പുത്തൻ മേക്കോവർ ഗുണം ചെയ്തില്ല, ക്രെറ്റയെ വെട്ടി ജനുവരി വിൽപ്പനയിൽ ഒന്നാം സ്ഥാനം കൈക്കലാക്കി വിറ്റാര

വളരെ മത്സരാധിഷ്ഠിതവും അതിവേഗം വളരുന്നതുമായ കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റ് 2024 ജനുവരിയിൽ വിൽപ്പനയിൽ വാർഷിക (YoY), പ്രതിമാസ (MoM) വളർച്ച കൈവരിച്ചു. ഈ വിഭാഗത്തെ നയിക്കുന്നത് മാരുതി ഗ്രാൻഡ് വിറ്റാരയും ഹ്യുണ്ടായി ക്രെറ്റയുമാണ്. 2024 ജനുവരിയിലെ കോംപാക്ട് എസ്‌യുവി വിൽപ്പന 2023 ജനുവരിയിൽ വിറ്റ 42,789 യൂണിറ്റുകളിൽ നിന്ന് 9.20 ശതമാനം വർധിച്ച് 46,724 യൂണിറ്റുകളായി എന്നത് ശ്രദ്ധേയമാണ്.

ഇത് 3,935 യൂണിറ്റുകളുടെ വോളിയം വളർച്ചയായിരുന്നു. 41,641 യൂണിറ്റിൽ നിന്ന് 5,083 യൂണിറ്റുകളുടെ വോളിയം വളർച്ചയുമായി MoM വിൽപ്പന 12.21 ശതമാനം മെച്ചപ്പെട്ടു. 2024 ജനുവരിയിൽ മാരുതി സുസുക്കി തങ്ങളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്, കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ വിൽപ്പനയിലൂടെ മൊത്തം 199,364 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു.

ക്രെറ്റയെ പൂട്ടി വിൽപ്പനയിൽ ഒന്നാമനായി വിറ്റാര

2023 ജനുവരിയിൽ വിറ്റ 8,662 യൂണിറ്റുകളിൽ നിന്ന് 55.14 ശതമാനം വർധിച്ച് 13,438 യൂണിറ്റുകളാണ് ഗ്രാൻഡ് വിറ്റാരയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന. MoM വിൽപ്പനയും 2023 ഡിസംബറിൽ വിറ്റ 6,988 യൂണിറ്റുകളിൽ നിന്ന് 92.30 ശതമാനം വർധിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ വിറ്റ 15,037 യൂണിറ്റുകളിൽ നിന്ന് 12.14 ശതമാനം ഇടിവോടെ 13,212 യൂണിറ്റുകളുമായി ഹ്യുണ്ടായി ക്രെറ്റ രണ്ടാം സ്ഥാനത്താണ്.

2023 ഡിസംബറിൽ വിറ്റ 9,243 യൂണിറ്റുകളെ അപേക്ഷിച്ച് MoM വിൽപ്പന 42.94 ശതമാനം വർധിച്ചു എന്നത് ശ്രദ്ധേയമാണ്. ക്രെറ്റയ്ക്ക് അടുത്തിടെ ഒരു അപ്ഡേറ്റ് ലഭിച്ചിരുന്നു. ഹ്യുണ്ടായി സ്മാർട്ട്സെൻസ് - ലെവൽ 2 ADAS ഫീച്ചറുകളാൽ സേഫ്റ്റി മെച്ചപ്പെടുത്തുമ്പോൾ തന്നെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ ഇൻ്റീരിയർ മേക്കപ്പിലും അടിമുടി മാറ്റത്തോടെയാണ് ഇത് വരുന്നത്. വരും മാസങ്ങളിൽ ഈ സെഗ്‌മെൻ്റിൽ ക്രെറ്റ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ സാധ്യതയുണ്ട്.

ക്രെറ്റയെ പൂട്ടി വിൽപ്പനയിൽ ഒന്നാമനായി വിറ്റാര

2023 ഡിസംബറിൽ ഒന്നാം നമ്പർ കോംപാക്ട് എസ്‌യുവിയായിരുന്ന കിയ സെൽറ്റോസിന് അതിന്റെ സ്ഥാനം നഷ്‌ടപ്പെടുകയും 2024 ജനുവരിയിൽ വിൽപ്പനയിൽ YoY, MoM കണക്കുകളിൽ ഇടിവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 2023 ജനുവരിയിൽ വിറ്റ 10,470 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം വിൽപ്പന 38.96 ശതമാനം ഇടിഞ്ഞ് 6,391 യൂണിറ്റായി കുറഞ്ഞപ്പോൾ MoM വിൽപന 2023 ഡിസംബറിൽ വിറ്റ 9,957 യൂണിറ്റുകളെ അപേക്ഷിച്ച് 35.81 ശതമാനത്തോളം ഇടിവ് നേരിട്ടു.

