിപ്പിലേക്ക് വരുമ്പോള്‍ ഇതിന് 15 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് ഏകദേശം 25 ലക്ഷം രൂപ പ്രതീക്ഷിക്കിക്കണം.

More from DriveSpark

Article Published On: Friday, May 31, 2024, 16:30 [IST]
English summary
Maruti Suzuki plans to extend its SUV portfolio by introducing a 7-seater version of the Grand Vitara, targeting a launch by 2025. Codenamed Y17, this new vehicle will feature modern design and advanced features like ADAS, built on the Global C-platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X