വേണേൽ ഇപ്പോ പൊക്കിക്കോ; 2 ദിവസം മാത്രം ചാൻസുള്ളൂ! 2024 കൊട്ടിക്കലാശത്തിനായി സ്പെഷ്യൽ സെലേറിയോയുമായി മാരുതി
വളരെ ചുരുങ്ങിയ സമയത്തേക്ക് ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 2024 ഡിസംബർ 20 വരെ പരിമിത കാലത്തേക്കാണ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) സെലേറിയോയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം. 2024 -ലെ കലാശക്കോട്ടായി ഒരു ബജറ്റ് ഓഫറിൽ 11,000 രൂപ വിലയുള്ള ആക്‌സസറികളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നതാണ് ഈ സ്പെഷ്യൽ മോഡൽ. 4,99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ബേസ് മോഡലിൽ നിന്നുമുതൽ ലഭ്യമാണ്.
ബോഡി കിറ്റും ക്രോം സൈഡ് മോൾഡിംഗ് പോലുള്ള അപ്‌ഗ്രേഡുകളും വാഹനത്തിൻ്റെ ആകർഷണം വർധിപ്പിക്കുന്നതിന് ഈ പായ്ക്കിനൊപ്പം ഉൾപ്പെടുന്നു. റൂഫ് സ്‌പോയിലർ, ടു -ടോൺ ഡോർ സിൽ ഗാർഡുകൾ, കസ്റ്റമൈസ്ഡ് ഫ്ലോർ മാറ്റുകൾ എന്നിവയാണ് ഈ പരിമിത കാലത്തേക്ക് എത്തുന്ന സ്പെഷ്യൽ എഡിഷന്റെ മറ്റ് ഹൈലൈറ്റുകൾ.

ഇവ കൂടാതെ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ, ഫീച്ചറുകളുടെ ലിസ്റ്റും എക്യുപ്മന്റുകളും അതേപടി നിലനിൽക്കുന്നതിനാൽ മറ്റ് മാറ്റങ്ങളൊന്നും വാഹനത്തിൽ വരുത്തിയിട്ടില്ല. മെക്കാനിക്കലായി, മാരുതി സുസുക്കി സെലേറിയോയുടെ ഹുഡിനടിയിൽ വരുന്ന ഹൃദയം എന്നത് 1.0 ലിറ്റർ ത്രീ -സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ്.
ഈ എഞ്ചിൻ യൂണിറ്റ് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടും അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോസുമായി കണക്ട് ചെയ്യാനുള്ള ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വോളിയം അടിസ്ഥാനമാക്കിയുള്ള മാസ് മാർക്കറ്റിൽ AMT ട്രാൻസ്മിഷൻ യൂണിറ്റിനെ ജനപ്രിയമാക്കിയതിൽ സെലേറിയോ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അതോടൊപ്പം ഓപ്ഷണൽ ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പവും ചെറു ഹാച്ച്ബാക്കിനെ നമുക്ക് സ്വന്തമാക്കാം അവസരമുണ്ട്. മാരുതി സുസുക്കിയുടെ ഇന്ത്യൻ മോഡൽ നിരയിൽ വാഗൺആറിനും എസ്-പ്രെസ്സോയ്ക്കും ഇടയിലാണ് സെലോറിയൊ സ്ഥാനം പിടിക്കുന്നത്. അങ്ങനെ പരഞ്ഞു വരുമ്പോൾ മറ്റൊരു ആഘോഷത്തിമിർപ്പിലാണ് മാരുതി എന്ന് പറയാതിരിക്കാൻ വയ്യ.
ഇന്തോ -ജാപ്പനീസ് നിർമ്മാതാക്കൾ നിലവിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ ജനപ്രിയ മോഡലായ വാഗൺആറിൻ്റെ 25 വർഷം ആഘോഷിക്കുകയാണ്. 1999 -ൽ 'ടോൾ ബോയ്' എന്ന പേരിൽ അവതരിപ്പിച്ച വാഗൺആർ, അതുല്യമായ വിൽപ്പന കണക്കുകൾ കാഴ്ച്ചവെച്ച വിശാലമായ ഫാമിലി കാറായി വിപണിയിൽ സ്വയം സ്ഥാപിച്ചു കഴിഞ്ഞു.

തുടർച്ചയായി മൂന്ന് വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായ വാഗൺആറിൻ്റെ സ്ഥിരതയാർന്ന പ്രകടനം തന്നെ അതിൻ്റെ ശാശ്വതമായ ആകർഷണം പ്രതിഫലിക്കുന്നു എന്ന് നിസംശയം പറയാം. 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, 1.0 ലിറ്റർ ഡ്യുവൽ VVT എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ നൽകുന്ന വിശാലമായ വേരിയൻ്റ് നിരയാണ് വാഗൺആർ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് മാനുവൽ അല്ലെങ്കിൽ AGS ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്, ഇത് ഉപഭോക്താക്കളുടെ വിവിധ ഡ്രൈവിംഗ് മുൻഗണനകൾക്ക് വേണ്ടതായ വഴക്കം നൽകുന്നു. കൂടാതെ, ഫാക്ടറി ഫിറ്റഡ് CNG സംവിധാനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനങ്ങളിൽ ഒന്നാണ് വാഗൺആർ എന്നതും ശ്രദ്ധേയമാണ്.
ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് സ്‌മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡുകൾ, സ്റ്റിയറിംഗ് മൌണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