എന്നാൽ ഈ മാസം ആദ്യം സെൽറ്റോസ് ഒരു ലക്ഷം ബുക്കിംഗുകൾ എന്ന നാഴികക്കല്ലിൽ പിന്നിട്ടു, കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായി തന്നെ തുടരുന്നു. 2024 ജനുവരിയിൽ 5,543 യൂണിറ്റുമായി ടൊയോട്ട ഹൈറൈഡറിൻ്റെ വിൽപ്പനയും വർധിച്ചു. 2023 ജനുവരിയിൽ വിറ്റ 4,194 യൂണിറ്റുകളിൽ നിന്ന് 32.16 ശതമാനം വളർച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്. ഡിസംബറിൽ വിറ്റ 4,976 യൂണിറ്റുകളിൽ നിന്ന് 11.39 ശതമാനം വർച്ചയാണ് പ്രതിമാസ കണക്കുകൾ വ്യക്തമാക്കുന്നത്.

ക്രെറ്റയെ പൂട്ടി വിൽപ്പനയിൽ ഒന്നാമനായി വിറ്റാര

2024 ജനുവരിയിൽ 4,586 യൂണിറ്റുകൾ വിറ്റഴിച്ച് അഞ്ചാം സ്ഥാനത്ത് ഹോണ്ട എലിവേറ്റാണ്. 2023 ഡിസംബറിൽ വിറ്റ 4,376 യൂണിറ്റുകളിൽ നിന്ന് 4.80 ശതമാനം MoM വളർച്ചയാണ് വാഹനം കൈവിരച്ചത്. 2024 ജനുവരിയിൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയുടെ വിൽപ്പനയും കുറഞ്ഞു.

ഫോക്‌സ്‌വാഗൺ ടൈഗൂൺ വിൽപ്പന 12.37 ശതമാനവും MoM അടിസ്ഥാനത്തിൽ 48.09 ശതമാനവും കുറഞ്ഞ് 2024 ജനുവരിയിൽ 1,275 യൂണിറ്റോളമായി. ഈ താഴ്ന്ന വിൽപ്പന കണക്കുകൾ 2023 ഡിസംബറിലെ 5.90 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസത്തെ വിപണി വിഹിതം 2.73 ശതമാനമായി കുറച്ചു എന്നതും ശ്രദ്ധേയമാണ്.

ക്രെറ്റയെ പൂട്ടി വിൽപ്പനയിൽ ഒന്നാമനായി വിറ്റാര

വാർഷികാടിസ്ഥാനത്തിൽ 46.25 ശതമാനവും MoM കണക്കിൽ 56.46 ശതമാനവും ഇടിഞ്ഞ് 2024 ജനുവരിയിൽ 1,082 യൂണിറ്റായി സ്കോഡ കുഷാഖിൻ്റെ വിൽപ്പനയിലും ഗണ്യമായ ഇടിവുണ്ടായി. 2023 ജനുവരിയിൽ 2,013 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2023 ഡിസംബറിലെ വിൽപ്പന 2,485 യൂണിറ്റായിരുന്നു. ലിസ്റ്റിൽ എട്ട്, ഒമ്പത് എന്നീ സ്ഥാനങ്ങളിൽ എംജി ആസ്റ്ററും സിട്രൺ C3 എയർക്രോസുമാണുള്ളത്.

എംജി ആസ്റ്റർ വിൽപ്പന 2023 ജനുവരിയിൽ വിറ്റ 958 യൂണിറ്റുകളിൽ നിന്ന് 0.84 ശതമാനം വർധിച്ച് 966 യൂണിറ്റിൽ എത്തി. MoM വിൽപ്പന 2023 ഡിസംബറിൽ വിറ്റ 821 യൂണിറ്റുകളെ അപേക്ഷിച്ച് 17.66 ശതമാനം വളർച്ച കൈവരിച്ചു. മറുവശത്ത് സിട്രൺ C3 എയർക്രോസ്, 2023 ഒക്ടോബറിലാണ് വിൽപ്പനയ്ക്ക് എത്തിയത്. 2023 ഡിസംബറിൽ വിറ്റ 339 യൂണിറ്റിൽ നിന്ന് അതിൻ്റെ വിൽപ്പന 31.86 ശതമാനം ഇടിഞ്ഞ് 231 യൂണിറ്റായി കുറഞ്ഞു.

More from DriveSpark

Article Published On: Friday, February 16, 2024, 18:56 [IST]
English summary
Maruti grand vitara clocks 1st position in 2024 january compact suv sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X