28 കിലോമീറ്റർ മൈലേജിന്റെ ഒരു ഗുണമേ! 2 ലക്ഷത്തിന്റെ നിറവിൽ വിറ്റാര; ഗ്രാൻഡായി മാരുതി

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ്, കിയ സെൽറ്റോസ് എന്നിവയോട് കിടപിടിക്കാനും മത്സരിക്കാനുമായി രണ്ട് വർഷം മുമ്പാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ അവതരിപ്പിച്ചത്. കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിൽ വളരെ ശ്രദ്ധാപൂർവം സ്ഥാനം പിടിച്ച ഗ്രാൻഡ് വിറ്റാരയ്ക്ക് അതിൻ്റെ ഇന്ധനക്ഷമത, വാല്യു ഫോർ മണി, പ്രീമിയം ക്യാബിൻ, ബ്രാൻഡ് ഇമേജ് എന്നിവ കാരണം വളരെയധികം ജനപ്രീതി നേടാനായി. വിപണിയിൽ എത്തി വെറും 12 മാസത്തിനുള്ളിൽ 1,00,000 യൂണിറ്റ് എസ്‌യുവി വിറ്റഴിച്ച ബ്രാൻഡിന് ഇപ്പോഴും അതേ മൊമെന്റം നിലനിർത്തിക്കൊണ്ട് രണ്ട് വർഷത്തിനുള്ളിൽ 2,00,000 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഇതിനു വിപരീതമായി, 2015 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന ഹ്യുണ്ടായി ക്രെറ്റ 2,00,000 എന്ന വിൽപ്പന കണക്ക് കൈവരിക്കാൻ 25 മാസം സമയമെടുത്തു. ഇനി, ഗ്രാൻഡ് വിറ്റാരയുടെ വാർഷിക വിൽപ്പനയെക്കുറിച്ച് നമുക്ക് സംസാരിക്കാം. 2022-2023 സാമ്പത്തിക വർഷത്തിൽ, ബ്രാൻഡ് എസ്‌യുവിയുടെ 51,315 യൂണിറ്റുകൾ വിറ്റഴിച്ചു.

2

സെപ്റ്റംബർ അവസാനത്തോട് അടുത്താണ് നിർമ്മാതാക്കൾ കാർ പുറത്തിറക്കിയതിനാൽ ഇത് വെറും ആറ് മാസത്തെ വിൽപ്പന മാത്രമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അടുത്ത സാമ്പത്തിക വർഷം 2023-2024 -ൽ ഗ്രാൻഡ് വിറ്റാരയുടെ ഏകദേശം 1,21,169 യൂണിറ്റുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിറ്റഴിക്കപ്പെട്ടു, ഇത് വിൽപ്പന കണക്കിലെ ഗണ്യമായ വർധനയെ പ്രതിനിധീകരിക്കുന്നു.

2024-2025 സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഏകദേശം 27,066 യൂണിറ്റുകളും ഇതിനോടകം കമ്പനി വിറ്റു. ഡീലർമാരുടെയും സർവീസ് സെൻ്ററുകളുടെയും വളരെ വിപുലമായ ശൃംഖലയുള്ള രാജ്യത്തെ പ്രാചീനവും അതോടൊപ്പം വിശ്വസനീയവുമായ ബ്രാൻഡാണ് മാരുതി സുസുക്കി എന്ന കാര്യത്തിൽ തർക്കമില്ല. കൂടാതെ, കസ്റ്റമർ സർവ്വീസും ബ്രാൻഡ് നൽകുന്ന മൊത്തത്തിലുള്ള എക്സ്പീരിയൻസും തികച്ചും തൃപ്തികരമാണ്, അതേസമയം ചെലവ് താഴ്ന്ന നിലയിൽ നിലനിർത്തുകയും ചെയ്യുന്നു.

2

പല വർഷങ്ങളായി, ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാൻ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾക്ക് കഴിഞ്ഞു. ഗ്രാൻഡ് വിറ്റാരയുടെ പ്രകടനത്തിനും മികച്ച വിൽപ്പനയ്ക്കുമുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണിത്. ഗ്രാൻഡ് വിറ്റാരയുടെ യുണീക്ക് സെല്ലിംഗ് പോയിന്റ് (USP) എന്നത് അതിൻ്റെ ഉയർന്ന കാര്യക്ഷമതയുള്ള ഹൈബ്രിഡ് സിസ്റ്റമാണ്.

ഗ്രാൻഡ് വിറ്റാരയും അതിൻ്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഹൈറൈഡറും സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറുകളാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലിറ്ററിന് 28 കിലോമീറ്ററാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് ARAI അവകാശപ്പെടുന്ന മൈലേജ്. മറുവശത്ത്, പ്രധാന എതിരാളിയായ ഹ്യുണ്ടായി ക്രെറ്റ പെട്രോളിന് അവകാശപ്പെടുന്ന ഇന്ധനക്ഷമത എന്നത് ലിറ്ററിന് 17.4 കിലോമീറ്റർ മാത്രമാണ്.

2

ഹൈബ്രിഡ് സംവിധാനത്തിന് ഒരല്പം അധിക ചിലവ് വരും എങ്കിലും, ഇത് ഇന്ധനച്ചെലവിന്റെ കാര്യത്തിൽ ധാരാളം ലാഭിക്കുന്നു എന്ന് നിസംശയം പറയാം. 10.99 ലക്ഷം രൂപ മുതലാണ് ഗ്രാൻഡ് വിറ്റാരയുടെ എക്സ്‌-ഷോറൂം വില ആരംഭിക്കുന്നത്, ഇത് 20.09 ലക്ഷം രൂപ വരെ ഉയരുന്നു. ഈ പ്രൈവ് റേഞ്ചിൽ പ്യുവർ പെട്രോൾ, ഹൈബ്രിഡ് വകഭേദങ്ങൾ ഉൾപ്പെടുന്നു.

വിവിധ ബഡ്ജറ്റുകളുമായി എത്തുന്ന ഉപഭോക്താക്കൾക്ക് ഇത്തരിത്തിലും ഒരു മികച്ച ഡീൽ ഗ്രാൻഡ് വിറ്റാര നൽകുന്നു. ഒരു സബ് ഫോർ മീറ്റർ എസ്‌യുവി വാങ്ങാൻ ഉദ്ദേശിക്കുന്ന ചില ആളുകൾക്ക് തങ്ങളുടെ ബജറ്റ് അല്പം വിപുലീകരിക്കാനും ആവശ്യത്തിലധികം സവിശേഷതകളുമായി വരുന്ന ബേസ് സ്പെക്ക് ഗ്രാൻഡ് വിറ്റാര വാങ്ങാനും കഴിയും എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, July 16, 2024, 10:28 [IST]
English summary
Maruti grand vitara clocks over 2 lakh unit sales in 22 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X